ശിവതാണ്ഡവം 3 [കുട്ടേട്ടൻ] 161

Views : 12979

” എന്റെ  സുൽഫി …………..   നീ ദേ അങ്ങോട്ട് നോക്കിയേ …………….” അഞ്ജലി ചൂണ്ടി കാണിച്ച ഭാഗത്തേക്ക് അവൾ നോക്കി ………  അപ്പോഴാണ് അവൾ അവിടെ ഉള്ള കണ്ണാടി കണ്ടത് …………

” ഓ അങ്ങനെ …… അപ്പൊ നീ അറിഞ്ഞോണ്ടാണ് അല്ലെടി  എന്നെ വലിച്ചു നിലത്തിട്ടടിച്ചതു ………..”   അവൾ പറഞ്ഞു ,,,,,

” അതെ …………” അഞ്ജലി ചിരിച്ചു കൊണ്ടേ പറഞ്ഞു ..

” എടി ദുഷ്ടേ ………… എനിക്ക് വല്ലതും സംഭവിച്ചിരുന്നേൽ  പാവം   ന്റെ  കാക്കൂ  വഴിയാധാരം ആയിപ്പോവില്ലേ ………..”

” നിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അങ്ങേര്  എന്നെ   വിളിച്ചു അവാർഡ് തന്നേനെ …………………” അഞ്ജലി പറഞ്ഞു

” ദേ  എന്നെകൊണ്ട് തെലുങ്ക് പറയിപ്പിക്കല്ലേ …………..” അവൾ പറഞ്ഞു

” അല്ല നീ ഇത് എവിടുന്നു വന്നു ചാടി  .. നീതു പറഞ്ഞല്ലോ നീ  നിന്റെ കെട്ടിയോന്റെ കൂടെ  അങ്ങ്  ദുഫായിൽ ആണെന്ന് …………………” അഞ്ജലി പറഞ്ഞു ……..

” രണ്ടു ദിവസം മുൻപ് ആണ് ഞാൻ വന്നത് … വന്ന ഉടനെ തന്നെ നീതുവിനെ ആണ് ആദ്യം വിളിച്ചത് …………. അപ്പൊ  അവളാണ് പറഞ്ഞത് …. നീ ഇന്ന് ജോയിൻ ചെയ്യുന്ന വിവരം ……………….” അവൾ പറഞ്ഞു ……….

” നീ വാ ഇരിക്ക് . നിനക്ക് എന്താ കുടിക്കാൻ വേണ്ടത് ………… ” അഞ്ജലി ചോദിച്ചു ……

” അതൊക്കെ അവിടെ നിക്കട്ടെ . അതിനു മുൻപ് ഞാൻ ആരാണെന്നു നീ ദേ അവരോടൊക്കെ പറയു . പാവം ഒന്നും മനസ്സിലാവാതെ കുത്തിയിരിക്കുന്നു കണ്ടില്ലേ ……………..”

” അയ്യോ അത് മറന്നു പോയി … ഫ്രണ്ട്‌സ്  ഇതെന്റെ കൂട്ടുകാരി സുൽഫിയാ ഷമീർ ………… ഞങ്ങളുടെ കുൽഫി ………..” അഞ്ജലി  പറഞ്ഞു .

” ഡീ വേണ്ട ……………” സുൽഫി   ദേഷ്യം ഭാവിച്ചു പറഞ്ഞു ……………..

” ഓ ശരി മാഡം   …. അപ്പൊ ഫ്രണ്ട്‌സ്  ഞാൻ നേരത്തെ പറഞ്ഞില്ലായിരുന്നോ   എന്റെ  കൂട്ടുകാരെ  പറ്റി ………. അതിൽ ഒരുത്തിയാണ് ഈ നില്കുന്നത് ……….. ഈ നിക്കുന്നത് …………പേര് കേട്ടപ്പോൾ തന്നെ നിങ്ങള്ക്ക് മനസ്സ്സിലായികാണുമല്ലോ ആളൊരു ഉമ്മച്ചികുട്ടിയാണ് എന്ന് ……………”

” അതേയ് മതി പറഞ്ഞത് ……………..ബാക്കി നമുക്ക് പിന്നെ പറയാം …………” സുൽഫി പറഞ്ഞു…………..

” അല്ല എവിടെ നമ്മുടെ ബാക്കിയുള്ള വാനരപടയൊക്കെ ……………”
അഞ്ജലി ചോദിച്ചു ……………….

” ഓരോരുത്തരും ഓരോ സ്ഥലത്താണ് മോളെ …….നീ കളക്ടർ ആയി എന്നറിഞ്ഞപ്പോൾ എല്ലരും നല്ല സന്തോഷത്തിൽ ആണ്  ……… എല്ലാവര്ക്കും നിന്നെ  കാണണം  എന്നുണ്ട് ………ഈ മാസം  25  നമ്മുടെ  കോളേജിൽ ഗെറ്റ് ടുഗെതർഉണ്ട് .. അന്ന് അവിടെ വെച്ച് കാണാം എന്നാണ് പറഞ്ഞത് …………” സുൽഫി പറഞ്ഞു

” ആ എന്നോട് നീതു പറഞ്ഞിരുന്നു ….. ഈ വിവരം പറയാൻ വേണ്ടി നമ്മുടെ ആയിഷ മിസ്  എന്നെ ഒരുപാടു കോണ്ടാക്ട്  ചെയ്യാൻ ശ്രമിച്ചു എന്ന് പറഞ്ഞു. ടീച്ചർ വിളിച്ച സമയത്തു   ഞാൻ  ട്രൈനിങ്ങിൽ  ആയിരുന്നല്ലോ ………….. എന്തായാലും  ടീച്ചർ  എന്നെ കാണാൻ വരാതിരിക്കില്ല ………….” അഞ്ജലി പറഞ്ഞു ………….

Recent Stories

10 Comments

  1. പേജ് കുറച്ചൂടെ ആകാം

  2. പൊളിയാണ്‌ ബ്രോ.

  3. Hero entry eppolanu broo

  4. വിശ്വാമിത്രൻ

    Super bro

  5. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,പേജുകൾ കുറഞ്ഞുപോയി എന്നുള്ള പരിഭവം മാത്രമേയുള്ളൂ….

  6. ഇതും ഭംഗി ആയിട്ടുണ്ട്..

  7. ഡ്രാക്കുള

    സംഗതി അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും പക്ഷേ പേജുകൾ വളരെ കുറവായത് കാരണം വായനാ സുഖം കിട്ടിയില്ല എന്നതാണ് സത്യം 🙏🙏🙏🙏🙏

    ഒരു എഴുത്തുകാരൻറെ ബുദ്ധിമുട്ടുകൾ മനസിലാകും എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല ബ്രോ 🙏🙏

    അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് …. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  8. Such a small chapter ..😪 .. pettn teernd pole tonni … kadha pretekich munott poyilelo , so onnm parayaan patunilla. ..
    Anyway nyc one … ❤
    Hope the next chaptr will update soon .. waiting ..

  9. തൃശ്ശൂർക്കാരൻ 🖤

    ❣️❣️❣️❣️❣️❣️

  10. Super bro 😍👌👌💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com