ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

ശിവതാണ്ഡവം 6

Shivathandavam 6 | Author : Kuttettan | Previous Part

 

” ഡീ നോക്കിയേ അവിടെ എന്തോ പ്രശ്നം ഉണ്ടല്ലോ…..  ”
നീതുവും അഞ്ജലിയും ബസ്സ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ആയിരുന്നു college ഗേറ്റ് ൽ  കുറച്ചു പേര് കൂടി നില്കുന്നത് കണ്ടത്  …..  അത് കണ്ട നീതു  അഞ്ജലിയോട് അവൾ പറഞ്ഞു…” എന്തെങ്കിലും പ്രശ്നം ഉണ്ടാകും……  ” അഞ്ജലി പറഞ്ഞു…..

” വാ നമുക്ക് പോയി നോക്കാം… ” നീതു പറഞ്ഞു…..
അവർ രണ്ട് പേരും അങ്ങോട്ട്‌ നടന്നു…..  അടുത്ത് എത്തിയപ്പോൾ  രണ്ട് പേർ ചേർന്ന് അവിടെ കൂടിയിരിക്കുന്ന കുട്ടികൾക്കു  എന്തോ പേപ്പർ കൊടുക്കുന്നുണ്ട്…  നീതുവിനും അഞ്ജലിക്കും കിട്ടി .  അവർ അത് വാങ്ങി നോക്കി….  എന്നിട്ട് പരസ്പരം മുഖത്തേക്ക് നോക്കി….  അത്  രക്തദാനത്തിന് ഉള്ള ഫോം ആയിരുന്നു

” ഇത് കൊള്ളാലോ…  എന്തായാലും കിട്ടിയതല്ലേ പൂരിപ്പിച്ചു കൊടുത്തേക്കാം…..  അങ്ങനെ എങ്കിലും നമ്മളെ കൊണ്ട് ആർകെങ്കിലും ഉപകാരം ഉണ്ടായിക്കോട്ടെ…… ” നീതു പറഞ്ഞു…  എന്നിട്ട് അവിടെ അടുത്ത് കണ്ട മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു…

അവർ ഫോം പൂരിപ്പിച്ചു തൊട്ടടുത്തുള്ള പെട്ടിയിൽ നിക്ഷേപിച്ചു….. അതിന് ശേഷം ക്ലാസിലേക്ക് പോയി……..

===========================

“എടാ വല്ലതും നടക്കുമോ…..  ഇന്ന് പുലർച്ചെ 3 മണി വരെ ഉറക്കമൊഴിച്ചു ഇരുന്നതിന് വല്ല പ്രയോജനവും ഉണ്ടാകുമോ…. ”  college ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലെ  വരാന്തയിൽ നിന്നുകൊണ്ട് വരുൺ ശിവയോട് ചോദിച്ചു…….

” നടക്കും……… ” ശിവ പറഞ്ഞു….

” ഈ മൂവായിരത്തോളം കുട്ടികളിൽ നിന്നും ആ ഡികെ യുടെ  പിള്ളേരെ എങ്ങനെ നമ്മൾ കണ്ടുപിടിക്കും….. ഇനിയിപ്പോ അവർ  ആ ഫോമിൽ അവരുടെ നമ്പറും എഴുതും എന്ന് നിനക്ക് തോന്നുന്നുണ്ടോ…… ” ഫൈസൽ ചോദിച്ചു…..

” ഒരിക്കലും ഇല്ല………. ” ശിവ പറഞ്ഞു…

” അപ്പൊ പിന്നെ എങ്ങനെ നമ്മൾ കണ്ടുപിടിക്കും  ” ഫൈസൽ ചോദിച്ചു…….

” ഇപ്പോ എത്രയായി സമയം…… ” ശിവ ചോദിച്ചു……

”  9 മണി    …. ” വരുൺ പറഞ്ഞു…

“ഏതായാലും ഇത്രയും നേരം നിന്നതല്ലേ  ..  ഇനി ഒരു ഒന്നര മണിക്കൂർ കൂടെ വെയിറ്റ് ചെയ്യ്.. ” ശിവ പറഞ്ഞു……..

അത് കേട്ടതും ഫൈസലും വരുണും പരസ്പരം നോക്കി……

ഈ  സമയം ശിവ കോളേജ് ഗേറ്റിലേക്ക് നോക്കി….  അവിടുത്തെ കാഴ്ച കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…..

സമയം പോയിക്കൊണ്ടിരുന്നു……  വരുൺ തന്റെ വാച്ചിലേക്ക് നോക്കി…  സമയം  10 മണി….  കുട്ടികൾ എല്ലാം ക്ലാസ്സിലേക്ക് പോയിക്കഴിഞ്ഞിരുന്നു…. കുറച്ചു പേര് അവിടെയും ഇവിടെയും ഒക്കെ ആയി ഇരിക്കുന്നുണ്ട്…….

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.