ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

” ബട്ട് ശിവ …..നീ നേരത്തേ പറഞ്ഞല്ലോ രാജുവിന്റെ അടുത്ത് നിന്നാണ് നിനക്ക് DK യെ പറ്റി വിവരങ്ങൾ ലഭിച്ചത് എന്ന് ….. രാജുവും ആയി കാര്യങ്ങൾ സംസാരിക്കാൻ മാത്രം മണ്ടൻ ആണോ ഈ Dk …..” വരുൺ ചോദിച്ചു

” യെസ് ….അതാണ്…..എന്താ ഇത്ര നേരമായിട്ടും നാങ്ങൾ നിങ്ങൾ അത് ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു ഞാൻ …..” ശിവ പറഞ്ഞു

” രാജുവും ആയിട്ട് കാര്യങ്ങൾ സംസാരിക്കാൻ മാത്രം ഒരു വിഡ്ഡി അല്ല Dk ……. രാജ്യവിനോട് Dk എന്ന പേര് മാത്രമേ പറഞ്ഞിട്ടുള്ളു ….” ശിവ പറഞ്ഞു …….

“അപ്പോ നീ തന്നെ അല്ലെ നേരത്തേ പറഞ്ഞത് രാജു ആണ് എല്ലാ കാര്യങ്ങളും പറഞ്ഞത് എന്ന് ……..” ഫൈസൽ പറഞ്ഞു…..

“അതേ….. അവൻ തന്നെയാണ് പറഞ്ഞത്….”

” തേങ്ങാക്കൊല ….. മനസ്സിലാകുന്ന ഭാഷയിൽ പറയെടാ തെണ്ടി …..”

ഫൈസൽ പറഞ്ഞു……

” പറയാം…… നേരത്തേ മറ്റവൻമാരെ ചോദ്യം ചെയ്തപ്പോൾ ഞാൻ പറഞ്ഞില്ലായിരുന്നോ അഡ്മിഷൻ സമയത്ത് പ്രിൻസിക്ക് സംശയം തോന്നിയത് കൊണ്ട് അവരിൽ പലരെയും ഞാൻ നോട്ട് ചെയ്തിരുന്നു എന്ന് ……”

” ആ പറഞ്ഞു ”

” അത് ഞാൻ കള്ളം പറഞ്ഞതാ , അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല……” ശിവ പറഞ്ഞു.

“എന്തിന് ……..” ഫൈസൽ ചോദിച്ചു..

“അന്ന്  രാജുവിന് എതിരെ കൊലപാതക ശ്രമം നടന്നതിന് ശേഷം എനിക്ക് DK യുടെ കാൾ വന്നു എന്ന് പറഞ്ഞല്ലോ… അന്ന് ഫോണിൽ സംസാരിച്ചതിന് ശേഷം നിങ്ങളോട് വീട്ടിലേക്ക് പോകാൻ പറഞ്ഞിട്ട് ഞാൻ നേരെ പോയത് രാജുവിനെ കാണാൻ ആയിരുന്നു ……

അന്ന് രാജു ആണ് എന്നോട് പറഞ്ഞത് കഴിഞ്ഞ വർഷം മറ്റുള്ള കോളേജിൽ  ഡിഗ്രി ഫസ്റ്റ് ഇയറിന് ചേർന്ന വിദ്യാർത്ഥികളിൽ പലരും നമ്മുടെ കോളേജിൽ ഇക്കൊല്ലം ചേർന്നിട്ടുണ്ട് എന്ന് ……..”

ശിവ പറഞ്ഞു …..

” അത് അവനെങ്ങനെ മനസിലായി…..” ഫൈസൽ ചോദിച്ചു ……

” ആ സമയത്ത് അവന് ഏതോ പ്രസ്സിൽ താൽക്കാലമായി ഒരു ജോലി ഉണ്ടായിരുന്നു ….. കോഴിക്കോട് സിറ്റിയിൽ ഉള്ള കോളേജുകളിലേക്ക് ആവശ്യമായ പ്രിന്റിംഗ് വർക്കുകൾ ആ പ്രസ്സിൽ ആയിരുന്നു ചെയ്തിരുന്നത്… കോളേജിൽ നിന്നും ഓർഡർ എടുക്കാനും അവിടേക്ക് സാധനങ്ങൾ എത്തിക്കാനും രാജുവും ഉണ്ടായിരുന്നു കൂടെ …….. അന്ന് അവിടെ കണ്ട പിള്ളേരേ ഈ കോളേജിൽ അതും ഫസ്റ്റ് ഇയറിൽ കണ്ടപ്പോൾ അവനു സംശയം തോന്നി… ആ കാര്യം അവൻ പ്രിൻസിപ്പാളിനെ അറിയിക്കാനായി പോകുമ്പോൾ ആണ് അവന്റെ അമ്മയെ DK യുടെ ആളുകൾ തടവിലാക്കി എന്നുള്ള മെസ്സേജ് അവനെ തേടി എത്തിയത് …… അവന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവർ പറയുന്നത് അനുസരിക്കേണ്ടി വന്നു…” ശിവ പറഞ്ഞു..

” ശരി…… പക്ഷേ വേറൊരു കാര്യം അഞ്ജലി  ഈ കോളേജിൽ പഠിക്കാൻ വരുന്നതിന് DK എന്തിന് അവരെ ഈ കോളേജിലേക്ക് വരുത്തണം ….. Dk വിചാരിച്ചാൽ 100 കണക്കിന് കുട്ടികളെ കിട്ടില്ലേ …..”

” കിട്ടും ….. പക്ഷേ കഴിഞ്ഞ വർഷം DK ചെയ്തു കൊണ്ടിരുന്ന ബിസിനെസ്സ് …. ആ കോളേജുകളിലെ ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികളെ  കേന്ദ്രീകരിച്ച് ആയിരുന്നു … അതും  ആ കോളേജുകളിലെ ചില അദ്ധ്യാപകരുടെ അറിവോടെ ….. ഈ കോളേജിൽ ഞാൻ ഉള്ളത് കൊണ്ട് ആണ് അവൻ ഇങ്ങോട്ട് കാല് കുത്താത്തത് …. RK യും ഞാനും തമ്മിൽ ഉള്ള ബന്ധം അവന് നേരത്തേ അറിയാം …… അതു കൊണ്ടാണ് അഞ്ജലി ഈ കോളേജിൽ ചേർന്നപ്പോൾ അവൻ അവന്റെ ആളുകളെ ഈ കോളേജിൽ ചേർത്തത് ……”

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.