ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

” മോളെ എന്നും ഇത് തന്നെ പറയണം കേട്ടോ ”  സുൽഫി പറഞ്ഞു   …….

” അതൊക്കെ അവിടെ നിക്കട്ടെ നീ മറ്റേതു പറഞ്ഞില്ല…… ” നീതു സുൽഫിയോട് ചോദിച്ചു…

” എന്ത്‌…..? ”

” ഫ്രഷേഴ്‌സ് day….. ”

” ഓ അതോ….  പറയാം നമുക്ക് ഒന്ന് പുറത്തേക്ക് പോയാലോ….. ” സുൽഫി പറഞ്ഞു…

” ആ ശരി ….. ”

അങ്ങനെ അവർ മൂന്നു പേരും ക്ലാസിനു പുറത്തേക്ക് ഇറങ്ങി  …..

=========================

” മൊത്തം 18 പേര്…  അല്ലെ… ”

” അതേ ശിവ….. ആളെ വിട്ടു വിളിപ്പിച്ചപ്പോ ആരും വരാൻ കൂട്ടാക്കിയില്ല….. പിന്നെ എല്ലാവരുടെയും ഫോണിലേക്കു ഒരു msg അങ്ങ് അയച്ചു…..  അത് കണ്ടതും എല്ലാവരും ഒരേ സമയം ക്ലാസ്സിന് വെളിയിൽ ചാടി….. ” ഫൈസൽ പറഞ്ഞു….

” നീ എന്ത്‌ msg ആണ് അയച്ചേ…. ” ശിവ ചോദിച്ചു….

” സിമ്പിൾ….. ഡികെ യെ പോലീസ് അറസ്റ്റ് ചെയ്തു…. ഏതു നിമിഷവും നിന്നെ അന്വേഷിച്ചു  പോലീസ് വരും എന്ന്….. ” ഫൈസൽ പറഞ്ഞു …

” ഡികെ യെ പോലീസ് അറസ്റ്റ് ചെയ്താൽ  ഇവർക്കെന്താ പ്രശ്നം….. ” ശിവ  ഫൈസലിനോട്  പറഞ്ഞു….

” എന്താടാ….  എല്ലാത്തിന്റെയും നാവ് ഇറങ്ങിപോയോ….. ” ശിവ അവിടെ കൂടിനിന്നവരോട് ചോദിച്ചു…..

പെട്ടന്നാണ് അതിൽ ഒരുത്തൻ മുന്നോട്ടു വന്നത്…

” ശിവേട്ടാ…  ക്ഷമിക്കണം…  നിവൃത്തികേട്‌ കൊണ്ട് ചെയ്തു പോയതാ…. ഇനി ഇത് ആവർത്തിക്കില്ല…… ”

അവൻ പറഞ്ഞു…..

” ഓഹോ അങ്ങനെ ആണോ….  പ്ഫാ നായെ…  നീയൊക്കെ എന്താ കരുതിയെ…  എനിക്കൊന്നും മനസ്സിലാവില്ല എന്നോ…… നിങ്ങളിൽ പലരെയും അഡ്മിഷൻ സമയത്ത് ഞാൻ നോട്ടമിട്ടതാ……  അന്ന് അഡ്മിഷന്റെ സമയത്തു നിന്റെയൊക്കെ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ പ്രിൻസിപ്പൾക്ക് തോന്നിയ ഒരു ചെറിയ സംശയം….. അത് എന്നോട് അദ്ദേഹം പറഞ്ഞിരുന്നു…. അന്ന്  നിങ്ങൾക് എതിരെ ആക്ഷൻ എടുക്കാത്തത് നിങ്ങളുടെയൊക്കെ ഉദ്ദേശം എന്താണെന്ന് അറിയാൻ വേണ്ടിയിട്ട് തന്നെ ആയിരുന്നു….. ഇന്നലെ ഒരുത്തനെ പിടിച്ചു കുടഞ്ഞപ്പോ മനസ്സിലായി ആ പാവത്തിനെ ഇതിലേക്കു വലിച്ചിഴച്ചത് ആണെന്ന്….. മക്കളെ നിയൊക്കെ മനസ്സിൽ കാണുമ്പോ അത് ഞാൻ മാനത്തു കാണും…  നിന്റെയൊക്കെ തലപ്പത്തു ഇരിക്കുന്നവൻ ഉണ്ടല്ലോ ഡികെ……  അവനോട് ചെന്നു പറഞ്ഞേക്ക്… ഈ ക്യാമ്പസ്സിൽ ഞാൻ ഉള്ളിടത്തോളം കാലം…  ഞാൻ അറിയാതെ ഇവിടെ ഒരു ഇലയും അനങ്ങില്ല എന്ന്. .. ” ശിവ പറഞ്ഞു കഴിഞ്ഞതും കൂട്ടത്തിൽ ഒരുത്തന്റെ മൊബൈൽ റിംഗ് ചെയ്തു…..

മൊബൈൽ ബെല്ലടിക്കുന്നത് കേട്ട ശിവ കൂട്ടത്തിലേക്കു നോക്കിയപ്പോ ഒരുത്തൻ നിന്നു പരുങ്ങുന്നത് കണ്ടു….  അത് കണ്ടതും….

” നിന്നു പരുങ്ങേണ്ട….  ആ call അറ്റന്റ് ചെയ്യ്…..”

ശിവ പറഞ്ഞു…….

അത് കേട്ടതും അവൻ തന്റെ പോക്കെറ്റിൽ ഉള്ള ഫോൺ എടുത്തു കാൾ അറ്റൻഡ് ചെയ്തു

” hallo…… ”

മറുവശത്തു നിന്നുള്ള മറുപടി കേട്ടതും അവന്റെ മുഖത്തു ഒരു നടുക്കം ഉണ്ടായി…..

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.