” എന്ന് ബന്ധം ….” ഫൈസലും വരുണും ഒരേ സമയം ചോദിച്ചു
” പറയാം … ” ശിവ പറഞ്ഞു എന്നിട്ട് അവരെ രണ്ടു പേരേയും നോക്കി
പിന്നീട് ശിവ പറഞ്ഞത് കേട്ടു ഫൈസലും വരുണും മുഖത്തോട് മുഖം നോക്കി…
” ഓഹോ … അപ്പോ അങ്ങനെയാണ് കാര്യങ്ങൾ അല്ലെ….” വരുൺ ചോദിച്ചു
” അല്ലെടാ ….. ഈ ആന്റണിയും അഞ്ജലിയും തമ്മിൽ എന്താ പ്രശ്നം …..” ഫൈസൽ ചോദിച്ചു
” കഴിഞ്ഞ രണ്ട് മാസം മുൻപ് ടൗണിൽ ഒരു കൊലപാതകം നടന്നത് ഓർക്കുന്നുണ്ടോ ……. ”
ശിവ ചോദിച്ചു..
“ഉവ്വ് …. ഏതോ ഒരു രാഷ്ട്രീയ പ്രവർത്തകനെ അല്ലെ …….” ഫൈസൽ ചോദിച്ചു
” അതെ ….. അന്നത്തെ ആ കൊലപാതകത്തിന്റെ ദൃക്സാക്ഷി ആണ് അഞ്ജലിയുടെ അച്ഛൻ …… കൊന്നത് ആരാണെന്ന് അറിയാലോ …… ഈ ആന്റണിയുടെ ഏട്ടൻ …. ആൽബർട്ട്
വിധി വന്നാൽ ആർബർട്ടിന് തൂക്കു കയർ ഉറപ്പാണ് ……”
ശിവ പറഞ്ഞു
” അതിന് …..” ഫൈസൽ ചോദിച്ചു
“അഞ്ജലി ഈ കോളേജിൽ ആണ് പഠിക്കുന്നത് എന്ന് ആർബർട്ട് അറിഞ്ഞാൽ …… അവൻ ആന്റണി വഴി അവനെ അപായപ്പെടുത്താൻ ശ്രമിക്കും …” ശിവ പറഞ്ഞു..
” അപ്പോ ചുരുക്കി പറഞ്ഞാൽ നമ്മൾ ഇനി മുതൽ അഞ്ജലിയുടെ ബോഡീഗാർഡ് ….. കൊള്ളാം …….” ഫൈസൽ പറഞ്ഞു
” പിന്നെ എന്റെ പട്ടിവരും അവളുടെ ബോഡീഗാർഡ് ആയിട്ട് നിങ്ങൾ തന്നെ പോയാൽ മതി …….”
വരുൺ പറഞ്ഞു…
” അതിന് ബോഡീഗാർഡ് ആയിട്ട് ആരു പോകുന്നു ……” ശിവ പറഞ്ഞു
” പിന്നെ …..?” ഫൈസൽ ചോദിച്ചു
” ആന്റണി അവളോട് എന്തെങ്കിലും പ്രശ്നത്തിന് ചെന്നാൽ അവളെ അതിൽ നിന്നും രക്ഷിക്കുക അത്രേ ഒള്ളു ……..”
ശിവ പറഞ്ഞു
” അല്ല ഇവളെ എങ്ങനെ കണ്ടുപിടിക്കും ” വര ചോദിച്ചു
” Economics ആണ് വിഷയം ……” ശിവ പറഞ്ഞു
” Economics ആണോ എങ്കിൽ പെട്ടന്ന് തന്നെ കണ്ടുപിടിക്കാം …..” ഫൈസൽ പറഞ്ഞു …….
“നിക്ക് തിരക്ക് കൂട്ടേണ്ട അമ്മാവൻ അവളുടെ ഫോട്ടോ അയച്ചു തരാം എന്ന് പറഞ്ഞു …..”
ശിവ പറഞ്ഞു
” ആണോ ……. എന്നാൽ പ്രശനം ഇല്ല …….”
ഫൈസൽ പറഞ്ഞു
“ശിവേട്ടാ…..”
പെട്ടന്നാണ് ഒരു കുട്ടി ശിവന്റെ പേരും വിളിച്ച് അങ്ങോട്ടേക്ക് ഓടി വന്നത്….
“എന്താടാ……എന്താ പ്രശ്നം …..” ശിവ കസേരയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു
” ആ ഫസ്റ്റ് ഇയറിന്റെ ബ്ലോക്കിൽ കുറച്ച് ഗുണ്ടകൾ കയറി നിരങ്ങുന്നു ….”
അവൻ കിതച്ചു കൊണ്ട് പറഞ്ഞു ……
അത് കേട്ടതും അവർ മൂന്ന് പേരും പരസ്പരം നോക്കി …
” നീ വിട്ടോ ഞങ്ങൾ വരാം…..”
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love
Nalla kadha bro.
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…







ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu