” അല്ല പെണ്ണെ നിന്റെ കെട്ടിയോൻ വന്നിട്ടില്ലേ ………..” അഞ്ജലി ചോദിച്ചു ……
” ഇല്ല ………….. മൂപ്പര് ലണ്ടൻ വരെ ഒന്ന് പോയതാ ……….. ഏതോ പുതിയ കമ്പനിയും ആയിട്ട് പുതിയ ഡീൽ ഉറപ്പിക്കാൻ …… പുള്ളി അങ്ങോട്ട് പോയപ്പോൾ എന്നെ ഇങ്ങോട്ടു പാക്ക് ചെയ്തു ……………..” സുൽഫി പറഞ്ഞു ………..
” എന്ന ശരിയെടി ഞാൻ പോവ്വാ നമുക്ക് സൗകര്യം പോലെ പിന്നൊരു ദിവസം കാണാം ” സുൽഫി പാറഞ്ഞു …………..
” നിക്ക് പെണ്ണെ എന്താ നിനക്ക് ഇത്ര തിരക്ക് …….” അന്ജലി ചോദിച്ചു ….
” പുറത്തു വണ്ടിയിൽ പിള്ളേരെ ഇരുത്തിയിട്ടാണ് ഞാൻ പോന്നത് ……………” സുൽഫി പറഞ്ഞു ….
“അതുശരി … മക്കളും ഉണ്ടോ നിന്റെ കൂടെ … എന്നിട്ടു എന്നെ കാണിക്കാതെ പോകുവാണോ … നീ വാ ഞാനും വരാം . എനിക്ക് കാണണം നിന്റെ കുട്ടികുറുമ്പന്മാരെ .. ” അഞ്ജലി പറഞ്ഞു ….
” എന്ന വാ …….. അവർ പുറത്തുണ്ട് ……….” സുൽഫി പറഞ്ഞു ………..
അവരെ രണ്ടു പേരും നേരെ പുറത്തേക്ക് പോയി ……….
” ദേ അതാണ് എന്റെ മക്കൾ ………. അജ്മൽ ഷാ …….. പിന്നെ അമീർ ഷാ ………….” സുൽഫി പറഞ്ഞു ……….
” രണ്ടു, നല്ല ഉറക്കം ആണല്ലോ പെണ്ണെ ……….” അഞ്ജലി കാറിന്റെ ഉള്ളിലേക്ക് നോക്കികൊണ്ട് പറഞ്ഞു ………….
” എന്റെ പൊന്നു മോളെ അവരെ ഉണർത്തല്ലേ ……… ഉണർത്തിയാൽ ദേ ഈ കളക്ടറേറ്റ് അവർ രണ്ടും കൂടെ മറിച്ചിടും ………..” സുൽഫി പറഞ്ഞു ………..
” നിന്റെ അല്ലെ മക്കള് .. മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ …….. ” അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു …… …………..
” ദേ അഞ്ചു വേണ്ടാട്ടോ ………………..” സുൽഫി പറഞ്ഞു …….
” ഇവർക്ക് എത്ര വയസ്സായി…… ” അഞ്ജലി ചോദിച്ചു…
” 4″ സുൽഫി പറഞു….
” എടി നീ ഇവരെയും കൂട്ടി ഒരു ദിവസം വീട്ടിലേക്കു വാ ……………….” അഞ്ജലി പറഞ്ഞു
” ശരിയെടി എന്ന ഞാൻ പോട്ടെ …. ” സുൽഫി പറഞ്ഞു ……….
” എന്ന ശരി ……………….” അഞ്ജലി പറഞ്ഞു
അങ്ങനെ സുൽഫി അവളോട് യാത്ര പറഞ്ഞു അവിടെ നിന്നും പോയി ………..
അഞ്ജലി ഓഫീസിലേക്ക് പോകാൻ നിന്നതും …………
” മാഡം ഒരു മിനിറ്റ് …………..”
അഞ്ജലി തിരിഞ്ഞു നോക്കി …………… ഏകദേശം ഒരു 40 – 45 വയസ്സ് തോന്നിക്കുന്ന ഒരാൾ ആയിരുന്നു അത്
“ദേ ഇത് മാഡത്തിന് തരാൻ വേണ്ടി പറഞ്ഞു …………… ” തന്റെ കയ്യിൽ ഉള്ള ഒരു ലെറ്റർ അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു …….
” ഇത് ആര് തന്നതാ ……….” അവൾ ചോദിച്ചു …..
” അറിയില്ല … മാടത്തിൻറെ കൂടെ പഠിച്ചതാണ് എന്ന് പറഞ്ഞു ”
” ശരി ………..” അഞ്ജലി അയാളോട് പറഞ്ഞു നേരെ തന്റെ ഓഫീസിലേക്ക് പോയി
ഓഫീസിൽ എത്തിയതും അവൾ ആ കവർ തുറന്നു അതിൽ ഒരു ലെറ്റർ ആയിരുന്നു
അവൾ ആ കത്ത് തുറന്നു വായിച്ചു …………
തുടരും …………………
പ്രിയ്യപ്പെട്ട കൂട്ടുകാരെ .. എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല . എങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം എന്ന് അഭ്യർത്ഥിക്കുന്നു ………………..
എന്ന് നിങ്ങളുടെ കുട്ടേട്ടൻ ………………
പേജ് കുറച്ചൂടെ ആകാം
പൊളിയാണ് ബ്രോ.
Hero entry eppolanu broo
Super bro
സൂപ്പർ ബ്രോ,പേജുകൾ കുറഞ്ഞുപോയി എന്നുള്ള പരിഭവം മാത്രമേയുള്ളൂ….
ഇതും ഭംഗി ആയിട്ടുണ്ട്..
സംഗതി അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും പക്ഷേ പേജുകൾ വളരെ കുറവായത് കാരണം വായനാ സുഖം കിട്ടിയില്ല എന്നതാണ് സത്യം ?????
ഒരു എഴുത്തുകാരൻറെ ബുദ്ധിമുട്ടുകൾ മനസിലാകും എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല ബ്രോ ??
അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് …. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?
Such a small chapter ..? .. pettn teernd pole tonni … kadha pretekich munott poyilelo , so onnm parayaan patunilla. ..
Anyway nyc one … ❤
Hope the next chaptr will update soon .. waiting ..
❣️❣️❣️❣️❣️❣️
Super bro ??????