” കൊള്ളാം ശിവ ………ഞാൻ ചലഞ്ചു ചെയ്യുന്നു അടുത്ത ഏഴു ദിവസത്തിനുള്ളിൽ ഞാൻ ആരാണെന്നു എന്ന് നിനക്കു കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അന്ന് ഞാൻ എത്തിയിരിക്കും നിന്റെ മുന്നിൽ ……..ഇപ്പോഴും നിന്റെ തൊട്ടടുത്ത് ഞാൻ ഉണ്ട് ശിവ . പറ്റുമെങ്കിൽ കണ്ടുപിടിക്ക് ……………” ഡികെ പറഞ്ഞതും ശിവ തന്റെ ചുറ്റുഭാഗത്തും ഒന്ന് പരിശോധിച്ചു…………..
” നോക്കേണ്ട ശിവ നിനക്ക് എന്നെ കണ്ടു പിടിക്കാൻ ആവില്ല ………….കാരണം ഞാൻ എവിടെ എപ്പോൾ പ്രത്യക്ഷപ്പെടും എന്ന് എനിക്ക് പോലും പറയ്യാൻ പറ്റില്ല …………….” ഡികെ പറഞ്ഞു ………….
” നിന്റെ ചലഞ്ച് ഞാൻ ഏറ്റെടുക്കുന്നു ……………..ഇന്നേക്ക് ഏഴാം നാൾ നീ എന്റെ മുന്നിൽ എത്തിയിരിക്കും ….. ഞാൻ എത്തിച്ചിരിക്കും …………………” ശിവ പറഞ്ഞു
” വിഷ് യു ഓൾ ദി ബെസ്ററ് ……. ശിവാ …………..” ഡികെ പറഞ്ഞു
” വിഷ് യു ബാഡ് ലക്ക് ……………” ശിവ പറഞ്ഞു എന്നിട്ടു കാൾ കട്ടാക്കി
അൽപ സമയം കഴിഞ്ഞതും ഫൈസൽ അങ്ങോട്ട് വന്നു ……………….
” എന്തായെടാ ………………വല്ല തുമ്പും കിട്ടിയോ …………..” ഫൈസൽ ചോദിച്ചു ……….
” അയാൾ വിളിച്ചിരുന്നു ഇപ്പോൾ ……..” ശിവ പറഞ്ഞു
” ആര് .?” ഫൈസൽ ചോദിച്ചു
” ഡികെ …………. ”
” എന്നിട്ടു എന്ത് പറഞ്ഞു ………….”
” പറയാം ……….. അതിനു മുൻപ് നമുക്ക കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് ………………. നീ വരുണിനെയും കൂട്ടി വീട്ടിലേക്കു വാ ………… ഞാൻ അമ്മാവനെ ഒന്ന് കണ്ടിട്ട് വരാം ……………..’ ശിവ പറഞ്ഞു എന്നിട്ടു അവിടെ നിന്നും പോയി ……….
=======================================
” ഡീ അഞ്ജലി നീ അങ്ങോട്ട് നോക്കിയേ അത് ആ ശിവയുടെ കൂടെ ഉണ്ടായിരുന്നവൻ അല്ലെ …………” സ്റ്റോപ്പിൽ ബസ് കത്ത് നിൽകുമ്പോൾ ആയിരുന്നു നീതു അഞ്ജലിയോട് പറഞ്ഞത് ………..അത് കേട്ട് സുല്ഫിയും തിരിഞ്ഞു നോക്കി ……..
” അതെ … അതിനെന്താ ….” സുൽഫിയാണ് മറുപടി പറഞ്ഞത് .
” എടി കുൽഫി ……… കോളേജ് ഗേറ്റ് മുതൽ അവൻ നമ്മുടെ പിന്നാലെ തന്നെ ഉണ്ട് ……… എനിക്ക് തോന്നുന്നത് അഞ്ജലിയെ അവൻ നോട്ടമിട്ടിട്ടുണ്ടോ എന്നാണ് ……..”
“ദേ നീതു നീ എന്റെ കയ്യിൽ നിന്നും മേടിക്കും…. ” അഞ്ജലി അല്പം ദേഷ്യത്തോടെ പറഞ്ഞു…
” എന്റെ നീതു, അവൻ അഞ്ജലിയുടെ പിന്നാലെ തന്നെ ആണോ എന്ന് നിനക്ക് എന്താ ഇത്ര ഉറപ്പ് … അവൻ നോട്ടമിട്ടത് നിന്നെ ആണെങ്കിലോ ………..” സുൽഫി പറഞ്ഞു ……
” അയ്യടാ . എന്നെ എങ്ങാനും നോട്ടമിട്ടാൽ അവന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും ………..” നീതു പറഞ്ഞു …….
” എന്റെ നീതു നീ വെറുതെ ആവശ്യമില്ലാത്തതു ചിന്തിച്ചു കൂട്ടേണ്ട … നീ അവൻ നിക്കുന്ന കടയിലേക്ക് ഒന്ന് നോക്കിക്കേ …………….” സുൽഫി പറഞ്ഞു ……
അപ്പോഴാണ് നീതു അത് ശ്രദ്ധിച്ചത് അതൊരു ബുക്ക് സ്റ്റാൾ ആയിരുന്നു ……….വരുൺ അവിടെ എന്തോ ബുക്ക് തപ്പുന്നത് അവൾ കണ്ടു ………
” ഡീ . നീ വരുന്നില്ലേ ദേ ബസ് വരുന്നു …………..” അഞ്ജലി അവളോട് പറഞ്ഞു ……..
ബസ് വന്നതും അഞ്ജലിയും നീതുവും അതിൽ കയറി പോയി . സുൽഫിയുടെ ബസ് വരാനാകുന്നതേ ഒള്ളു അതുകൊണ്ട് അവൾ തന്റെ മൊബൈലും എടുത്തു അവിടെ നിന്നു……………
അഞ്ജലിയും നീതുവും ബസ് കയറിപ്പോകുന്നത് കണ്ട വരുൺ …….. ആ ബസ്സിന്റെ പേരും നമ്പറും ഒരു നമ്പറിലേക്കു അയച്ചു കൊടുത്തു. എന്നിട്ടു കടയിൽ നിന്നും ഇറങ്ങാൻ നിന്നപ്പോൾ ആണ് ഫൈസൽ തന്റെ കാറും ആയി അങ്ങോട്ട് വന്നത് ………… അവനെ കണ്ടതും വരുൺ ആ കാറിൽ കയറി പോയി …………
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love ❤️
Nalla kadha bro.❤
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…
ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu