Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

“മീരാ… നീ വേണ്ടാത്ത പണിക്കൊന്നും പോകേണ്ട….ട്ടോ…
നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യത്തിന് നിക്കുന്നേ….? ”

“ഇതെനിക്ക് ആവശ്യമുള്ള കാര്യം തന്നെയാണ് മോളേ… ഞാനത് കണ്ട് പിടിക്കും ”

“ഹാ… എന്നാൽ നീ എന്തെങ്കിലും ചെയ്യ്…. ഞങ്ങളൊന്നിനുമില്ല..”

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന പോലെ കൃത്യസമയത്ത് ജൂഹിയും കീർത്തിയും അവിടേക്ക് കയറി വന്നു…..

“ഹാ….. ഇതാര്….നമ്മുടെ പിള്ളേർ വന്നല്ലോ…
ഞങ്ങൾ നിങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു… എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? ”

മീരയുടെ സുഖിപ്പിക്കൽ കേൾക്കാത്ത പോലെ ,മുഖത്തൊരു പുച്ഛഭാവവും ഘടിപ്പിച്ച് കൊണ്ട് അവർ രണ്ട് പേരും പ്രിയയുടെ അടുത്ത് പോയിരുന്നു…

“എന്താടീ നിങ്ങൾക്ക് ഒരു മൈൻഡ് ഇല്ലാത്തത് ? ”

“ഞങ്ങടെ ആദിയെ ചീത്ത പറഞ്ഞ ആളല്ലേ… മൈൻഡ് ഒക്കെ അത്ര മതി…”

മീര മെല്ലെ അവരുടെ അടുത്ത് ചെന്നിരുന്നു…

“അതന്ന് അറിയാതെ പറഞ്ഞു പോയതല്ലേടോ…അത് നിങ്ങൾ മനസ്സിൽ വെച്ചിരിക്കുകയാണോ….അയ്യേ…. മോശം മോശം..”

“ഹാ… മോശമാണെങ്കിൽ ആയിക്കോട്ടെ…. ഞങ്ങൾ സഹിച്ചു…ഞങ്ങളുടെ ആദിയെ ആരെന്തു പറഞ്ഞാലും മരണം വരെ ഞങ്ങളത് മറക്കില്ല….”

“ഈശ്വരാ…. നിങ്ങളെന്താ പിള്ളേരേ ഇങ്ങനെ…എനിക്ക് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞില്ലേ… നിങ്ങൾ ക്ഷമിക്ക്…..”

“എന്നിട്ട് ഞങ്ങളുടെ ആദിയോട് സോറി പറഞ്ഞോ ? ”

“അതിന് നിങ്ങളുടെ ആദി നിന്ന് തരേണ്ടേ…. എന്നെ കാണുമ്പോൾ തന്നെ വഴി മാറിപ്പോകുകയാണല്ലോ….”

“ആദ്യം ആദിയോട് സോറി പറ… എന്നിട്ട് ഞങ്ങളോട് പറഞ്ഞാൽ മതി ”

“വല്ലാത്ത വാശി തന്നെ…..ഏട്ടന്റെ അനിയത്തിക്കുട്ടികൾ തന്നെ….”

“അതിന് ആദി ഞങ്ങളുടെ ഏട്ടനാണെന്ന് ആരാ പറഞ്ഞത്….? ”

“ഏട്ടനല്ലാതെ പിന്നെയാരാ… അച്ഛനാണോ…? ”

Updated: June 20, 2021 — 3:21 pm

9 Comments

  1. ???

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ബ്രോ…
    ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
    വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
    തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

    പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
    അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
    അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

    പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
    കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

    നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

  3. കൈലാസനാഥൻ

    ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന്‌ ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
      വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
      തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

      പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
      അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
      അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

      പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
      കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

      നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

      1. കൈലാസനാഥൻ

        അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
          നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…

          അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ

  4. °~?അശ്വിൻ?~°

    ???

  5. °~?അശ്വിൻ?~°

    Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???

Comments are closed.