” അല്ല സാധാരണ ഈ കോളേജിൽ ഉള്ള ഫ്രഷേഴ്‌സ് ഡേ കുട്ടികൾക്ക് ഓരോ ടാസ്ക് കൊടുക്കുമല്ലോ ഇത്തവണ ഫ്രഷേഴ്‌സ് ഡേ ഇല്ലാത്തോണ്ട് അതിൽ നിന്നും രക്ഷപെട്ടു എന്ന് പറയുക ആയിരുന്നു ” നീതു പറഞ്ഞു
” അതിനു നീ ഇതിനു മുൻപ് ഈ കോളേജിലെ ഫ്രഷേഴ്‌സ് ഡേ കണ്ടിട്ടുണ്ടോ ……” സുൽഫി ചോദിച്ചു
” ഇല്ല………” നീതു പറഞ്ഞു
” പിന്നെ നിനക്ക് എങ്ങനെ അറിയാം ………..” സുൽഫി ചോദിച്ചു
” അത് പിന്നെ ഈ കഥകളിലൊക്കെ വായിച്ചിട്ടുണ്ട് ഞാൻ ” നീതു പറഞ്ഞു എന്നിട്ടു ഒന്ന് ഇളിച്ചു കാണിച്ചു
” മറ്റുള്ള കോളേജിന്റെ കാര്യം എനിക്കറിയില്ല ……….. ഈ കോളേജിലെ ഫ്രഷേഴ്‌സ് ഡേ അതൊരു വെറൈറ്റി ആണ് മോളെ …………” സുൽഫി പറഞ്ഞു
” അത് നിനക്ക് എങ്ങനെ അറിയാം ……” അഞ്ജലി ചോദിച്ചു
അത് കേട്ട് സുൽഫി അവളെ ഒന്ന് ഇരുത്തി നോക്കി
‘ അയ്യോ മറന്നു നിന്റെ ഇത്ത ഈ കോളേജിൽ ആണല്ലോ അല്ലെ . ” അഞ്ജലി പറഞ്ഞു
” എന്നിട്ടു ബാക്കി പറ ഫ്രഷേഴ്‌സ് ഡേയുടെ പ്രത്യേകത …….” നീതുങ്ങി ആകാംഷയോടെ ചോദിച്ചു
” നീ വിചാരിക്കുന്ന പോലെ ഈ കോളേജിലെ ഫ്രഷേഴ്‌സ് ഡേ ക്ക് മത്സരങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും ടാസ്‌കോ അങ്ങനെ ഒന്നും ഉണ്ടാകില്ല ………. ഒരോറയ്റജർക്കും എന്ത് കഴിവ് ആണോ ഉള്ളത് അത് പ്രകടിപ്പിക്കുക അത്ര തന്നെ ………….” സുൽഫി പറഞ്ഞു
” ഓ ഇതാണോ ഇത്ര വല്യ കാര്യം ………..” നീതു പറഞ്ഞു
” എന്താടി നിനക്ക് ഒരു പുച്ഛം ……… അങ്ങനെ പുച്ഛിക്കാൻ വരട്ടെ ആദ്യം നീ ഫ്രഷേഴ്‌സ് ഡേ പരിപാടി ഒന്ന് പോയി കാണു . എന്നിട്ടു പുച്ചിക്കു ട്ടോ ………….” സുൽഫി പറഞ്ഞു
” ഇക്കൊല്ലം പരിപാടി ഇല്ല എന്ന് നീ തന്നെ അല്ലെ പറഞ്ഞത് … പിന്നെ എങ്ങനെ കാണാൻ ആണ് …….” നീതു പറഞ്ഞു
” അതിനു വഴിയുണ്ട് ……….. കഴിഞ്ഞ രണ്ടു വർഷത്തെ പരിപാടിയുടെ വീഡിയോ സിഡി എന്റെ താത്തയുടെ കയ്യിൽ ഉണ്ട് നാളെ ഞാൻ വരുമ്പോൾ കൊണ്ട് വരാം ” സുൽഫി പറഞ്ഞു
” ഓ ആയിക്കോട്ടെ …………” നീതു പറഞ്ഞു
” അല്ല മക്കളെ ഇവിടെ തന്നെ ഇരിക്കാൻ ആണോ പരിപാടി ക്‌ളാസിൽ പോകണ്ടേ …….. സമയം ഒരുപാടായി” അഞ്ജലി പറഞ്ഞു എന്നിട്ടു അവിടെ നിന്നും എഴുന്നേറ്റു മുന്നോട്ടു നടന്നു പിന്നാലെ നീതുവും സുൽഫിയും……….. മുന്നിൽ എത്തിയതും പെട്ടാണ് മൂന്നു പേരും പെട്ടന്ന് നിന്ന് എന്നിട്ടു പരസ്പരം നോക്കി
” എന്താടി ഇത് ക്ലാസ് തുടങ്ങിയോ ആരെയും കാണുന്നില്ലല്ലോ ……..” അഞ്ജലി പറഞ്ഞു
” അങ്ങനെ വരാൻ വഴിയില്ല . കാരണം ക്ലാസ് തുടങ്ങിയാലും ആരെങ്കിലും ഒക്കെ ഉണ്ടാകും പുറത്തു പക്ഷെ ഇത് അങ്ങനെ അല്ലാലോ …… ഒരു ഈച്ചയെ പോലും കാണുന്നില്ലല്ലോ പെണ്ണെ ………….” സുൽഫി പറഞ്ഞു
” നീ നിന്റെ ഇത്തയെ ഒന്ന് വിളിച്ചു നോക്കിയേ ……… എന്താ സംഭവം എന്ന് അറിയാലോ ………..” അഞ്ജലി പറഞ്ഞു
അതുകേട്ടു സുൽഫി തന്റെ ഫോൺ എടുത്തു ഇത്തയെ ഒന്ന് വിളിച്ചു
” ഹാലോ ഇത്ത ….. എവിടെയാ ഉള്ളത് ……”
————–
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro