അന്ന് നടന്ന കാര്യങ്ങളൊക്കെ കുട്ടികൾ പറഞ്ഞിട്ട് ആദിയുടെ കാതുകളിലുമെത്തിയിരുന്നു…പിറ്റേന്ന് തന്നെ മാമിയോട് കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ പോയ അവനോട് മാമി മീരയെ കുറിച്ച് എല്ലാം തുറന്നു പറഞ്ഞു… എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവളുടെ അവസ്ഥയോർത്ത് ആദിക്ക് വല്ലാത്ത മനോവിഷമമുണ്ടായി…. താൻ കാരണം , അറിയാതെയാണെങ്കിൽ പോലും , ഒരാളും സങ്കടപ്പെടാൻ പാടില്ല എന്നൊരു നിർബന്ധമുണ്ടായിരുന്നു അവന്…
അടുത്ത ദിവസം തന്നെ ആദി മീരയുമായി സംസാരിക്കാൻ തീരുമാനിച്ചു…അവൻ ജൂഹിയേയും കീർത്തിയേയും താഴേക്ക് അയച്ചിട്ട് മീരയോട് മുകളിലേക്ക് വരാൻ പറഞ്ഞു…അവൾക്ക് ആദിയുടെ മുന്നിലേക്ക് വരാൻ ബുദ്ധിമുട്ടായിരുന്നുവെങ്കിലും , പറഞ്ഞത് ആദിയായത് കൊണ്ട് മാത്രം അവൾ അവന്റെയടുത്തേക്ക് പോയി…
മനസ്സില്ലാ മനസ്സോടെ മീര പതിയെ മുകളിലേക്ക് കയറി…ബാൽക്കണിയിൽ തന്നെ ആദി അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു… അവനെ കണ്ടപ്പോൾ വല്ലാത്തൊരു ചമ്മൽ അവളിലുളവായി… പതിയെ അവൾ പിൻവലിയാൻ ശ്രമിച്ചു…. ഇത് കണ്ട ആദി അവളെ മാടി വിളിച്ചു…
“മീരാ… താനിങ്ങ് വാടോ….”
അവൾ മടിച്ചു മടിച്ചു അവനരികിലേക്ക് നടന്നു…..
“മടിയൊന്നും വേണ്ടടോ… ഇവിടെയെരിക്ക്….”
അവൻ നീട്ടിയ കസേരയിൽ അവൾ ഇരിപ്പുറപ്പിച്ചു…. അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ മടിയായിരുന്നു…. അവളൊന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു…
“അയ്യേ…വീട്ടിലെ കാന്താരിപ്പെണ്ണ് ഒരു ദിവസം കൊണ്ട് പൂച്ചക്കുട്ടിയായോ….? ”
അവൾ മെല്ലെ തല മുകളിലേക്ക് ഉയർത്തി…
“അങ്ങനെ നിൽക്ക്…. ജീവിതത്തിൽ തോറ്റു പോയാൽ പോലും നെഞ്ചും വിരിച്ച് ,മുഖത്ത് ഒരു ചിരിയും ഘടിപ്പിച്ചും കൊണ്ട് , ദാ… ഇത് പോലെ തലയുയർത്തി നിൽക്കണം…
അവിടെയാണ് തോൽവിയിലായാൽ പോലും നമ്മൾ ജയിക്കുന്നത്….”
ഇതൊക്കെ കേട്ട് അന്തം വിട്ടും കൊണ്ട് , തന്നെ തുറിച്ചു നോക്കി നിൽക്കുന്ന മീരയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ടപ്പോഴാണ് അവൻ , താനെന്താണ് ഈ പറഞ്ഞതെന്ന പുനർചിന്തയിലേക്ക് വന്നത്….
“ഞാനെന്തിനാ ഇത് നിന്നോട് പറയുന്നത്…അല്ലേ…
സാഹചര്യം വെച്ചു നോക്കുമ്പോൾ ഈ വാക്കുകൾക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ലല്ലോ…..”
അവന്റെ ചമ്മൽ കണ്ടപ്പോൾ മീരയ്ക്ക് ചിരി വന്നു…. അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി കണ്ടപ്പോൾ തന്നെ ആദിക്ക് പകുതി ആശ്വാസമായി….
???
ബ്രോ…
ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…
പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..
പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…
നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥
ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന് ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.
ബ്രോ…
ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…
പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..
പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…
നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥
അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.
അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…
അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ
???
Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?
ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???