ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

” പ്രതികാരം ചെയ്യാനോ …..അവനെ കിട്ടിയതൊന്നും പോരേ”

വരുൺ ചോദിച്ചു ….

“ഇപ്പോ ഇവനെതിരെ എന്തൊക്കെയോ തെളിവുകൾ അവന്റെ കയ്യിൽ ഉണ്ടെന്ന് … ” ഫൈസൽ പറഞ്ഞു…..

“എന്ത് തെളിവ് ….?” വരുൺ ചോദിച്ചു

“ആ… ” ഫൈസൽ കൈ മലർത്തി കൊണ്ട് പറഞ്ഞു…

“അല്ല ശിവ എനിക്കൊരു സംശയം …..” ഫൈസൽ ശിവയുടെ നേരെ തിരിഞ്ഞു നിന്ന് ചോദിച്ചു ……

“എന്താ ?”

” DK യിൽ ഒരാൾ പെണ്ണാണ് എന്ന് നീ പറഞ്ഞു …..അങ്ങനെയെങ്കിൽ …..”

“നിന്റെ സംശയം എനിക്ക് മനസ്സിലായി … Dk യിൽ ഒരാൾ ഡിക്സൺ ആണോ എന്നല്ലേ …?”

 

“അതെ…

“എങ്കിൽ സംശയം വേണ്ട……. രണ്ടും വേറെ ആളാണ് ……”

“അതെങ്ങനെ നിനക്ക് ഉറപ്പിച്ചു പറയാൻ പറ്റും..” വരുൺ ചോദിച്ചു ….

” പറ്റും….. കാരണം ഡിക്സണിന്റെ  ശത്രു ഞാൻ മാത്രം ആണ് ….ഞാൻ ഈ  നാട്ടിലേക്ക് എന്തിന് വന്നു എന്ന് അവന് അറിയില്ല…അവന്റെ കുടുംബത്തെ ഇല്ലാതാക്കിയത് ഞാൻ ആണെന്ന വിശ്വാസത്തിൽ ആണ് അവൻ എന്നെ തേടി വന്നത് …. എന്നാൽ Dk യുടെ ഇര ഞാൻ മാത്രം അല്ല ….. അവരുടെ ലിസ്റ്റിൽ ഉള്ള പ്രധാനപ്പെട്ട ഒരാളാണ് അഞ്ചലിയുടെ അച്ഛൻ ……. അഞ്ചലി ഈ കോളേജിൽ തന്നെ പഠിക്കാൻ വരും എന്ന് DK ക്ക് നേരത്തേ അറിയാമായിരുന്നു….”  ശിവ പറഞ്ഞു …….

“അഞ്ജലി ഈ കോളേജിൽ തന്നെ പഠിക്കാൻ വരും എന്ന് DK ക്ക് എങ്ങനെ മനസ്സിലായി….’ ഫൈസൽ ചോദിച്ചു …..

” രാജു.”

ശിവ പറഞ്ഞു

” രാജുവോ …..അവനെങ്ങനെ അറിയാം…….” ഫൈസൽ ചോദിച്ചു….

” അവന് അറിയാവുന്നത് കൊണ്ടാണല്ലോ അന്ന് അവനെ കൊല്ലാൻ അവർ ശ്രമിച്ചത് ……”  ശിവ പറഞ്ഞു….. പെട്ടന്ന് എന്തോ ഓർത്തത് പോലെ

” അപ്പോഴും ഒരു പ്രശ്നം ഉണ്ടല്ലോ…” ശിവ പറഞ്ഞു

“എന്താ?” ഫൈസൽ ചോദിച്ചു.

 

“അതേയ് എന്തൊക്കെയാ ഇവിടെ നടക്കുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല….. ആദ്യം ആൽബർട്ട് പിന്നെ അവന്റെ അനിയൻ ആന്റണി ….പിന്നെ പുതിയ ഒരു അവതാരം Dk ….പിന്നെ ദേ പഴയ കണക്ക് തീർക്കാൻ എന്നും പറഞ്ഞു ദേ വേറൊരുത്തൻ … അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ നിന്റെ ജീവിതത്തിൽ വില്ലൻമാർ മാത്രമേ ഒള്ളു …..” വരുൺ ഇടയിൽ കയറി  ചോദിച്ചു ……

അത് കേട്ട് ശിവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു …..

”  ദേ ശിവാ ഒരുമാതിരി ആക്കിയ ചിരി ചിരിക്കല്ലേ….  ” വരുൺ അല്പം ദേഷ്യത്തോടെ പറഞ്ഞു…..

“നീ ചൂടാവല്ലെ … വാ നമുക്ക് ക്യാന്റീനിൽ പോയി ഇരുന്ന് സംസാരിക്കാം….” ശിവ പറഞ്ഞു…

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.