Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

“അയ്യേ…. മാമി അത് വിശ്വസിച്ചോ..ഞാൻ ചുമ്മാ ഒരു ഫ്ലോയിൽ പറഞ്ഞതല്ലേ… ഞങ്ങളെവിടെ പോകാനാണ്.. അല്ലേടീ കുട്യോളെ….”

“പോകുന്നെങ്കിൽ പോയിക്കോ….എന്നെയും കൂടെ കൂട്ടണമെന്ന് മാത്രം…”

” ആദി കൂട്ടിയില്ലെങ്കിലും ഞങ്ങൾ കൊണ്ട് പോകും മാമീ…. പേടിക്കേണ്ട ”

അത് കേട്ടപ്പോൾ മാമിയുടെ കണ്ണും മനസ്സും നിറഞ്ഞു…അവരെ ഒന്നൂടെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു….
അവർ വീണ്ടും പല കാര്യങ്ങളും സംസാരിച്ചിരുന്നു….. ചിരിയും തമാശകളുമായി ആ ദിനം കടന്നു പോയി….

ദിവസങ്ങൾ പതിയെ മുന്നോട്ട് പോയി…. അതിനിടയിൽ ആദിയുടെ പരീക്ഷയുടെ റിസൾട്ട്‌ വന്നു…. ആദ്യ റാങ്കുകളിൽ തന്നെ അവൻ സ്ഥാനം പിടിച്ചിരുന്നു….അങ്ങനെ ഇന്റർവ്യൂവിലും അനായാസമായി വിജയിച്ചു…. പിന്നീട് ട്രെയിനിങ്ങിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു…

മീരയോട് പിന്നീട് ആദി ദേഷ്യമൊന്നും കാണിച്ചില്ലെങ്കിലും അവളോടുള്ള അകലം അവനെന്നും പാലിച്ചു…. പക്ഷേ , അവൾക്ക്‌ ആ സംഭവത്തിന്‌ ശേഷം വല്ലാത്തൊരു കുറ്റബോധമായിരുന്നു….പിന്നീടതിന് പരിണാമം സംഭവിച്ചിട്ട് , വേറൊരു തരത്തിലേക്കുള്ള ഇഷ്ടത്തിലേക്ക് പതിയെ വഴി മാറിത്തുടങ്ങി…… അവളവനെ പറ്റി കൂടുതൽ അറിയാൻ വേണ്ടി ശ്രമിച്ചു…. പക്ഷേ, പല വിധത്തിൽ ശ്രമിച്ചിട്ടും യാതൊന്നും അവൾക്ക് അറിയാൻ വേണ്ടി സാധിക്കുന്നുണ്ടായിരുന്നില്ല…അവളുടെ കൂടെയുള്ളവർക്കും അധികമൊന്നുമറിയില്ലായിരുന്നു…മാമിയുടെ പിന്നാലെ കൂടിയെങ്കിലും , ഒരു രീതിയിലും പറഞ്ഞു കൊടുക്കാൻ മാമിയും തയ്യാറായിരുന്നില്ല….

ഒരു അവധി ദിവസം മീര, പ്രിയയോടും മറ്റുള്ളവരോടും സംസാരിച്ച് കൊണ്ട് റൂമിൽ ഇരിക്കുകയായിരുന്നു…ആദി തന്നെയായിരുന്നു വിഷയം….

“ടീ… പ്രിയേ… ശരിക്കും ഈ ആദി ആരാണ്, എവിടെ നിന്നും വന്നു , ഇവിടെ എന്ത് ചെയ്യുന്നു , കീർത്തിയും ജൂഹിയും അവന്റെ ആരാണ് , ഇതൊന്നും ഇത്ര കാലമായിട്ടും നമുക്കറിയില്ല എന്ന് പറയുന്നത് തന്നെ ഒരു നാണക്കേടല്ലേടീ…”

“എനിക്ക് നാണക്കേടായൊന്നും തോന്നിയിട്ടില്ല… നിനക്ക് തോന്നിയെന്ന് പറ ”

മീരയുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കിയ പ്രിയ ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്തു…

“ഹാ…. എനിക്കെങ്കിൽ എനിക്ക്…. സമാധാനമായോ….? ”

“നീ ചൂടാവല്ല പെണ്ണേ…നിനക്കിപ്പോൾ എന്താണ് വേണ്ടത്… അത് പറ ”

“ആദിയെ കുറിച്ച് എല്ലാം അറിയണം…”

“മാമിക്ക് എല്ലാം അറിയാം… പക്ഷേ, തന്നോടോ പിള്ളേരോടോ ഇതിനെക്കുറിച്ച് ചോദിക്കരുതെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്..”

“അതിൽ തന്നെ പലതും ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ….അതെന്താണെന്ന് കണ്ട് പിടിക്കണം “

Updated: June 20, 2021 — 3:21 pm

9 Comments

  1. ???

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ബ്രോ…
    ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
    വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
    തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

    പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
    അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
    അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

    പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
    കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

    നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

  3. കൈലാസനാഥൻ

    ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന്‌ ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
      വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
      തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

      പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
      അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
      അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

      പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
      കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

      നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

      1. കൈലാസനാഥൻ

        അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
          നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…

          അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ

  4. °~?അശ്വിൻ?~°

    ???

  5. °~?അശ്വിൻ?~°

    Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???

Comments are closed.