സ്നേഹത്തിന്റെ ചൂട് [ജിതേഷ്] 32

” ദേ നീ ഇത് ആദ്യമായിട്ടാ….. നിന്നെപ്പോലെ ഒരുപാട് പേർ എന്റെ കൂടെ വന്നിട്ടുണ്ട്…. പലയിടത്തും ….. നീ വേറെ സംസാരമൊന്നും വേണ്ട…. ” അവൻ അതൊന്നും ചെവിക്കൊള്ളാത്ത പോലെ പറഞ്ഞു….

അവളുടെ കണ്ണിൽ നിന്നും കണ്ണീർച്ചാൽ ഒഴുകിയിറങ്ങി…. തെറ്റ് പറ്റിയിരിക്കുന്നു….. സ്വന്തമായി കണ്ട പുരുഷൻ തന്നോട്….. ഇതാണോ സ്നേഹം…. ഇതാണോ കരുതൽ…. താൻ ഇറങ്ങിപ്പോകുമ്പോൾ എല്ലാവരും നോക്കും…. ആ കൂട്ടത്തിൽ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരും തന്നെ മോശമായി…… ഇതെന്തു പരീക്ഷണം…… അവൾക്ക് തീയിൽ നിൽക്കുന്ന പോലെ തോന്നി….. തിരശീലയിലെ ഒന്നും അവളെ കാണാത്ത വിധം കണ്ണുകൾ നിറഞ്ഞിരുന്നു….

അവന്റെ കൈകൾ വീണ്ടും അവൻ ഉപയോഗിച്ച് തുടങ്ങി…. അവൾ കണ്ണുകൾ തുടച്ചു….. സ്വന്തം അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ തെളിഞ്ഞു…. പരിധികൾ കടന്ന് അവന്റെ കൈകൾ പോകാൻ തുടങ്ങി…..

” ഠപ്പേ….. ” അവന്റെ മുഖത്തു വീണ അവളുടെ കൈകൾ….. അരവിന്ദന്റെ കൈകൾ മുഖത്തു വെച്ചു അവൻ ഷോക്കടിച്ചപോലെ ഇരുന്നു….. അവൾ എണീറ്റു പുറത്തേക്ക് പോയി…

ചുറ്റും പലരും നോക്കിയിരിക്കുണ്ടായിരുന്നു…. അവൾ അതൊന്നും ശ്രദ്ധിച്ചില്ല…..

” ചേട്ടാ വേദനയുടെ രണ്ട് ടാബ്ലറ്റ്…. “

” എന്ത്പറ്റി ”
” ഒരു ചെറിയ പല്ലുവേദന…. “

” നന്നായി വീങ്ങി വന്നിട്ടുണ്ടല്ലോ….. കേടുണ്ടായിരുന്നോ….. “

” ഇല്ല ചേട്ടാ…. നല്ല കുട്ടി ആയിരുന്നു…. അതാ എന്റെ ഒന്നും ഏൽക്കാഞ്ഞേ….”

” എന്താ “

അരവിന്ദൻ ടാബ് വാങ്ങി നടന്നു….

” ഹോ….. എന്തൊരു വേദന….. അവളുടെ കയ്യിന്റെ ചൂട്…. “

********************************

2 Comments

  1. ?സിംഹരാജൻ

    Tintu❤?,
    .story vaychu ishtappettu❤.
    Bro” ഒരു വേശ്യയുടെ കഥ” ithinte season 2 onnu ezhuthumo pls….oru request aaytt edukkuka…..
    ❤?❤?

  2. Super!!

Comments are closed.