ശിവശക്തി 12 [ പ്രണയരാജ] 402

കാറ്റിൽ കേശഭാരങ്ങൾ പറത്തി കാദംബരി ദേവിയുടെ ഉഗ്രരൂപം. ആ രൂപം കണ്ട് ഹരിനാരായണ തിരുമേനി, തൊഴുതു നിന്നു.

ഉഗ്രരൂപിയായി അവൾ ആ താഴ്വാരത്തിൽ അലയുമ്പോ പിന്നിൽ നിന്നും ഇരു കൈകൾ അവളുടെ ഉദരത്തിനു കുറുകെ വീണു. അവൾ മുന്നോട്ടു കുതിക്കാൻ ശ്രമിക്കും തോറും ആ കുഞ്ഞു  കൈകൾ കൂടുതൽ മുറുകി.ആ കൈകൾ വിടുവിപ്പിച്ച് ആ രൂപം മുന്നോട്ടു കുതിച്ചതും,

അമ്മേ……

എന്നലറിക്കൊണ്ട് ആ കുഞ്ഞ് കരഞ്ഞതും ആ സ്ത്രീ രൂപം നിശ്ചലയായി. ആ കുഞ്ഞ് ശക്തമായി കരയുകയാണ്. അവൾ മന്ദം മന്ദം കുഞ്ഞിനരികിലെത്തി. അവൻ്റെ തോളിൽ കൈ ചേർത്തു വെച്ചു. പെട്ടെന്ന് ആ സ്ത്രീ രൂപം അവനെ തൻ്റെ മാറിലേക്കു ചേർത്തു. അവളുടെ  ഭാവം മാതൃത്വമാണെന്ന് കാർത്തുമ്പി തിരിച്ചറിഞ്ഞു.

ആ സ്ത്രീ രൂപം പതിയെ പതിയെ ശാന്തമാവുകയാണ്, ഒടുക്കം അവൾ ശാന്തയായി . ചുവന്ന പട്ടുസാരിയും ആടയാഭരണങ്ങളും , അഴകാർന്ന കേശഭാരവും എല്ലാം കാർത്തുമ്പി കൺക്കുളിർക്കെ കണ്ടു. ആ സ്ത്രീ രൂപത്തിൻ്റെ മുഖം കാണാൻ അവൾ വെമ്പൽ കൊള്ളുകയാണ്, തനിക്കെതിരെ തിരിഞ്ഞു നിന്നാണ് ആ രൂപം കാഞ്ഞിനെ പുണർന്നു നിൽക്കുന്നത്.

അടുത്ത നിമിഷം ആ സ്ത്രീരൂപം അവൾക്കു നേരെ തിരിഞ്ഞതും. കാർത്തുമ്പി മിഴികൾ തുറന്നു.

ഞാനോ……

അടുത്ത ക്ഷണം അവൾ ബോധരഹിതയായി, അതു കണ്ട ഹരിനാരായണ തിരുമേനി കാർത്തുവിനരികിലേക്കു പാഞ്ഞു ചെന്നു.

ശിഷ്യരേ……

ഹരിനാരായണ തിരുമേനിയുടെ സ്വരം അവിടെയാകെ അലയടിച്ചു. ശിഷ്യഗണങ്ങൾ വാതിൽ തുറന്ന് അകത്തു കയറാൻ പോകുമ്പോ അനന്തനും കൂടെ കയറാൻ ശ്രമിച്ചു.

നിക്കാ…. അങ്ങേക്കു പ്രവേശനം ആയിട്ടില്ല.

അനന്തൻ്റെ അവസ്ഥ പരിതാപകരമാണ്, അവന് ഒന്നും മനസിലാവുന്നില്ല , താൻ ചെയ്തത് തെറ്റോ ശരിയോ… ഇവിടെ ഇവരെ കൊണ്ടു വരേണ്ടിയിരുന്നില്ല എന്നവൻ  ചിന്തിച്ചു.

ശിഷ്യ ഗണങ്ങൾ വന്നതും, കാർത്തുമ്പിയെ ഉയർത്തി, പീഠത്തിൽ കിടത്തി. അതിനു ശേഷം ഹരിനാരായണൻ  തിരുമേനി, അവളുടെ വായിലേക്ക് തീർത്തം പകർന്നു നൽകി.

അകലെ നിന്ന് ശഖുനാദം ഉയർന്നു വന്നു. ആ നാദം കൂടുതൽ കൂടുതൽ അടുക്കുകയാണ് , ഒപ്പം മറ്റൊരു ദിക്കിൽ നിന്നും വേണുനാദം ഉയർന്നു വന്നു. അതിനു പിറകെ , ഡമരുവിൻ്റെ തുടിതാളവും , ഒടുക്കം പ്രകൃതിയുടെ സംഗീതം, പക്ഷിമൃഗാദികളുടെ ശബ്ദവും ഒന്നു ചേർന്നു ആ പൂജാമുറിയിൽ അലയടിച്ചു.

ശിഷ്യഗണങ്ങൾ എല്ലാവരും ഭയചകിതരാവുന്നതു കണ്ട്, ഹരിനാരായണൻ തിരുമേനി മൊഴിഞ്ഞു.

ഭയപ്പെടേണ്ട….

ഇത് , കാർത്തുമ്പിക്കു വേണ്ടിയാണ്, അവളുടെ ശരീരത്തിനു കുളിർമയേകാൻ…

ശിവവും, പ്രകൃതിയും, നാരായണനും ഇവളിൽ ശക്തി പ്രധാനം ചെയ്യുകയാണ്.

പുത്തൻ ഉണർവോടെ അവൾ ഉണരും….

ആ ശരീരം ശക്തിയെ ഉൾക്കൊണ്ടു തുടങ്ങിയതാണ്, എങ്കിലും ആ ശരീരത്തിൻ്റെ അശുദ്ധിയാണ് ഈ മോഹാലസ്യം,

ദേഹശുദ്ധിക്കു വേണ്ടി നമുക്കരികിൽ വന്ന കാദംബരി ദേവിക്കു പ്രണാമം…..

അതു കേട്ടതും  ഹരിനാരായണ തിരുമേനിയുടെ ശിഷ്യഗണങ്ങൾ , കാർത്തുമ്പിയെ നോക്കി തൊഴുതു.

സമയം വന്നടുത്തു , കാർത്തുമ്പി , നീ അറിയാൻ പലതും ബാക്കിയാണ്.

മായക്കാഴ്ച്ചകൾ നിനക്കുള്ള അറിവുകൾ, അതു ഗ്രഹിക്കാൻ നിന്നെ നാം സഹായിക്കാം

എല്ലാം ശിവമയം……

( തുടരും….)

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.