Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

“ദാ… ഈ ചായ കുടിക്ക്… ”

അവൾക്കായി അവിടെ ചായ തയ്യാറായിരുന്നു..

” മീരാ….മാമിയും കുട്ടികളും എന്നോടെല്ലാം പറഞ്ഞിരുന്നു…ഒരാളോട് ഇഷ്ടം തോന്നുന്നതൊന്നും അത്ര വലിയ തെറ്റൊന്നുമല്ലടോ…അതിന് പറ്റിയ ഒരാളോടല്ല തനിക്ക് തോന്നിയത് എന്നേയുള്ളൂ…
അത് കാരണം ഇങ്ങനെ സങ്കടപ്പെടേണ്ട കാര്യമൊന്നുമില്ല…
അങ്ങനെയാണെങ്കിൽ ഞാനൊക്കെ ഒരു സങ്കടക്കടൽ തന്നെ നിർമിച്ചിട്ടുണ്ടാകും…”

അതെങ്ങനെയെന്ന ഭാവത്തിൽ അവളവനെ നോക്കി നിന്നു…

“കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ എത്രയോ പെൺപിള്ളേരോട് പ്രണയം തോന്നിയിരുന്നു… പക്ഷേ, അവർക്ക് തിരിച്ചൊന്നും തോന്നിയില്ലെന്ന് മാത്രമല്ല… ഞാൻ നോക്കുന്നവരുടെയൊക്കെ കല്യാണം വേഗം കഴിഞ്ഞു പോകുകയും ചെയ്തു…..
ഇത്രയും ഭീകരമായ അവസ്ഥയുണ്ടായിട്ടും എനിക്കെന്തെങ്കിലും സങ്കടം വന്നോ… ഇല്ലല്ലോ…
പണ്ടാരോ പറഞ്ഞത് പോലെ ,ഞാൻ വീണ്ടും പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയി…. ”

ഇത് കേട്ടപ്പോൾ അവൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല….

“എന്തോന്നാണ് ആദി ഇങ്ങനെയൊക്കെ പറയുന്നേ….. അയ്യേ….”

“സത്യമാടോ….അവസാനം നാട്ടിൽ കെട്ടു പ്രായം കഴിഞ്ഞ പെൺപിള്ളേരെയൊക്കെ പ്രേമിക്കാൻ എനിക്ക് അപേക്ഷകൾ വരാൻ തുടങ്ങിയിരുന്നു… അപ്പോഴാണ് ഞാൻ നാട് വിട്ടത്….”

“ഹഹഹ ”

കുറച്ചു മുമ്പ് വരെ പൂച്ചക്കുട്ടിയായി നിന്നിരുന്ന അവൾ മതിമറന്നു ചിരിച്ചു തുടങ്ങി….

“ആദീ….ആദിക്കാരാണ് ഡെറിക് എന്ന പേരിട്ടത്..? ”

“ആരാണാവോ…. അച്ഛനോ അമ്മയോ ആയിരിക്കില്ലേ…. പേരിടുമ്പോൾ ഉണ്ടായ കാര്യങ്ങളൊന്നും എനിക്ക് ഓർമയിൽ വരുന്നില്ല…. പ്രായം കൂടി വരികയല്ലേ…. ”

ആദി , തന്നെ നൈസായി ട്രോളിയതാണെന്ന് അവൾക്ക് മനസ്സിലായി… അവൾ പിരികവും മേലേക്ക് കയറ്റി വെച്ചിട്ട് അവനെ തുറിച്ചു നോക്കി….

“ഹഹഹ….എന്ത് പറ്റി..നിനക്കിഷ്ടായില്ലേ ആ പേര്? ”

” അയ്യേ…. ഇല്ല….ആദി എന്ന പേരാണ് തനിക്ക് യോജിക്കുന്നത്.. ഡെറിക് എന്നൊക്കെ പോലീസുകാർക്കോ മാഫിയ ഗുണ്ടകൾക്കോ ഒക്കെ ഇടാൻ പറ്റിയ പേരാണ്….നിഷ്കളങ്കനായ തനിക്ക് ചേരില്ല.. ”

“എന്നാൽ നമുക്കതങ്ങോട്ട് മാറ്റിയേക്കാം.. അല്ലേ…? “

Updated: June 20, 2021 — 3:21 pm

9 Comments

  1. ???

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ബ്രോ…
    ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
    വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
    തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

    പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
    അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
    അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

    പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
    കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

    നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

  3. കൈലാസനാഥൻ

    ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന്‌ ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
      വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
      തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

      പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
      അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
      അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

      പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
      കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

      നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

      1. കൈലാസനാഥൻ

        അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
          നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…

          അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ

  4. °~?അശ്വിൻ?~°

    ???

  5. °~?അശ്വിൻ?~°

    Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???

Comments are closed.