ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

“ശരിയാ…. ഇനി നീ എന്നെ മറന്നാലും നിന്നെ എനിക്ക് ഈ ജന്മത്തിൽ മറക്കാൻ പറ്റില്ലല്ലോ …..അത്രക്കും വലിയ സമ്മാനം ആണല്ലോ നീ എനിക്ക് തന്നത്… നീ കാരണം എനിക്ക് നഷ്ട്ടമായത് എന്റെ പപ്പയെയും മമ്മിയെയും ആണ്… നിന്നോടുള്ള പക അത് ഈ ജന്മത്തിൽ തീരില്ല ശിവ…… നീ ഒരുങ്ങി. നിന്നോ.. ഞാൻ തുടങ്ങിയിട്ടേ ഒള്ളു കളി …. നീ നോക്കി നിൽക്കേ തന്നെ നിനക്ക് വേണ്ടപ്പെട്ടവരെ നഷ്ടപ്പെടും ….. പറയുന്നത് ഈ
ഡിക്സൺ ആണ്….. നിന്റെ അവസാനം കണ്ടിട്ടേ ഇനി എനിക്ക് വിശ്രമം ഉണ്ടാകൂ  ”

“നിനക്ക് വിശ്രമിക്കാൻ മെഡിക്കൽ കോളേജിൽ ഒരു ബെഡ് ബുക്ക് ചെയ്യട്ടേ…”

ആ പറഞ്ഞത് ആരാണെന്ന് നോക്കിയപ്പോൾ  ഡിക്സൺ കണ്ടു ശിവയുടെ പിന്നിലായി നിൽക്കുന്ന ഫൈസലിനെ…..

” അല്ലെങ്കിൽ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ഒരു എണ്ണത്തോണി പറഞ്ഞു വെക്കാം ….എന്താ?” ഫൈസൽ മുന്നോട്ട് നടന്നുകൊണ്ട് പറഞ്ഞു ……

“നിന്നോട്  പലതവണ ഞങ്ങൾ പറഞ്ഞതാ നിനക്കുണ്ടായ നഷ്ടങ്ങൾക്ക് ഞങ്ങൾ ഉത്തരവാധി അല്ല… നിനക്ക് നിന്റെ പപ്പയെയും മമ്മയെയും നഷ്ടപ്പെടാൻ കാരണം ശിവയല്ല കാരണം ” ഫൈസൽ പറഞ്ഞു …

” ഫൈസലെ…. എന്റെ മടിയിൽ കിടന്നാണ് എന്റെ പപ്പ മരിച്ചത് …… മരിക്കുന്നതിന് മുൻപ്  പപ്പ ഒരൊറ്റ പേരേ പറഞ്ഞിട്ടുള്ളു .. ദാ ഈ നിക്കുന്ന നിന്റെ ചങ്ക് ശിവയുടെ … ” അവൻ ശിവയെ ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു.

” ഡിക്സാ …. നിന്റെ തന്ത ഡേവിഡ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അയാൾ പറയുമായിരുന്നു നിന്റെ പപ്പയുടെ യഥാർത്ഥ ശത്രു ആരാണെന്ന് ….”  ശിവ പറഞ്ഞു…”

” പിന്നെ മറ്റൊന്ന് കൂടി …… ദാ ഈ  കോട്ടും സ്യൂട്ടും ഇട്ട് കയ്യിൽ ഒരോ തോക്കും പിടിപ്പിച്ചു നിർത്തിയേക്കുന്ന ഗുണ്ടകളെ കണ്ടിട്ടാണ് നിന്റെ ഈ ചോരത്തിളപ്പ് എങ്കിൽ മോനെ ഡിക്സാ …….. അറിയാലോ നിനക്ക് എന്നെ … എല്ലാം അവസാനിപ്പിച്ചു പോന്നതാ ഞാൻ ആ നാട്ടിൽ നിന്നും കാരണം ആ നശിച്ച നാട് എനിക്കും നഷ്ടങ്ങൾ മാത്രമേ തന്നിട്ടൊള്ളു….. പിന്നെ നീ നേരത്തേ പറഞ്ഞല്ലോ എനിക്ക് വേണ്ടപ്പെട്ടവരെ നഷ്ടപ്പെടും എന്ന് ….. എന്നാൽ ഒന്ന് കേട്ടോ എന്റെ കൂടെ നടക്കുന്നവരെപ്പറ്റി ആണ് നീ പറഞ്ഞത് എങ്കിൽ നിനക്ക് തെറ്റി……. എന്റെ കൂടെ നടക്കുന്ന ഒരുത്തന്റെയും രോമത്തിൽ പോലും തൊടാൻ നിനക്ക് കഴിയില്ല…… പിന്നെ നിന്റെ പപ്പയുടെ കൊലയാളിയെ ഞാൻ തന്നെ നിന്റെ മുന്നിൽ എത്തിച്ചു തരും …. അതിന് നീ അധികകാലം കാത്തിരിക്കേണ്ടി വരില്ല ….. അതുകൊണ്ട് ഇപ്പോ നീ പോ…. ഇത് സ്ഥലം വേറെയാ………..”

ശിവ പറഞ്ഞു …… എന്നിട്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു …..

“ശിവാ……….”

ഡിക്സൺ അവനെ വിളിച്ചു …….

“അങ്ങനെ നല്ല പിള്ള ചമഞ്ഞു പോകാം എന്ന് നീ കരുതണ്ട …..നീയാണ് എന്റെ പപ്പയെ കൊന്നത് എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട് …… അത് പുറം ലോകം കാണിക്കാത്തത് നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ ആകണം എന്നുള്ളത് കൊണ്ടാ ….. ഇപ്പോ ഞാൻ പോകുന്നു …. പക്ഷേ ഞാൻ വീണ്ടും വരും അന്ന് നിന്റെ അവസാനം ആയിരിക്കും നീ കരുതിയിരുന്നോ …… ” ഡിക്സൺ പറഞ്ഞു …….. എന്നിട്ട് തന്റെ കാറിൽ കയറിപ്പോയി …

വാഹനങ്ങൾ എല്ലാം കോമ്പൗണ്ട് വിട്ട് പോയതും വരുൺ ജീപ്പും കൊണ്ട് ഗേറ്റ് കടന്നുവന്നു ……

അവൻ ജീപ്പ് പാർക്ക് ചെയ്തു അതിൽ നിന്നും ഇറങ്ങി എന്നിട്ട് വാഹനങ്ങൾ പോയ ഭാഗത്തേക്ക് ഒന്ന് നോക്കി …എന്നിട്ട് ശിവയുടെ അടുത്തേക്ക് നടന്നു….

“എടാ ആ പോയത് ഡിക്സൺ അല്ലെ ……..” വരുൺ ചോദിച്ചു ……..

“അതെ” …. ഫൈസൽ ആണ് മറുപടി പറഞ്ഞത് ..

“ഇവനെന്താ ഇവിടെ ..?” വരുൺ ചോദിച്ചു

“പ്രതികാരം ചെയ്യാൻ …..” ഫൈസൽ പറഞ്ഞു

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.