“അപ്പോൾ ആദി ശരിക്കും ആരാണ് മാമീ…അവനെന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് ? ”
“അത് മാത്രം നീയെന്നോട് ചോദിക്കരുത്..എനിക്കത് പറയാൻ പറ്റില്ല… അവന് കൊടുത്ത വാക്കുകൾ കൊണ്ടല്ല…. അത് , എന്റെ മക്കളുടെ ജീവൻ തന്നെ അപകടത്തിലാക്കും…
നിന്നോട് പറയാൻ പറ്റാത്തതാണെങ്കിൽ പോലും ഇത്രയെങ്കിലും പറഞ്ഞത് , നിന്റെ മനസ്സ് പിന്നീട് ഇതിനേക്കാൾ വേദനിക്കാതിരിക്കാനാണ്..”
“എനിക്കൊന്നും മനസ്സിലാകുന്നില്ല മാമീ..”
“നീ അധികമൊന്നും മനസ്സിലാക്കാതിരിക്കലാണ് നല്ലത് മീരാ….
ഒരു കാര്യം കൂടി…
ആദിക്ക് വേണ്ടി മാത്രമല്ല ,ആ കുട്ടികൾക്കും വേണ്ടി ആയുസ്സ് മുഴുവൻ കാത്തു നിൽക്കുന്ന ഒരു പെണ്ണുണ്ടവിടെ….
ചാന്ദ്നി….
ഒത്തിരി ദൂരെയാണെങ്കിലും മനസ്സ് കൊണ്ട് , എന്നും അവരുടെ കൂടെ തന്നെയുണ്ടവൾ… അവൾക്ക് പകരക്കാരിയാവാൻ ലോകത്തിൽ ഇനി വേറൊരാൾക്കും പറ്റില്ല..
അത് കൊണ്ട് എന്റെ മോൾ ഈ ആഗ്രഹം വേണ്ടെന്ന് വെക്കുക…
നിന്റെ സ്നേഹത്തിന്റെ വില മനസ്സിലാകാഞ്ഞിട്ടല്ല കുട്ട്യേ…..
ചാന്ദ്നിക്ക് അവരോടുള്ള സ്നേഹം ഒരാൾക്കും മനസ്സിലാക്കാൻ പറ്റാത്തതാണ്..ആത്മാർത്ഥതയുടെ കൊടുമുടിയിലാണ് അവരുടെ മനസ്സിൽ അവളുടെ സ്ഥാനം…
സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ അതൊന്നും നമ്മുടെ മുന്നിലേക്ക് തെളിയുന്നില്ല എന്ന് മാത്രം…ചില സാഹചര്യങ്ങൾ കാരണം ആദി അവളെ അകറ്റി നിർത്തുന്നു എന്ന് മാത്രം മനസ്സിലാക്കിയാൽ മതി…. ”
ഇതൊക്കെ കേട്ടപ്പോൾ മീരയാകെ തളർന്നു…ആദിയെ നഷ്ടപ്പെടുന്ന സങ്കടം മാത്രമല്ലായിരുന്നു അവളുടെ മനസ്സിൽ… താൻ അവരുടെ ജീവിതത്തിൽ ഇടിച്ചു കയറിയത് വലിയൊരു തെറ്റായിപ്പോയി എന്ന കുറ്റബോധവും അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു…. കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലെങ്കിലും ആദിയും ആ കുട്ടികളും മറ്റാരുടെയോ ആണെന്ന സത്യം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…
“മീരാ…. നീ അവനെ സ്നേഹിച്ചോ…
ഒരു കൂട്ടുകാരനായി…
ഒരു സഹോദരനായി..
ഒരു പരിമിതികളുമില്ലാതെ….
അത്രയും നല്ലവനാണ് അവൻ…
പക്ഷേ, അത് പ്രണയത്തിലേക്ക് വഴി മാറരുത്…ഇതിന്റെ പേരിൽ നീ സങ്കടപ്പെടുന്നത് കാണാൻ പറ്റാത്തത് കൊണ്ടാണ് മാമി ഇത് പറയുന്നത്…”
അതിൽ കൂടുതലൊന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല മീരയ്ക്ക്…അവൾ റൂമിൽ നിന്ന് പുറത്തേക്ക് കരഞ്ഞും കൊണ്ട് ഓടിപ്പോയി…. മാമി എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിസ്സഹായയായി അതും നോക്കി നിന്നു…
???
ബ്രോ…
ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…
പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..
പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…
നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥
ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന് ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.
ബ്രോ…
ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…
പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..
പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…
നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥
അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.
അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…
അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ
???
Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?
ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???