ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

” ഈ DK എന്തൊക്കെ പണികൾ ആണ് നിന്നെ ഏൽപ്പിക്കാറ് ……” ശിവ ചോദിച്ചു

” അയാൾ ഏതെങ്കിലും കുട്ടിയുടെ ഫോട്ടോ എനിക്ക് അയച്ചു തരും ……..എന്നിട്ട് ആ കുട്ടിയെ വാച്ച് ചെയ്യാൻ പറയും …… അവൾ കോളേജിലേക്ക് വരുന്ന സമയം അതുപോലെ പോകുന്ന സമയം….’ഇതെല്ലാം അപ്പപ്പോൾ അയാൾക്ക് വിളിച്ചു പറഞ്ഞു കൊടുക്കണം…… വിവരങ്ങൾ എല്ലാം നൽകി കഴിഞ്ഞാൽ പിന്നീട് അയാൾ എന്ത് ചെയ്യുന്നു എന്നറിയില്ല ……..”

രാജു പറഞ്ഞു …….

” പെൺകുട്ടിളുടെ ഫോട്ടോ മാത്രം ആണോ നിനക്ക് അയച്ചു തരാറുള്ളത് …….” ഫൈസൽ ചോദിച്ചു …..”

“അതെ ?”

“ഇതുവരെ എത്ര പെൺകുട്ടികളെ നീ അയാൾക്ക് ഒറ്റികൊടുത്തിട്ടുണ്ട് ……” ശിവ ചോദിച്ചു …..

” 6 ”

“ഠേ……”
രാജു പറഞ്ഞതും ശിവന്റെ  കൈ അവന്റെ മുഖത്ത് പതിഞ്ഞു അടിയുടെ ആഘാതത്തിൽ അവൻ ഒന്ന് വേച്ചു പോയി ഫൈസൽ പിടിച്ചത് കൊണ്ട് അവൻ വീണില്ല ………

” ശിവേട്ടാ ഞാൻ എന്റെ ഗതികേട് കൊണ്ട് …………….” രാജു പറഞ്ഞു

” മിണ്ടിപ്പോകരുത് ……….. ഇതുപോലെ ഒക്കെ ചെയ്തുകഴിഞ്ഞാൽ എല്ലാവരും പറയുന്നതാ ഗതികേട് കൊണ്ടാണെന്നു…………… എടാ നിനക്ക് ജന്മം തന്ന ആ പാവം പിടിച്ച സ്ത്രീ ഇതറിഞ്ഞാൽ ഉണ്ടല്ലോ , ചങ്കു പൊട്ടി പോകും ആ പാവത്തിന്റെ ………..പറയെടാ   ആരെയൊക്കെയാ നീ അയാളുടെ വലയിൽ വീഴ്ത്തിയത് …………..  നീ പറഞ്ഞ  ആറുപേരും ഇപ്പൊ ജീവനോടെ ഉണ്ടോ അതോ  …….” ശിവ അവന്റെ കഴുത്തു ഞെരിച്ചുകൊണ്ടു ചോദിച്ചു ………….

” ഉണ്ട് . ഈ കോളേജിൽ തന്നെ …….. അവർ ദിവസവും വരാറും ഉണ്ട് . പക്ഷെ അവരെ അയാൾ എന്താ ചെയ്തത് എന്ന് എനിക്കറിയില്ല ………..”

”  അയാള് ഇപ്പൊ തന്നത് അഞ്ജലിയുടെ ഫോട്ടോ ആണോ ……….” ഫൈസൽ ചോദിച്ചു ……..

” അല്ല ………….” രാജു പറഞ്ഞു

” പിന്നെ ആരാ അവന്റെ പുതിയ ഇര  . നീ അഞ്ജലിയുടെ പുറകെ ആണല്ലോ പോയത് ……………” ശിവ ചോദിച്ചു

” അഞ്ജലിയുടെ  കൂട്ടുകാരി നീതയുടെ ഫോട്ടോ ആണ് അയാൾ എനിക്ക്  തന്നത് ……’

രാജു പറഞ്ഞു

അതുകേട്ടതും ശിവ അപ്പോൾ തന്നെ ഫോൺ എടുത്തു  വരുണിനെ വിളിച്ചു അഞ്ജലിയെയും നീതയെയും ഫോളോ ചെയ്യാൻ പറഞ്ഞു  ……………

എന്നിട്ടു രാജുവിന്റെ ഫോൺ തിരിച്ചു കൊടുത്തിട്ടു പറഞ്ഞു

” ഇതാ നിന്റെ  ഫോൺ ……….. അയാളെ വിളിച്ചു പറ . നീ അവരുടെ തൊട്ടു പുറകെ ഉണ്ടെന്നു ………………..” ശിവ പറഞ്ഞു

അത് കേട്ട് രാജു തന്റെ ഫോൺ പെട്ടന്ന് വാങ്ങി എന്നിട്ടു ഡികെ യെ വിളിക്കാൻ തുനിഞ്ഞു . അത് കണ്ട ശിവ

” ഇപ്പോഴല്ല .. നീ  ഇവിടുന്നു പുറത്തു  ഇറങ്ങിയിട്ട് …………”  ശിവ പറഞ്ഞു

എന്നിട്ടു ഫൈസലിനെ നോക്കി വാതിൽ തുറന്നു കൊടുക്കാൻ ആംഗ്യം കാണിച്ചു

ഫൈസൽ വാതിൽ തുറന്നതും രാജു പുറത്തേക്ക് ഇറങ്ങി എന്നിട്ട്  വേഗം അവിടെ നിന്നും നടന്നു പോയി ………….. രാജു പോയതും

” എടാ നീ എന്തിനാ അവനെ വിട്ടയച്ചത് …………”  ഫൈസൽ പറഞ്ഞു

” എന്റെ ഊഹം ശരിയാണെങ്കിൽ അവനെ നമ്മൾ തടഞ്ഞു വെച്ചത് ആ ഡികെ  ഇതിനകം  അറിഞ്ഞിട്ടുണ്ടാകും ………..കാരണം  ഈ ക്യാമ്പസ്സിൽ  രാജു മാത്രം ആയിരിക്കില്ല ആ ഡികെ യുടെ ശിങ്കിടി ………  മൂവായിരത്തോളം  കുട്ടികൾ പഠിക്കുന്ന ഈ കോളേജിൽ  ഒരാളെ മാത്രം വെച്ച് ആ ഡികെ ഈ പണിക്ക് ഇറങ്ങില്ല  ………” ശിവ പറഞ്ഞു

12 Comments

  1. സംഭവം pwoli. അടുത്ത part പോരട്ടെ. ..

  2. Next part eppozha bro???

  3. Next part eppozha???

  4. Next part eppoya

  5. Nice story..thrilling akunund..but varan late akunu..with love ❤️

  6. തുമ്പി ?

    Nalla kadha bro.❤

  7. Kollam brooo adipoli

  8. Kuttetta adipoli?

  9. വിശ്വാമിത്രൻ

    Nice story bro

  10. കുട്ടേട്ടാ…
    ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
    വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
    അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
    ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
    Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
    അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????

    i am waiting…. ??????

  11. Broo sambhavam nice aarunnu .. but pettannu theernnu

Comments are closed.