ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

“നീ എന്താ പറഞ്ഞെ …..?”

ഫൈസൽ ചോദിച്ചു ………

“എടാ എന്റെ പെണ്ണിനെ ഞാനിന്ന് കണ്ടു എന്ന് ”

വരുൺ പറഞ്ഞു….. അത് കേട്ടതും ഫൈസൽ അവിടെ നിന്നും എഴുന്നേറ്റ് നേരെ പുറത്തേക്ക് നടന്നു എന്നിട്ട് ചുറ്റിലും ഒന്ന് വീക്ഷിച്ചിട്ട് തിരിച്ച് പഴയ സ്ഥലത്ത് തന്നെ വന്നിരുന്നു …..

“നീ എന്തിനാ പുറത്തേക്ക് പോയത്…..” വരുൺ ചോദിച്ചു

” അല്ല ഞാൻ നിൽക്കുന്നത് ഭൂമിയിൽ തന്നെയാണോ എന്ന് നോക്കാൻ പോയതാ…”

ഫൈസൽ പറഞ്ഞു..

“അയ്യടാ…. ഒരു തമാശ… . എടാ ഞാൻ കാര്യമായിട്ട് പറഞ്ഞതാ…..” വരുൺ പറഞ്ഞും —-

“എന്തോന്നാടാ …”  ശിവ ചോദിച്ചു

” ഇതിന്റെ പേരാണ് പ്രണയം ……..”

വരുൺ പറഞ്ഞു

“നീയിത് ആരുടെ കാര്യം ആണ് പറയുന്നേ…”

ഫൈസൽ ചോദിച്ചു …..

“എടാ അഞ്ജലിയുടെ കൂടെ ഞാൻ ഒരുത്തിയെ കണ്ടു ……”

വരുൺ പറഞ്ഞു

“ആരെ ….? ”

ഫൈസൽ ചോദിച്ചു

“എന്റെ പെണ്ണിനെ ”  വരുൺ പറഞ്ഞു…

” മണ്ണാങ്കട്ട ……. ഇവിടെ അവളെ എങ്ങനെ കെയർ ചെയ്യും എന്നാലോചിക്കുമ്പോൾ ആണ് വേറൊരെണ്ണം …..” ഫൈസൽ അല്പം ദേഷ്യത്തോടെ പറഞ്ഞു …..

“നിങ്ങൾ രണ്ടും അഞ്ജലിയെ കെയർ ചെയ്തോ… ഞാൻ എന്റെ പെണ്ണിനെ കെയർ ചെയ്തോളാം ”

വരുൺ പറഞ്ഞു ……

“ഒന്ന് നിർത്തുന്നുണ്ടോ ……. അവന്റെ ഒരു
പ്രേമം ”

ശിവ ദേഷ്യത്തോടെ പറഞ്ഞു…

” കോളേജ് തുടങ്ങിയില്ല അപ്പോഴേക്കും തുടങ്ങി ……”
ശിവ പറഞ്ഞു…..

“നിങ്ങൾ വരുന്നുണ്ടോ ഞാൻ പോകുവാ….”

ശിവകസേരയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു

” എങ്ങോട്ട് ”  ഫൈസലും വരുണും ഒരുപോലെ ചോദിച്ചു.

” ലൈബ്രറിയിലേക്ക് ………..” ശിവ പറഞ്ഞു….

“ആ ശരി ഞങ്ങളും വരാം…….”

വരുൺ പറഞ്ഞു…

അങ്ങനെ അവർ അവിടെ നിന്നും പോയി

==================================
ഇതേ സമയം നീതുവിന്റെ നെറ്റിയിലെ മുറിവിൽ മരുന്ന് വെക്കുകയായിരുന്നു അഞ്ജലി …. നേരത്തെ അഞ്ജലിയെ പിടിക്കാൻ പോയ സമയത്ത് ഗുണ്ട തള്ളിയിട്ടപ്പോൾ നീതുവിന്റെ നെറ്റി ചെറുതായി മുറിഞ്ഞിരുന്നു..

” ഒന്നടങ്ങിയിരിക്ക് പെണ്ണെ ……”

12 Comments

  1. സംഭവം pwoli. അടുത്ത part പോരട്ടെ. ..

  2. Next part eppozha bro???

  3. Next part eppozha???

  4. Next part eppoya

  5. Nice story..thrilling akunund..but varan late akunu..with love ❤️

  6. തുമ്പി ?

    Nalla kadha bro.❤

  7. Kollam brooo adipoli

  8. Kuttetta adipoli?

  9. വിശ്വാമിത്രൻ

    Nice story bro

  10. കുട്ടേട്ടാ…
    ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
    വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
    അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
    ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
    Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
    അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????

    i am waiting…. ??????

  11. Broo sambhavam nice aarunnu .. but pettannu theernnu

Comments are closed.