ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

” പിന്നെ മറ്റൊന്ന്  … നമ്മുടെ കോളേജിലേ ആരോ ഒരാൾ DK യെ പിന്തുണക്കുന്നുണ്ട്..അല്ലെങ്കിൽ അത്രയും പേർക്ക് അഡ്മിഷൻ കിട്ടാൻ പ്രയാസം ആണ്……”

“അല്ലാതെയും അഡ്മിഷൻ എടുക്കാം…”

ഫൈസൽ പറഞ്ഞു…..

“എങ്ങനെ ?” ശിവ ചോദിച്ചു.

” കമ്പ്യൂട്ടർ ഹാക്കേഴ്സ് ” ….. ഫൈസൽ പറഞ്ഞു….

” ഒരു ഹാക്കർ വിചാരിച്ചാൽ ഒന്നല്ല ഈ കോളേജിലെ മൊത്തം വിദ്യാർത്ഥികളെയും മറ്റൊരു കോളേജിലേക്ക് മാറ്റം….” ഫൈസൽ പറഞ്ഞു

“അങ്ങനെയും ആകാം …. പക്ഷേ ഇപ്പോ അതല്ല നമ്മുടെ വിഷം .. … DK  ….. അവൻ ആരാണെന്ന് കണ്ടുപിടിച്ചേ മതിയാകൂ …… അതിന് മുമ്പ് കല്ലറക്കൽ ഗ്രൂപ്പ് ഇപ്പോഴും ഉണ്ടോ എന്ന് അറിയണം ..എന്റെ ഈ സംശയത്തിനുള്ള ഉത്തരം ഒരാൾക്ക് മാത്രമേ തരാൻ കഴിയൂ ……”
ശിവ പറഞ്ഞു ……..

“ആർക്ക് …….? ”

“പറയാം….. ” ശിവ പറഞ്ഞു

===========================

 

” വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഹെഡ് ഓഫീസ് ”

 

” ഇല്ല ശിവ നീ എന്തൊക്കെ പറഞ്ഞാലും ശരി എനിക്കത് പറയാൻ കഴിയില്ല….”

“അപ്പോ അങ്കിളിന് അറിയാം അല്ലെ.. ശരി ഇതിന്റെയൊക്കെ പിന്നിൽ ആരാണെന്നുള്ളത് ഞാൻ കണ്ടുപിടിച്ചോളാം……” ശിവ പറഞ്ഞു…..എന്നിട്ട് അവിടെ നിന്നും പോകാൻ തുനിഞ്ഞതും……

“ശിവാ….നിന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞതാ നിനക്ക് ഒരാപത്തും വരാതെ നോക്കണം എന്നുളളത് ….. ഇത്രയും കാലം നിന്റെ പല തല്ലുകൊള്ളിത്തരത്തിനും കൂട്ടുനിന്നത് നിന്റെ സന്തോഷം കാണാൻ വേണ്ടിയിട്ടാണ് …. പക്ഷേ ഇപ്പോ നീ കളിത്താൻ പോകുന്നത് അപകടം പിടിച്ച കളിയാ …… ഡിക്സണെ നമുക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം … ”  അദ്ദേഹം പറഞ്ഞു….

“അങ്കിളേ സമാധാനത്തിന് ഉള്ള നോബേൽ സമ്മാനം വേടിക്കാൻ അല്ല ഞാൻ ഇങ്ങോട്ട് വന്നത്…. അന്ന് RK അങ്കിൾ കല്ലറ ഗ്രൂപിന്റെ പേര് പറഞ്ഞപ്പോൾ അങ്കിളിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട ഭയം ഞാൻ ശ്രദ്ധിച്ചതാ …… ഇന്ന് DK യുടെ കാര്യത്തിൽ ഫൈബൽ ഒരു സംശയം പറഞ്ഞപ്പോൾ ആണ് കല്ലറക്കൽ ഗ്രൂപ്പിന്റെ പേര് എന്റെ മനസ്സിലേക്ക് വന്നത്……. അത് പോലെ വേറൊരു കാര്യം കൂടെ …… അന്ന് അവർ ലക്ഷ്യം വെച്ചത് നമ്മുടെ കമ്പനിയെ അല്ല….എന്റെ അച്ഛനെ ആയിരുന്നു…….എന്താ ശരിയല്ലേ ഞാൻ പറഞ്ഞത് ………” ശിവ ചോദിച്ചു…

“ആര് പറഞ്ഞു ഇത് …. അന്ന് ചെറിയ പ്രശ്നം ഉണ്ടായി എന്നുള്ളത് നേരാ…. പിന്നെ നിന്റെ അച്ഛനും അമ്മയും മരിച്ചത് അതൊരു സാധാരണ അപകടം തന്നെയാ…..നീ വെറുതേ കാടുകയറി ചിന്തിക്കേണ്ട… ” അദ്ദേഹം പറഞ്ഞു…..

“അങ്കിളേ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കല്ലേ …….. ഇത്രയും നേരം സംസാരിച്ചപ്പോൾ തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി ….അങ്കിൾ ആരെയോ ഭയക്കുന്നു ……….സാരമില്ല ഞാൻ കണ്ടുപിടിച്ചോളാം …… ഇപ്പോ ഞാൻ പോകുന്നു…..” ശിവ പറഞ്ഞു എന്നിട്ട് അവിടെ നിന്നും പോയി..

അവൻ പോയതും അദ്ദേഹം തന്റെ മൊബൈൽ എടുത്തു   എന്നിട്ട് Rk എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു……..

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.