“ഞാൻ എപ്പഴേ മാറ്റി….എന്റെ മനസ്സിലെ ആധാർ കാർഡിൽ ആദി എന്ന പേര് ആലേപനം ചെയ്തു കഴിഞ്ഞു ”
“ആഹാ…അത് ഉഷാറായല്ലോ…അടിപൊളി..”
“ആദീ…. ഞാനൊന്ന് ചോദിച്ചോട്ടെ ? ”
“എന്തിനാ മുഖവുര…. താൻ ചോദിക്കെടോ… ”
“താൻ ശരിക്കും എന്താണ് ചെയ്യുന്നത്…?
പലപ്പോഴും ഇവിടെ വീട്ടിൽ തന്നെ കാണാറുണ്ടല്ലോ…”
“അച്ഛൻ കുറേ സമ്പാദ്യം കുന്നുകൂട്ടി വെച്ചിട്ടുണ്ട്…. അതെങ്ങനെ നശിപ്പിക്കാമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നു…. അത് തന്നെയാണ് ഇപ്പോഴത്തെ പ്രധാന ജോലി ”
“തമാശയാക്കാതെ പറ ആദീ….”
“മ്മ്മ്…. ഇപ്പോൾ ഇങ്ങനെ തമാശയായിട്ട് തന്നെ പോകട്ടെ…
ആ കാര്യമൊക്കെ തന്നോട് പിന്നീട് പറയാം….ഇപ്പോൾ വേണ്ട…സമയമാവട്ടെ…”
“ഹാ…ഒരു തരത്തിലും വിട്ടു തരില്ല.. അല്ലേ…
എന്നാൽ അത് പോട്ടെ…വേറൊരു കാര്യം ചോദിക്കാം….”
“നീ ഇതെവിടെയെങ്കിലും എഴുതി വെച്ചിട്ടാണോ ചോദിക്കുന്നത്….
ഒന്ന് കഴിഞ്ഞാൽ അടുത്തത് വഴിവഴിയായി ഉണ്ടല്ലോ…”
“അതൊന്നുമില്ല….. പെട്ടെന്ന് മനസ്സിൽ തോന്നുമ്പോൾ ചോദിക്കുന്നതാണ്…”
“എന്നാൽ ചോദിക്ക് ”
“തനിക്ക് ചാന്ദ്നിയെ അത്രയ്ക്കും ഇഷ്ടമാണോ….? ”
അത്രയും നേരം ചിരിച്ചു കളിച്ചു നിന്ന ആദിയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു തുടങ്ങി….
“ആദീ….താൻ മറുപടി പറയേണ്ടാ ട്ടോ… അത് , ആ കണ്ണുകൾ തന്നെ മനോഹരമായി തന്നു കഴിഞ്ഞു….. ”
അവൻ പുഞ്ചിരിച്ചു….
???
ബ്രോ…
ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…
പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..
പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…
നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥
ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന് ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.
ബ്രോ…
ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…
പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..
പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…
നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥
അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.
അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…
അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ
???
Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?
ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???