ശിവശക്തി 12 [ പ്രണയരാജ] 401

Views : 55132

നാം അവർക്ക് സംരക്ഷണ സൂത്രങ്ങൾ പൂജിച്ചു നൽകിയിട്ടുണ്ട്.

അവയെല്ലാം അവൾക്കു മുന്നിൽ അശക്തമാണ് ഗുരുനാഥാ….

അനന്തസാഗരത്തിൽ അന്ധകാന്ത നഗരിയെ ലക്ഷ്യമാക്കി  കുറച്ചതികം വള്ളങ്ങൾ അന്ധകാന്ത നഗരിയെ ലക്ഷ്യമാക്കി തീ പന്തങ്ങളുമേന്തി നീങ്ങുകയാണ്. മരണത്തെ തേടിയുള്ള യാത്ര.

പാറക്കല്ലിൽ മീനാക്ഷിയുമായി കിടക്കുന്ന ആമി അറിയുന്നുണ്ടായിരുന്നു, അനന്തസാഗരത്തിലെ ചെറു ചലനം പോലും, ആ ഭയാനക മുഖത്ത് വിരിഞ്ഞ പുഞ്ചിരിയുടെ ഭീകരത ഒന്നു മാത്രം മതി നിമിഷങ്ങൾക്കകം അവിടെ എന്തു നടക്കുമെന്നറിയാൻ.

പാറക്കല്ലിൽ മീനാക്ഷിയെ കിടത്തി അവൾ കടൽക്കരയിലേക്കു നടന്നു.

മാലാഖേ…..

നിദ്രയുടെ ഉൾ ഗർത്തത്തിൽ മയങ്ങുന്ന മീനാക്ഷിയുടെ ജൽപ്പനങ്ങൾക്ക് അവൾ വില കൽപ്പിക്കാതെ നടന്നകലുമ്പോ ആ മിഴികൾ തീ നാളം പോലെ ജ്വലിക്കുകയായിരുന്നു. പുരുഷവർഗ്ഗത്തോടു തന്നെയുള്ള അവളുടെ പ്രതികാരത്തിൻ്റെ തീ നാളം എരിയുകയാണ്.

കടൽക്കരയെ ലക്ഷ്യമാക്കി അടുത്തു വരുന്ന വള്ളങ്ങൾ കണ്ടതും അവളുടെ അട്ടഹാസം ഇടി മുഴക്കം പോലെ നാലു ദിക്കും തേടിയലഞ്ഞു. ആ അട്ടഹാസം വള്ളത്തിലുള്ളവരിൽ ഭയം പടർത്തിയതിൻ്റെ തെളിവായാണ്, അവരുടെ തുഴയലിൻ്റെ വേഗത കുറഞ്ഞത്.

ആകാശം കാർമേഘപൂരിതമായി, എന്നാലും മഴത്തുള്ളികൾ പോലും മണ്ണിൻ്റെ മാറിൽ മുത്തമിടാൻ ഭയക്കുന്നതു പോലെ, ആകാശത്ത് അതിശക്തമായ മിന്നൽപ്പിളർപ്പുകൾ ഉണർന്നു. വള്ളത്തിലെ ജീവനുകൾക്ക് പ്രകൃതിയുടെ അവസാന താക്കീതെന്ന പോലെ.

വള്ളത്തിലുള്ളവരാ ദൃശ്യം നേരിൽ കാണുകയായിരുന്നു. ദൂരെ, ഒരു കറുത്ത രൂപം , അതു ചലിക്കുകയാണ്, അതു തങ്ങൾക്കുനേരെ കൈ നീട്ടുന്നതായി അവർക്കു തോന്നി. നിമിഷ നേരം കൊണ്ട് അവരെല്ലാം അലറി വിളിച്ചു.

വള്ളങ്ങൾ എല്ലാം ആരോ വലിച്ചടുപ്പിക്കുന്നതു പോലെ, തുഴയാതെ തന്നെ ശരവേഗതയിൽ വള്ളങ്ങൾ അന്ധകാന്ത നഗരി ലക്ഷ്യമാക്കി നീങ്ങുകയാണ്. ഭയന്നു വിറച്ച ചിലർ വെള്ളത്തിലേക്ക് ചാടാൻ ശ്രമിക്കുന്നുണ്ട് എന്നാൽ വള്ളത്തിൻ്റെ തടിയിൽ നിന്നും കാലുകൾ അകലുന്നില്ല. ഭയമെന്ന ബലഹീന വികാരം അവരെ കീഴ്പ്പെടുത്തുവാൻ തുടങ്ങി.

കണ്ണടച്ചു തുറക്കും മുന്നെ അവരെല്ലാം അന്ധകാന്ത നഗരിയുടെ തീരത്തടിഞ്ഞു. ദൂരെ നിന്നും അവർ കണ്ട മായക്കാഴ്ച്ചയൊന്നും അവർക്കിപ്പോ കാണാൻ കഴിയുന്നില്ല. കുറച്ചു ദൂരം കടൽത്തീരം പോലെ മണൽത്തരികൾ പിന്നെ കാണുന്നത് കാടാണ്.

ഇരുളിലുറങ്ങുന്ന വിശാലമായ വനം. ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്ന ,വൻവൃക്ഷങ്ങൾ ആകാശത്തിലെ ചന്ദ്രനെ പോലും മറച്ചു പിടിക്കുന്നു. അവിടെ വീശുന്ന കാറ്റിനു പോലും രക്തഗന്ധം ലയിച്ചതു പോലെ. മരണത്തിൻ്റെ നിഴൽപ്പാവക്കുത്ത് ആടി നടക്കുന്ന നിഴലുകളെ ആ വനാന്തരങ്ങളിൽ മിഴികൾ കൊണ്ടു തേടി .

അവരുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുൾ വീണ വനാന്തരം, ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയം, ചുറ്റിലും തിങ്ങിക്കൂടിയ നിശബ്ദത, ഒരു കരിയിലയനക്കം പോലുമില്ലാത്ത ശാന്തത, ഇവയെല്ലാം  അവിടം കൂടുതൽ ഭീകരമാക്കി. ഉള്ളിൽ ഭയം നിറഞ്ഞു കഴിഞ്ഞാൽ കാണുന്നതെല്ലാം ഭയപ്പെടുത്തുന്ന കാഴ്ച്ചകൾ മാത്രം.

Recent Stories

65 Comments

  1. Aduthonnum undavile

    1. Bro next part 🥺

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. 💖💖💖😍😍😍😍പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.💖💖💖💖💖💖💖💖

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

      1. 👍👍👍

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com