അഞ്ജലി നീതുവിനോട് പറഞ്ഞു
” ആ ……. വേദനിക്കുന്നു… ഒന്ന് പതുകെ ”
നീതു പറഞ്ഞു–
“എന്നാലും ആരായിരിക്കും അവർ ……. എന്തിനായിരിക്കും നിന്നെ അവർ പിടിച്ചു കൊണ്ട് പോകാൻ നോക്കിയത് ……..”
സുൽഫി ചോദിച്ചു.
“ആ എനിക്കറിയില്ല …….” അഞ്ജലി പറഞ്ഞു..
“എന്തായാലും തക്ക സമയത്ത് ശിവേട്ടൻ വന്നത് കൊണ്ട് നീ രക്ഷപ്പെട്ടു……” സുൽഫി പറഞ്ഞു
“ഓ… ഒരു ശിവേട്ടൻ …..അയാൾ വന്നത് കൊണ്ടൊന്നും അല്ല ……… ആ സമയത്ത് ആ വണ്ടിയിൽ ഉണ്ടായിരുന്ന ഗുണ്ടക്ക് ആരുടെയോ കോൾ വന്നു…. ആ ഫോൺ കോൾ വന്നതിന് ശേഷം ആണ് അവർ എന്നെ വെറുതെ വിട്ടത്….. അല്ലാതെ നിന്റെ ശിവേട്ടൻ പറഞ്ഞിട്ടൊന്നും അല്ല……” അഞ്ജലി പറഞ്ഞു….
” അത് വിട്…… അതെന്തോ ആവട്ടെ … ഇവിടെ ഒരാൾ കുറച്ച് നേരത്തേക്ക് ഈ ഭൂമിയിൽ തന്നെ ഇല്ലായിരുന്നു — ” നീതു പറഞ്ഞു ……
എന്നിട്ട് അഞ്ജലിയെ ഒന്ന് നോക്കി
” അത് ഞാനും ശ്രദ്ധിച്ചു………..എന്താ മോളെ വല്ല പ്രണയവും മൊട്ടിട്ടോ ……” സുൽഫി ചോദിച്ചു
“പോടി കുൽഫി ………..” അഞ്ജലി ദേഷ്യപ്പെട്ടു…..
“ഞാൻ നോക്കി എന്നുള്ളത് നേര് തന്നെ പക്ഷേ അത് അവനെ മാത്രം അല്ല ” അഞ്ജലി പറഞ്ഞു….
“പിന്നെ ……? ” . സുൽഫി ചോദിച്ചു
” നീ ശ്രദ്ധിച്ചോ എണറിയില്ല …..എന്നെ ഇറക്കി വണ്ടി അല്പം മുന്നോട്ടെടുത്തതും ആ ശിവ വണ്ടിയുടെ മുന്നിൽ കയറിനിന്നു ..വണ്ടി നിർത്തി അതിൽ നിന്നും ഇറങ്ങിയ ആൾ വളരെ കൂൾ ആയിട്ടാണ് ശിവയോട് പെരുമാറിയത് …….
എന്തോ എനിക്ക് ഒരു സംശയം ഇനി അയാളും കൂടെ കൂടിയിട്ടുള്ള കളിയാണോ ഇത് എന്നാണ് എന്റെ സംശയം ”
അഞ്ജലി പറഞ്ഞു….
“”എന്റെ പൊന്ന് മോളെ വെറുതെ ആവശ്യം ഇല്ലാത്തത് ചിന്തിച്ചു കൂട്ടണ്ട ….. ശിവേട്ടൻ മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല….. മാത്രമല്ല നീയും ഞാനും ദേ ഇവളും എല്ലാം ഇന്നാണ് ഈ കോളേജിൽ കാലുകുത്തുന്നത് തന്നെ …… നീ ആദ്യമായിട്ടല്ലെ ശിവേട്ടനെ കാണുന്നത് …… അതുപോലെ ഇന്നത്തെ സംഭവത്തിൽ ശിവേട്ടൻ നിന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല …….
പിന്നെ ശിവേട്ടൻ അയാളോട് സംസാരിച്ചത് ,
ശിവേട്ടന് ചിലപ്പോൾ അയാളെ നേരത്തെ പരിചയം ഉണ്ടായിരിക്കാം ……”
സുൽഫി പറഞ്ഞു ………..
“അല്ല മക്കളെ നിങ്ങളിവിടെ കഥയും പറഞ്ഞിരിക്കാൻ ആണോ പരിപാടി ……….” നീതു ചോദിച്ചു
“എന്താ കാര്യം?” അഞ്ജലി ചോദിച്ചു ……
” വീട്ടിൽ പോകാൻ ഉദ്ദേശം ഒന്നും ഇല്ലേ ……”
നീതു ചോദിച്ചു
” അതിന് സമയം …….” എന്ന് പറഞ്ഞ് അഞ്ജലി വാച്ചിലേക്ക് നോക്കി ….
“ദൈവമേ രണ്ട് മണി ………”
അഞ്ജലി പറഞ്ഞു
” സുൽഫി നീ വരുന്നില്ലെ …….” അഞ്ജലി ചോദിച്ചു
“എടീ എനിക്ക് വിശക്കുന്നു …. കാന്റീനിൽ പോയി വല്ലതും കഴിച്ചാലോ ……” സുൽഫി തന്റെ വയർ തടവിക്കൊണ്ട് പറഞ്ഞു …..
” എന്നാ പിന്നെ വല്ലതും കഴിച്ചിട്ട് പോയാലോ ……… എനിക്കും വിശക്കുന്നുണ്ട് ….” നീതുവും പറഞ്ഞു.
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love ❤️
Nalla kadha bro.❤
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…
ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu