ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

ഇതേ സമയം കോളേജ് ലൈബ്രറിയിൽ

“മോനെ ആന്റണി തൽക്കാലം നീ രക്ഷപ്പെട്ടു.. ഇനി ഇതിന്റെ പേരിൽ ഈ ക്യാമ്പസിൽ ഗുണ്ടകൾ കയറി നിരങ്ങിയാൽ  അറിയാലൊ രാവിലത്തെ അനുഭവം ……. മറക്കണ്ട കേട്ടല്ലോ ……  മോനെ ആന്റണി,  ശിവയോട് ഏറ്റു മുട്ടാൻ നിയല്ല നിന്റെ അപ്പൻ വിചാരിച്ചാൽ പോലും നടക്കില്ല അതുകൊണ്ട് പൊന്നു മോൻ ആ വെളളം അങ്ങ് വാങ്ങി വെച്ചേക്ക് ”

ഫൈസൽ പറഞ്ഞു. …..എന്നിട്ട് തന്റെ കൂടെ ഉണ്ടായിരുന്നവരെയും വിളിച്ച് അവിടെ നിന്നും പോയി ..

*****************************************

“എന്താണ് മക്കളെ ആകെ കിളി പോയി ഇരിക്കുന്നേ ……..”

ക്യാന്റീനിൽ ഇരിക്കുകയായിരുന്ന വരുണിന്റെയും ശിവയുടെയും അടു ചെന്നിരുന്നു കൊണ്ട് ഫൈസൽ ചോദിച്ചു ……….

“കിളി പോയത് എന്റെയല്ല …. ദേ ഇവന്റെയാ…..”

ശിവ വരുണിനെ നോക്കി കൊണ്ട് പറഞ്ഞു…

വരുൺ അപ്പോഴും താടിക്ക് കയ്യും കൊടുത്ത് എന്തോ ആലോചിക്കുകയായിരുന്നു ……….

“ഡാ വരുണെ … ” ഫൈസൽ അവനെ വിളിച്ചു

പക്ഷേ അവന് യാതോരു കുലുക്കവും ഇല്ല ………..

ഫൈസൽ കസേരയിൽ നിന്നും എഴുന്നേറ്റ് നിന്ന് എന്നിട്ട് ശിവയെ ഒന്ന് നോക്കി  …. ശിവ തലയാട്ടി കൊണ്ട് ok എന്ന് പറഞ്ഞു …..

ഫൈസൽ രണ്ടടി പുറകോട്ട് മാറി  എന്നിട്ട് തന്റെ വലതു കാൽ ഉയർത്തി വരുണിനെ ആഞ്ഞുചവിട്ടി …………. ചവിട്ട് കൊണ്ടതും അവൻ അമ്മേ എന്ന് അലറികൊണ്ട നിലത്തേ ആ വീണു

” ഏത് പന്ന #@** # @  മോനാടാ എന്നെ ചവിട്ടിയത് ”
എന്ന് പറഞ്ഞു എഴുന്നേറ്റതും ഫൈസലും ശിവയും ഒന്നും സംഭവിക്കാത്തത് പോലെ എന്തോ സംസാരിച്ച്  ഇരിക്കുകയായിരുന്നു ……..

വരുൺ എഴുന്നേറ്റ് നിന്ന് ചുറ്റിലും നോക്കി എല്ലാവരും അവരവരുടേതായ ലോകത്തിൽ ആയിരുന്നു……

“എന്താടാ ….എന്ത് പറ്റി?

ഫൈസൽ ഒന്നും സംഭവിക്കാത്തത് പോലെ ചോദിച്ചു ……….

“ഏയ് ഒന്നും ഇല്ല …….”
വരുൺ പറഞ്ഞു എന്നിട്ട് വീണ്ടും കാന്റീൻ മൊത്തം ഒന്ന് പരിശോധിച്ചു അതിന് ശേഷം അവൻ വീണു കിടന്ന കസേര എടുത്തു നേരെ വെച്ചു

കസേരയിൽ ഇരുന്നു…… പെട്ടന്ന് എന്തോ ഓർത്തത് പോലെ ഫൈസലിന്റെ നേരെ നോക്കി എന്നിട്ട് ചോദിച്ചു

” നീ എപ്പോഴാ എത്തിയത് ”

” ദേ ഇ… അല്ല കുറച്ചുനേരം ആയി ” ഫൈസൽ പറഞ്ഞു

” ആ ……”

“അല്ല എന്തുപറ്റി മോനെ നിന്റെ കിളി പോയി എന്ന് ഇവൻ പറഞ്ഞു ……” ഫൈസൽ പറഞ്ഞു…

” കണ്ടെടാ ഞാൻ കണ്ടു …..” വരുൺ പറഞ്ഞു

” എന്ത് കണ്ടു ……. പടച്ചോനേ…. ചെക്കൻ വല്ലതും കണ്ട് പേടിച്ചോ ആവോ ……”

ഫൈസൽ പറഞ്ഞു….

“എടാ എന്റെ പെണ്ണിനെ ഞാൻ ഇന്ന് കണ്ടു എന്ന് ” വരുൺ പറഞ്ഞു

അത് കേട്ടതും ചായ കുടിച്ചോണ്ട് ഇരിക്കുകയായിരുന്ന ശിവക്ക് തരിപ്പിൽ പോയി അവൻ ചുമച്ചു….

12 Comments

  1. സംഭവം pwoli. അടുത്ത part പോരട്ടെ. ..

  2. Next part eppozha bro???

  3. Next part eppozha???

  4. Next part eppoya

  5. Nice story..thrilling akunund..but varan late akunu..with love ❤️

  6. തുമ്പി ?

    Nalla kadha bro.❤

  7. Kollam brooo adipoli

  8. Kuttetta adipoli?

  9. വിശ്വാമിത്രൻ

    Nice story bro

  10. കുട്ടേട്ടാ…
    ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
    വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
    അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
    ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
    Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
    അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????

    i am waiting…. ??????

  11. Broo sambhavam nice aarunnu .. but pettannu theernnu

Comments are closed.