“ശിവ ………..”
ജോസ് അറിയാതെ തന്നെ ആ പേര് ഉച്ഛരിച്ചു
“കർത്താവേ ഇനിവിടെ ഉണ്ടായിരുന്നോ…” ജോസ് സ്വയം എന്ന പോലെ പറഞ്ഞു …..
അപ്പോഴേക്കും ശിവ വണ്ടിയുടെ അടുത്തെത്തിയിരുന്നു….
അടുത്തെത്തിയതും ജോസ് പെട്ടന്ന് തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി …
“എന്താ ജോസേ…..എന്താ പരിപാടി ”
ശിവ ചോദിച്ചു
” അത് പിന്നെ ശിവ ……. ഞാൻ ”
” ഓ … അപ്പോ നീയെന്നെ മറന്നിട്ടില്ല അല്ലെ ….” ശിവ പറഞ്ഞു.
“അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ…… ”
” ഞാനീ കോളേജിൽ പഠിക്കുന്നുണ്ട് എന്നറിഞ്ഞിട്ട് തന്നെയാണോ ജോസെ നീ ഈ പണിക്ക് ഇറങ്ങിയത് …….” ശിവ ചോദിച്ചു
” അത് പിന്നെ …. ഈ കോളേജിൽ ആണ് എന്നറിയാം … പക്ഷേ ഇന്ന് നീ കോളേജിൽ ഉണ്ടാവില്ല എന്ന് ആൽബർട്ട് പറഞ്ഞു..അതാ ഞാൻ ……” ജോസ് പറഞ്ഞു
” ജോസേ നീ പിടിച്ചു കൊണ്ട് പോകാൻ നോക്കിയത് ആരെയാണ് എന്നറിയുമോ ” ശിവ ചോദിച്ചു
ജോസ് ഇല്ലയെന്ന് തലയാട്ടി
“നിനക്ക് വേണ്ടപ്പെട്ട ആളുടെ മകൾ തന്നെയാണ് അത്….അല്ലെങ്കി നിന്നെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല നിനക്കൊക്കെ വലുത് പണം അല്ലെ… ഒരാളെ തട്ടികൊണ്ട് വരാൻ പറഞ്ഞാൽ അയാളുടെ ഊരും പേരും ഒന്നും നിനക്ക് അറിയേണ്ട ആവശ്യം ഇല്ലല്ലോ ……..” ശിവ പറഞ്ഞു
” പിന്നെ നീ കൊണ്ട് പോകാൻ ശ്രമിച്ച അഞ്ജലി വേറെ ആരുടെയും മകൾ അല്ല ……. അവൾ Rk യുടെ മകൾ ആണ് …..”
ശിവ പറഞ്ഞതും ജോസിന്റെ നെറ്റിചുളിഞ്ഞു
” സത്യമാണോ നീയീ പറയുന്നേ…”
ജോബ് വിശ്വാസം വരാതെ ചോദിച്ചു…
“അതെ സാക്ഷാൽ രാമകൃഷ്ണ പണിക്കരുടെ മകൾ ::……..” ശിവ പറഞ്ഞു….
“സോറി ഞാൻ…. ഞാനറിഞ്ഞില്ല -… ”
ജോസ് പറഞ്ഞു.
“സാരമില്ല ഇപ്പോ അറിഞ്ഞല്ലോ…..പിന്നെ അഞ്ജലിയെ അന്വേഷിച്ച് ഇങ്ങോട്ട് ഒരുത്തനെയും വിടേണ്ട എന്ന് ആൽബർട്ടിനോട് പറഞ്ഞേക്ക് ……. അറിയാലോ നിനക്കെന്നെ ” ശിവ ഒരു താക്കീത് എന്ന പോലെ ജോബിക്കാട പറഞ്ഞു …….
അത് കേട്ട് ജോസ് തലയാട്ടി കൊണ്ട് ശരി എന്ന് പറഞ്ഞു…എന്നിട്ട് അവിടെ നിന്നും വഴിയിൽ കയറി പോയി ……..
ജോസ് പോയതും ശിവ തന്റെ മൊബൈൽ എടുത്ത് ഫൈസലിനെ വിളിച്ചു….
“ഹലോ….. ആ ഫൈസലേ …..അവന്റെ ആവശ്യം കഴിഞ്ഞു… ഇനി അവനെ വിട്ടേക്ക് ……” ശിവ ഫോണിലൂടെ ഫൈസലിനോട് കാര്യം പറഞ്ഞതും ഫോൺ കട്ടാക്കി…….
ഇതേ സമയം തന്റെ കൺമുന്നിൽ നടന്നതൊന്നും വിശ്വസിക്കാൻ ആവാതെ അഞ്ജലി പകച്ചു നിൽക്കുകയായിരുന്നു … നീതുവും സുൽഫിയും അവളുടെ അടുത്തേക്ക് വന്നു അഞ്ജലിയെ അവിടെ നിന്നും കൂട്ടി കൊണ്ട് പോയി ………
മുന്നോട്ട് നടക്കുന്നതിനിടയിലും അഞ്ജലി ഇടക്കിടെ പുറകോട്ട് , ശിവ നിൽക്കുന്ന സ്ഥലത്തേക്ക് തിരിഞ്ഞു നോക്കി …..
” മുന്നോട്ട് നോക്കി നടക്ക് പെണ്ണെ …….” സുൽഫി അവളോട് പറഞ്ഞു
*******************************************
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love ❤️
Nalla kadha bro.❤
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…
ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu