ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

ശിവ അവനോട് പറഞ്ഞു…

അവൻ പോയതും

” എന്റെ ഊഹം ശരിയാണെങ്കിൽ അഞ്ജലി ഈ കോളേജിൽ പഠിക്കുന്ന വിവരം അവൻ അറിഞ്ഞിട്ടുണ്ട് ….. അങ്ങനെയെങ്കിൽ
വന്നവൻമാർ ചില്ലറക്കാരായിരിക്കില്ല ……..”

ശിവ പറഞ്ഞു

” നീ എന്താ പറഞ്ഞു വരുന്നത് ………” ഫൈസൽ ചോദിച്ചു

” ഇവിടെ കൈക്കരുത്ത് കൊണ്ട് ജയിക്കാൻ ആകും എന്ന് തോന്നുന്നില്ല …..കാരണം
അവൻമാരെ ഇങ്ങോട്ട് അയച്ചത് ആൽബർട്ട് ആണ് ….  ഒന്നും കാണാതെ ആൽബർട്ട് ആദ്യ ദിവസം തന്നെ ഇങ്ങോട്ട് ഗുണ്ടകളെ പറഞ്ഞയക്കില്ല ”  ശിവ പറഞ്ഞു

” അതിന് എടാ ഈ കോളേജിൽ തന്നെ ഇല്ലേ ഒരു പാട് സ്റ്റുഡൻസ് അവർ വിചാരിച്ചാൽ ……: ”

ഫൈസൽ പറഞ്ഞു…

” ഫൈസലെ   ഞാൻ നേരത്തെ പറഞ്ഞു ആൽബർട്ട് ഒന്നും കാണാതെ കോളേജിന്റെ ആദ്യ ദിവസം തന്നെ ഗുണ്ടകളെ പറഞ്ഞയക്കില്ല എന്ന്.. മാതമല്ല വന്നവൻമാരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടാകും … അത് ചിലപ്പോൾ ഗൺ ആയിരിക്കാം…

അതിൽ ഏതെങ്കിലും ഒരുത്തൻ അത് പുറത്തെടുത്താൽ തന്നെ ഇവിടെ ഉള്ള പിള്ളേരുടെ മുട്ട് വിറക്കും …..”

ശിവ പറഞ്ഞു

” അപ്പോ എന്താ നിന്റെ പ്ലാൻ ”   ഫൈസൽ ചോദിച്ചു

ശിവ ഒരു നിമിഷം ഒന്ന് മൗനം പാലിച്ചു….

അത് കണ്ട് വരുണും ഫൈസല്യം പരസ്പരം നോക്കി…

” വരുണെ   … നീ പോയി മെയിൻ ഗെയ്റ്റ് ക്ലോസ് ചെയ്യ് ……. കൂടെ  കുറച്ച് പിള്ളേരെയും കൂട്ടിക്കോ ……….”

ശിവ പറഞ്ഞു

വരുൺ ശരി എന്നും പറഞ്ഞു അവൻ അവിടെ നിന്നും പോയി

” ഫൈസലേ ….. നീ ഒരു കാര്യം ചെയ്യണം ……..”

ശിവ പറഞ്ഞു

“എന്താ ….? ”

ഫൈസൽ ചോദിച്ചു

” പഴയ ഒരു നമ്പറാ …… എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ഇതേ നടക്കൂ …… ”

ശിവ പറഞ്ഞു

” നീ കാര്യം പറ ” …….. ഫൈസൽ ചോദിച്ചു

ശിവ ഫൈസലിനോട് കാര്യം പറഞ്ഞു … അത് കേട്ട ഫൈസൽ

“നീ പറഞ്ഞ ഐഡിയ കൊള്ളാം ….. പക്ഷേ അത് നടക്കുമോ ……”

ഫൈസൽ ചോദിച്ചു

“നീ ആദ്യം ഞാൻ പറഞ്ഞത് ചെയ്യ് ….. കാര്യം നടന്നില്ലെങ്കിൽ അല്ലെ അത് നമുക്ക് അപ്പോ ആലോചിക്കാം…..”   ശിവ പറഞ്ഞു

” . ശരിയെടാ …….” ഫൈസൽ പറഞ്ഞു എന്നിട്ട് അവിടെ നിന്നും പോയി

ഇതേ സമയം  ഗുണ്ടകൾ ഓരോ ക്ലാസിലും കയറിയിറങ്ങുകയായിരുന്നു ………. ക്ലാസിന്റെ പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയതെ ക്ലാസിൽ ശ്രദ്ധിക്കുകയായിരുന്നു അഞ്ജലിയും നീതുവും സുൽഫിയും ……പെട്ടന്നാണ് കുറച്ച് ഗുണ്ടകൾ ക്ലാസിലേക്ക് കയറി വന്നത്

12 Comments

  1. സംഭവം pwoli. അടുത്ത part പോരട്ടെ. ..

  2. Next part eppozha bro???

  3. Next part eppozha???

  4. Next part eppoya

  5. Nice story..thrilling akunund..but varan late akunu..with love ❤️

  6. തുമ്പി ?

    Nalla kadha bro.❤

  7. Kollam brooo adipoli

  8. Kuttetta adipoli?

  9. വിശ്വാമിത്രൻ

    Nice story bro

  10. കുട്ടേട്ടാ…
    ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
    വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
    അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
    ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
    Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
    അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????

    i am waiting…. ??????

  11. Broo sambhavam nice aarunnu .. but pettannu theernnu

Comments are closed.