ശിവശക്തി 12 [ പ്രണയരാജ] 401

Views : 55131

കാലരഞ്ജൻ കന്യകമാരുടെ മൃതശരീരത്തിനടുത്തെത്തി, അവരുടെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിൻ്റെ നെറ്റിയിൽ കന്യകയുടെ രക്തത്താൽ തിലകം ചാർത്തി. ശേഷം അഞ്ചലയെ നോക്കി പുഞ്ചിരിച്ചു.

ഒരു നിമിഷം കൊണ്ട്, അഞ്ചലയുടെ മുഖത്ത് വികൃതമായ ചേഷ്ടകളുണർന്നു. കൈയിൽ പപ്പായ ചെടിയുടെ തണ്ടും പിടിച്ച് അവൾ മൃതശരിരത്തിനരികിൽ ചെന്നു. മൃതശരീരത്തിൻ്റെ ഉദരഭാഗത്ത് പ്രത്യേക രീതിയിൽ പപ്പായ തണ്ടു വെച്ചു കൊണ്ട് അഞ്ചല മൃതശരീരത്തിൻ്റെ ഉദര മാംസങ്ങൾ  തുന്നി ചേർത്തു, അങ്ങനെ അവശേഷിക്കുന്ന എട്ടു മൃതശരീരവും ചെയ്തു.

ഒൻപത് കന്യകമാരുടെ മൃതശരീരത്തിൽ ഉദരത്തിൽ ജീവനുള്ള ഒൻപത് നവജാത ശിശുക്കൾ . കാലരഞ്ജൻ കുങ്കുമമെടുത്ത്, തുന്നിച്ചേർത്ത ഉദരഭാഗങ്ങളിൽ വിതറി ശേഷം അഞ്ചലയെ നോക്കി, നിർദ്ദേശം നൽകിയ ശേഷം അയാൾ പൂജകൾ തുടർന്നു.

കാലരഞ്ജൻ്റെ മന്ത്രോച്ഛാരണങ്ങൾ ഉയർന്നു കേക്കാം, ഈ സമയം അഞ്ചല കുങ്കുമം വെള്ളവും ചേർത്ത് കുഴച്ച് പരുവമാക്കിയെടുക്കുകയാണ്. കാലരഞ്ജൻ ഹോമകുണ്ഡത്തിലേക്ക് അവസാന ആഹൂതിയും അർപ്പിച്ച ശേഷം മൃതശരീരങ്ങൾക്ക് അരികിലേക്കു വന്നു.

ജഗ്ഗമ്മാ….. വാ……..

ഞാനാ…. വിളിക്കുന്നെ…..

വാ….. ശക്തിദായക ബലി തയ്യാറായി….

ജഗ്ഗമ്മാ….. വാ……

കാലരഞ്ജൻ്റെ ക്ഷണം ജഗ്ഗമ്മ സ്വീകരിച്ചതിൻ്റെ തെളിവായി, മൃതശരീരത്തിനരികിലെ മരപ്പാവ കറുത്ത പ്രകാശത്തിൽ തിളങ്ങി നിന്നു.

വന്നല്ലേ… എനിക്കറിയാം…. വരുമെന്ന്…

ശക്തി പകരാനായി എല്ലാം തയ്യാറാണമ്മേ,….

അമ്മയ്ക്കിന്ന് ഭോജനം, ഇഷ്ട ഭോജനം

അതും പറഞ്ഞ് കാലരഞ്ജൻ  അഞ്ചലയെ നോക്കിയതും അവൾ അയാൾക്കരികിലേക്ക് താലവുമായി വന്നു. അയാൾ അതിൽ നിന്നും കുഴച്ചു പരുവമായ കുങ്കുമം കയ്യിലെടുത്ത് മന്ത്രോച്ഛരണം നടത്തിയ ശേഷം പപ്പായ തണ്ടിൻ്റെ അഗ്രഭാഗം ലേപനം ചെയ്തു കൊണ്ട് അടച്ചു കളഞ്ഞു.

അമ്മേ….. ജഗ്ഗമ്മേ… സ്വീകരിച്ചാലും

അതും പറഞ്ഞു കൊണ്ട് കന്യകയുടെ രക്തമെടുത്ത് ആ മൃതശരീരത്തിൽ തമിച്ചതും. മരപ്പാവയിൽ നിന്നും ഒരു കറുത്ത വട്ടം പതിയെ പുറത്തേക്കു വന്നു. അത് മൃതശരീരത്തിൻ്റെ ഉദരഭാഗത്തു നിന്ന ശേഷം പെട്ടെന്ന് ഉദരത്തിനകത്തേക്കു കടന്നു.

നിമിഷനേരങ്ങൾ കൊണ്ട് ആ മൃതശരീരത്തിൻ്റെ ഉദരഭാഗത്തുണ്ടാവുന്ന ചലനങ്ങളിൽ നിന്നും മനസിലാക്കാം പ്രാണനായി പിടയുന്ന നവജാത ശിശുക്കളെ.

പെട്ടെന്ന് ഒരു കന്യകയുടെ ഉദരം തുരന്ന് ഒരു കുഞ്ഞു കൈ പുറത്തേക്കു വന്നു. ആരോ ഉള്ളിലേക്കു വലിക്കുന്നതു പോലെ ആ കുഞ്ഞു കൈ പതിയെ പതിയെ ഉദരത്തിലേക്കു തന്നെ താണു പോയി.

നിമിഷങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു. കാലരഞ്ജൻ കാത്തിരുന്ന ആ നിമിഷം വന്നടുത്തിരിക്കുകയാണ്. കന്യകമാരുടെ ഉദരത്തിൽ നിന്നും തിളങ്ങുന്ന ഒൻപത് കറുത്ത ചൈതന്യ ഗോളം പുറത്തു വന്നു. അവ പെട്ടെന്ന് ഒന്നായി വലിയൊരു ഗോളമായി തിളങ്ങി. അതു പതിയെ തൻ്റെ ഉപാസനാ മൂർത്തിയിൽ ലയിക്കാനായി നീങ്ങുന്നത് , സന്തോഷത്തോടെ അയാൾ നോക്കി നിന്നു.

ആമിയുടെ പൈശാചിക രൂപത്തിനു മുകളിൽ ആ കുഞ്ഞു മയങ്ങുകയാണ്. മീനാക്ഷി ഉറക്കത്തിൻ്റെ മടിത്തട്ടിൽ വിശ്രമിക്കുന്നതിനാൽ അവൾ ഒന്നും തന്നെ അറിയുന്നുണ്ടായിരുന്നില്ല. ശൈവ യക്ഷിയുടെ ഉഗ്രരൂപത്തിൽ ആമി വലിയ പാറക്കല്ലിൽ കിടക്കുകയാണ്.

Recent Stories

65 Comments

  1. Aduthonnum undavile

    1. Bro next part 🥺

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. 💖💖💖😍😍😍😍പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.💖💖💖💖💖💖💖💖

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

      1. 👍👍👍

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com