“എന്നാ ശരി വാ…..” അഞ്ജലി പറഞ്ഞു
അങ്ങനെ അവർ മൂന്ന് പേരും ക്ലാസിൽ നിന്നും ഇറങ്ങി ……….
അവർ ഇറങ്ങിയതും തൊട്ടപ്പുറത്തെ ക്ലാസിൽ നിന്നും ഒരുത്തൻ ഇറങ്ങി വന്നു…..എന്നിട്ട് തന്റെ മൊബൈൽ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു
” ഹലോ …..അവൾ ക്ലസിൽ നിന്നും ഇറങ്ങി… കൂടെ അവളുടെ ഫ്രണ്ട്സും ഉണ്ട് ……. ശരി ഞാൻ പറയാം … ” അവൻ ഫോൺ കട്ടാക്കി അവരെ പിന്തുടർന്നു….
അവരുടെ പുറകെ അവൻ കോളേജ് വരാഞയിലൂടെ നടന്നു………..
പെട്ടന്നാണ് ആരോ അവനെ ക്ലാസ്സ് മുറിയിലേക്ക് പിടിച്ചു വലിച്ചത് ………..
പിടിച്ചു വലിച്ചതിന്റെ ആഘാതത്തിൽ അവൻ ക്ലാസ് മുറിയിലെ ഡെസ്ക്കിൽ ചെന്നിടിച്ച് താഴേക്ക് വീണു …….. അവൻ എഴുന്നേറ്റ് നിന്ന് നോക്കിയപ്പോൾ ഉണ്ട് ഫൈസൽ ക്ലാസ് മുറിയുടെ വാതിൽ അകത്ത് നിന്നും അടച്ച് കുറ്റിയിടുന്നു …… അവന്റെ കണ്ണിൽ ഭയം നിഴലിച്ചു …… അവൻ ചുറ്റിലും നോക്കി ………
അപ്പോഴാണ് ക്ലാസ്സിൽ ഏറ്റവും പുറകിൽ ശിവ ഇരുന്ന് എന്തോ വായിക്കുന്നത് അവൻ കണ്ടത് …… ശിവയെ കൂടെ കണ്ടതോടെ ഇനി രക്ഷയില്ല എന്ന് അവന് മനസ്സിലായി …….. അവൻ പിന്നീടൊന്നും ചിന്തിക്കാതെ ശിവയുടെ അടുത്തേക്ക് ഓടി ………
” Pls…… ശിവേട്ട എന്നെയൊന്നും ചെയ്യരുത്
ആ ആൽബർട്ട് വിളിച്ചു പറഞ്ഞത് കൊണ്ടാ …….. അവൻ പറയുന്നത് പോലെ ചെയ്തില്ല എങ്കിൽ എന്റെ വീട്ടുകാരെ അവൻ ………….”
“മോനെ…… രാജു ………. നീ ഇപ്പോ പറഞ്ഞതെല്ലാം ഞാൻ വിശ്വസിക്കണം അല്ലെ ………… പറ ….. ആർക്കാണ് നീ വിളിച്ചത് ?” ശിവ ചോദിച്ചു …….
“ശിവേട്ട സത്യമാ ഞാൻ പറഞ്ഞത് …… ആൽബർട്ട് പറഞ്ഞിട്ടാണ് ഞാൻ ……..” – എന്ന് അവൻ പറഞ്ഞതും ശിവ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് തന്റെ വലതു കാൽ ഉയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി ………
” പ്ഭാ നായെ….. കള്ളം പറയുന്നോ ……..”
ശിവ അലറി
” പറ…. ആർക്കാണ് നീ വിളിച്ചത് ………..”
ചവിട്ടേറ്റ് തെറിച്ചു വീണ രാജുവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് ശിവ ചോദിച്ചു ………
“ആൽബർട്ടിന്റെ പേര് പറഞ്ഞു രക്ഷപ്പെടാം എന്ന് കരുതണ്ട ……….” ശിവ പറഞ്ഞു……. എന്നിട്ട് ഫൈസലിനെ നോക്കി …… ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ അവൻ നേരെ രാജുവിന്റെ അടുത്തേക്ക് നടന്നു ……എന്നിട്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അവനെ എഴുന്നേൽപ്പിച്ചു ……..എന്നിട്ട് അവന്റെ പാന്റിന്റെ പോക്കറ്റിൽ കൈയ്യിട്ട് അവന്റെ ഫോൺ എടുത്തു ……..
ഫൈസൽ ആ ഫോൺ ശിവയുടെ കൈയിൽ കൊടുക്കാൻ തുനിഞ്ഞപ്പോൾ രാജു അത് തട്ടിപ്പറിക്കാൻ നോക്കി……… അത് കണ്ട ശിവ രാജുവിന്റെ കൈ പിടിച്ചു വെച്ചു ഫൈസലിന്റെ കയ്യിൽ നിന്നും ആ ഫോൺ വാങ്ങി……… അതിലെ call ലിസ്റ്റ് പരിശോധിച്ചു…… അതിൽ കൂടുതലും call പോയിരിക്കുന്നത് ഡികെ എന്ന നമ്പറിലേക്ക് ആണ്……… അത് കണ്ടതും ശിവയുടെ നെറ്റി ചുളിഞ്ഞു …….. എന്നിട്ട് രാജുവിനെ നോക്കി
” പറ ആരാ ഈ DK ……..”
ശിവ ചോദിച്ചു
“എനിക്കറിയില്ല …..”
“കള്ളം പറയുന്നോടാ നായേ……….” ശിവ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ട് അലറി..
“സത്യമായിട്ടും എനിക്കറിയില്ല ശിവേട്ടാ ഈ Dk ആരാണെന്ന് …… ഫോണിലൂടെ ഉള്ള പരിചയം മാത്രമേ എനിക്കൊള്ളു …….. അയാൾ പറയുന്ന കാര്യം ചെയ്തു കൊടുത്താൽ എനിക്ക് പണം തരും ……” രാജു പറഞ്ഞു ‘ …..
“എത്ര നാളായി നീ ഇയാളെ
പരിചയപ്പെട്ടിട്ട് …….. ” ശിവ ചോദിച്ചു …….
” 3 മാസം ”
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love ❤️
Nalla kadha bro.❤
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…
ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu