ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

“അളിയാ ചതിക്കല്ലേ ……. എന്റെ പെണ്ണിന്റെ മുന്നിൽ ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരം ആണ്….. എനിക്ക് രണ്ടെണ്ണം കൊണ്ടാലും പ്രശ്നം ഇല്ല……” വരുൺ പറഞ്ഞു…..

” ചോര കാണുമോ…….” ശിവ ചോദിച്ചു

” ചോര കണ്ടാൽ അവൾ വീഴുമോ ….” വരുൺ ചോദിച്ചു …..

“ചിലപ്പോൾ വീഴുമായിരിക്കും. … ” ശിവ പറഞ്ഞു

“എങ്കിൽ ചോര കണ്ടിട്ട് തന്നെ ബാക്കി കാര്യം …….” വരുൺ പറഞ്ഞു…

“അതെയ് ഇവിടെ സംസാരിച്ചു നിന്നാൽ ചോര കാണില്ല പോയി അവരെ തല്ലെടാ……” ശിവ പറഞ്ഞു ………..

“ശരി അളിയാ ……..’ എന്ന് പറഞ്ഞു തിരിഞ്ഞതും   ദേ വരുന്നു അടുത്ത അടി ……. അടി കിട്ടിയതും വരുൺ കറങ്ങി തിരിഞ്ഞ് താഴെ വീണു …..അത് കണ്ട ശിവ ചിരിച്ചിട്ട് അവന്റെ അടുത്ത് ഇരുന്നു…

” അവളെ വീഴ്ത്തും എന്ന് പറഞ്ഞിട്ട് നീ ആണല്ലോടാ വിഴുന്നേ ………” ശിവ ചിരിച്ചു കൊണ്ട് പറഞ്ഞു…

” കളിയാക്കണ്ട ……..  അടി തെറ്റിയാൽ ആനയും വീഴും …….” വരുൺ പറഞ്ഞു ……

“പക്ഷേ നിന്റെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ ……. അടി കിട്ടിയാൽ …..” ശിവ പറഞ്ഞതും

“മോനേ മതി നിർത്ത് …….” എന്ന് പറഞ്ഞു വരുൺ എഴുന്നേറ്റു

“ഇനി ഇതിനൊരു തീരുമാനം ആക്കിയിട്ടേ ബാക്കി കാര്യം ഒള്ളു …..” എന്ന് പറഞ്ഞു വരുൺ ഗുണ്ടകളുടെ നേരെ തിരിഞ്ഞു അപ്പോഴുണ്ട്  നേരത്തെ  തന്നെ തല്ലിയവൻ തന്റെ നേരേ വരുന്നത് കണ്ടത് …..അവൻ അടുത്തെത്തി വരുണിനെ തല്ലാൻ ആയി കൈ ഉയർത്തിയതും വരുൺ തന്റെ വലതുകാൽ ഉയർത്തി അവന്റെ നെഞ്ചിൽ ചവിട്ടി , ചവിട്ടു കൊണ്ട അവൻ  അല്പം ദൂരേക്ക്  തെറിച്ചു വീണു ……..

അവൻ വീണതും വരുൺ ശിവയെ നോക്കി  തന്റെ ഷർട്ടിന്റെ കോളർ  ഇടത് കൈ കൊണ്ട് പൊക്കി കൊണ്ട് എങ്ങനെ ഉണ്ട് എന്ന്  നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു ……..

” നിന്ന് ഷോ കാണിക്കാതെ പോയി അടിക്കെടാ …….” ശിവ പറഞ്ഞു…….

അത് കേട്ട് അവിടെ ഉണ്ടായിരുന്ന  ഗുണ്ടകളുടെ നേരെ അവൻ തിരിഞ്ഞു നിന്നു ……… എന്നിട്ട് അവർക്ക് നേരെ നടന്നു ………

“എന്നാ പിന്നെ ചേട്ടൻമാരെ നമുക്ക് പരിപാടി പെട്ടന്ന് അങ്ങ് തീർത്താലോ …….” വരുൺ പറഞ്ഞു…

” തല്ലിയൊടിക്കെടാ ഇവന്റെ കയ്യും കാലും…” കൂട്ടത്തിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു..  അത് കേട്ട് രണ്ട് പേർ വരുണിനെ തല്ലാനായി മുന്നോട്ട് വന്നു……..

അവർ അടുത്തെത്തി വരുണിനെ തല്ലാനായി രണ്ടു പേരും കൈ ഉയർത്തിയതും വരുൺ കുനിഞ്ഞ് അവരുടെ വയറിൽ  ആഞ്ഞ് ഇടിച്ചു….. ഇടി കിട്ടിയതും അവർ വയർ പൊത്തി രണ്ടടി പുറകോട്ട് നീങ്ങി അതേ സമയം തന്നെ വരുൺ തന്റെ വലതുകാൽ നിലത്ത് കുത്തി ഇടത്തേ കാൽ ഉയർത്തിയിട്ട് ഒന്നു തിരഞ്ഞു ആ രണ്ടുപേരുടെയും മുഖത്ത് ആഞ്ഞ് ചവിട്ടി….. ചവിട്ട് കൊണ്ടതും ഒരുത്തൻ തെറിച്ചു നേരെ ബോലേറോയുടെ ബോണറ്റിലും മറ്റവൻ തൊട്ടടുത്ത കടയുടെ റൂഫിലേക്കും തെറിച്ചു വീണു…..  അതുകണ്ട് അവിടെ ഉണ്ടായിരുന്ന ബാക്കി പേർ അവന്റെ നേരെ പാഞ്ഞടുത്തു..പിന്നെ അവിടെ അടിയുടെ പൂരം ആയിരുന്നു.. ഇടക്ക് ഒന്ന് രണ്ട് അടി വരുണിനും കിട്ടിയിരുന്നു …..ഒടുവിൽ എല്ലാവരെയും അവൻ അടിച്ചു നിലംപരിശാക്കി…. ഇതെല്ലാം കണ്ട് പേടിച്ചു നിൽക്കുകയായിരുന്നു അഞ്ജലിയും  നീതുവും സുൽഫിയും ……..

അവിടെയുള്ള ഗുണ്ടകളെ പാക്ക് ചെയ്ത ശേഷം വരുണും ശിവയും അഞ്ജലിയും കൂട്ടുകാരും ഇരിക്കുന്ന സ്ഥലത്തേക്ക് പോയി …….

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.