Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

മീര തമാശരൂപേണ ചോദിച്ചു…

“അച്ഛൻ തന്നെയാണ്… അതെന്താ സംശയം….”

ഇത് കേട്ടപ്പോൾ മീര ശരിക്കും ഞെട്ടി….. പിന്നെ അല്പം ആലോചിച്ചതിന് ശേഷം അവൾക്കത് തമാശയായി തോന്നി…

“കള്ളം പറയേണ്ട….ആദിക്ക് അച്ഛനാവേണ്ട പ്രായമൊന്നുമായില്ല….”

“പ്രായമായോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്കറിയില്ല… പക്ഷേ, ആദി ഞങ്ങളുടെ അച്ഛനാണ്… അതാണ് സത്യം ”

ചിരിച്ചു കൊണ്ടിരുന്ന മീരയുടെ മുഖം വീണ്ടും ചുളിഞ്ഞു….പക്ഷേ, അവൾ വിട്ടു കൊടുത്തില്ല..

“അപ്പോൾ അച്ഛനെ കേറി ആരെങ്കിലും ഔസേപ്പേട്ടാ എന്ന് വിളിക്കോ…. അച്ഛാ എന്നല്ലേ വിളിക്കേണ്ടത് ? ”

“ഔസേപ്പേട്ടാ എന്നല്ലല്ലോ… ആദി എന്നല്ലേ വിളിക്കുന്നത് ”

“ദേവ്യേ….ഇതെന്തോന്ന് പിള്ളേരാണ്..
അത് തന്നെയാണ് ഞാനും പറഞ്ഞത് കുട്യോളെ….
ആദി എന്നല്ലല്ലോ… അച്ഛാ എന്നല്ലേ വിളിക്കേണ്ടതെന്ന്…
ഹ്മ്മ്മ്…എന്തെങ്കിലും വീണു കിട്ടാൻ കാത്തു നിൽക്കുകയാണല്ലേ രണ്ടും…”

“ആദി എന്ന് ചെറുപ്പത്തിലേ എല്ലാവരും വിളിച്ചു കേട്ടിട്ടുള്ളത് കൊണ്ട് ഞങ്ങളും വിളിച്ചു തുടങ്ങിയതാണ്…ആ ശീലം തുടർന്നു പോയി… അങ്ങനെ വിളിക്കാൻ പറ്റില്ല എന്ന് ആദിയും ഇത് വരെ പറഞ്ഞിട്ടില്ല… ഇനി നിങ്ങൾക്കെന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടെങ്കിൽ ? ”

“ഉണ്ടെങ്കിൽ…? ”

“അതനുസരിക്കാൻ ഉദ്ദേശമില്ല…….അത്ര തന്നെ ”

“അപ്പോൾ ശരിക്കും ആദി നിങ്ങളുടെ അച്ഛനാണോ ? ”

മീരയുടെ മുഖമാകെ മാറിയത് കണ്ടപ്പോൾ കുട്ടികൾക്ക് സംഗതിയുടെ പോക്ക് എങ്ങോട്ടാണെന്ന് പിടികിട്ടി….

” അച്ഛൻ തന്നെയാണ്…. അത് പോലെ തന്നെ, ഞങ്ങൾക്ക് അമ്മയുമുണ്ട്… പേര് ചാന്ദ്നി….”

ഇടി വെട്ടിയവന്റെ കാലിൽ പാമ്പ് കടിച്ച അവസ്ഥയിലായി മീരയുടെ മനസ്സ്….വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ പറ്റാത്ത അവസ്ഥ…. ഇന്നലെ വരെ തന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നുറപ്പുണ്ടായ ഒരു വ്യക്തി ,
തന്റെ ജീവിതത്തിൽ…
അല്ല , ആദിയുടെ ജീവിതത്തിൽ ഉണ്ടെന്നറിഞ്ഞപ്പോൾ അവളാകെ തളർന്നു…

Updated: June 20, 2021 — 3:21 pm

9 Comments

  1. ???

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ബ്രോ…
    ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
    വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
    തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

    പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
    അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
    അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

    പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
    കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

    നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

  3. കൈലാസനാഥൻ

    ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന്‌ ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
      വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
      തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

      പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
      അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
      അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

      പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
      കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

      നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

      1. കൈലാസനാഥൻ

        അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
          നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…

          അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ

  4. °~?അശ്വിൻ?~°

    ???

  5. °~?അശ്വിൻ?~°

    Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???

Comments are closed.