ശിവശക്തി 12 [ പ്രണയരാജ] 402

സാമന്തി പുഴയോരത്തിലൂടെ നീണ്ടു കിടക്കുന്ന പാത, ഒരു വശം പുഴയും മറു വശം വിജനമായ നെൽപ്പാടും. സന്ധ്യ കഴിഞ്ഞ ഇരുളിൻ്റെ പരവതാനി കൊണ്ട് ചെറുതായി സൂര്യനെ ആരോ മറച്ചു തുടങ്ങി. ഇരുൾ പടരും തോറും ഭയം ഇരുവരെയും കീഴ്പ്പെടുത്തുന്നുണ്ടായിരിരുന്നു.

പെട്ടെന്ന് പുഴയിൽ നിന്ന് എന്തോ ഒന്ന് അതിവേഗം വയലിലേക്കോടി. ഒരു മിന്നായം പോലെ കേളപ്പനും ആ ദൃശ്യം കണ്ടു. കാളകൾ ആ ഒരു സെക്കൻ്റിൽ തന്നെ അവിടെ നിശ്ചലമായി. അവ വല്ലാത്ത ഒരു ശബ്ദത്തിൽ അലറാൻ തുടങ്ങി. തല ചെരിച്ച് മിഴികൾ കൂടുതൽ തുറന്നു പിടിച്ച് മൂരിക്കുട്ടൻമാർ  ഭയത്തോടെ എന്തിനെയോ നോക്കുന്നുണ്ട്.

പിന്നിൽ ഭയന്നു വിറച്ച , നളിനി കേളപ്പനോട് ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭയമെന്ന വികാരം കുറച്ചു നേരത്തേക്ക് അവളെ ഒരു ഊമയാക്കി മാറ്റി.

കേളപ്പേട്ടാ…. എന്താ വണ്ടി നിന്നേ….

ഒന്നുമില്ല കൊച്ചേ… ഇപ്പോ ശരിയാക്കാ…

ടാ… ചാണക്യ, കാശി…ഹുർ… ഹുർ….

അതും പറഞ്ഞു കൊണ്ട് കേളപ്പൻ ചാട്ട കൊണ്ട് തൻ്റെ കാളകളുടെ പുറത്ത് തുടരെ അടിച്ചു. എന്നാൽ കാളകൾ മുന്നോട്ടു ചലിച്ചല്ല. അവർ ഭയന്നിരിക്കുകയാണ്. കേളപ്പൻ വീണ്ടും ശ്രമിച്ചു. പെട്ടെന്നായിരുന്നു കാളകൾ കാൽ പിന്നോട്ടു വലിച്ചു തുടങ്ങിയത്. കേളപ്പൻ എങ്ങനെ ശ്രമിച്ചിട്ടും അവയെ നിയന്ത്രിക്കാനായില്ല.

അടുത്ത നിമിഷം ഒരു കമ്പിളിയിൽ പൊതിഞ്ഞ രൂപം മുന്നിൽ നിന്നും പാഞ്ഞു വരുന്നത് കണ്ടതും കാളകൾ മുൻകാലുകൾ പൊക്കി, വണ്ടി ചെരിഞ്ഞതും വഴിയിലേക്ക് നളിനി തെറിച്ചു വീണു. അടുത്ത നിമിഷം തന്നെ കാളകൾ അതിവേഗം കുതറിയോടി.

കേളപ്പേട്ടാ…….

നളിനിയുടെ രോധനം അവിടെയാകെ അലയടിച്ചു . എന്നാൽ അതു കേൾക്കേണ്ട കേളപ്പൻ  ബോധരഹിതനായി ആ കാളവണ്ടിയിലുണ്ടായിരുന്നു. കാളിയേയും വഹിച്ചു കൊണ്ട് കാളകൾ ലക്ഷ്യബോധമില്ലാതെ പ്രാണരക്ഷാർത്ഥം പായുകയാണ്.

അന്ധകാരം കീഴ്പ്പെടുത്തിയ ഗ്രാമത്തിലേക്കുള്ള വഴിത്താര, അവിടെ നിസ്സഹായയായ ഒരു പെൺക്കൊടി , അവൾക്കായി ആകാശത്തിലെ അർദ്ധ ചന്ദ്രനും  തന്നാലാവും വിതം പ്രകാശം ചൊരിഞ്ഞു നൽകി. അവൾക്കു കൂട്ടായി ഉള്ളിൽ നുരഞ്ഞു പൊന്തിയ ഭയം മാത്രം.

ഭയത്തോടെ അവളുടെ മിഴികൾ ഇരുളിൽ ആരെയോ തേടി. പതിയെ അവൾ എഴുന്നേറ്റു നിന്നു. വസ്ത്രത്തിലെ മൺപ്പൊടികൾ കൈ കൊണ്ട് തട്ടുമ്പോ.. പിന്നിൽ കൂടെ എന്തോ ഒന്നു അതിവേഗം നീങ്ങിയ പോലെ തോന്നി ഞെട്ടി തിരിഞ്ഞു നോക്കി. ശൂന്യത മാത്രം അവൾക്കായി അവിടെ വിരുന്നൊരുക്കി.

അവൾ തൻ്റെ വിറക്കുന്ന കാലടികൾ പതിയെ മുന്നോട്ടു വെച്ച് നടന്നു നീങ്ങാൻ ശ്രമിച്ചു. അവളുടെ മിഴികൾ നാലു ദിക്കും തൻ്റെ മരണത്തെ തേടി. കാതുകൾ അപസ്വരത്തിനായി കാതോർത്തു. ഹൃദയം പെരുമ്പറ കൊട്ടി കണ്ണുനീർ മഴ പൊഴിച്ചു.

കുറച്ചടി നടന്ന അവളെ തേടി ആ അശരീരി വന്നെത്തി.

രാരാ…… രാ…രാ…

ഒരുതരം അടഞ്ഞ എന്നാൽ ഗാംഭീര്യമുള്ള ഭയപ്പെടുത്തുന്ന ശബ്ദം, രാരാ….. എന്ന വാക്കു കേട്ടതും അമ്മമ്മ പറഞ്ഞു കേട്ടിട്ടുള്ള പഴം കഥയിലേക്കവളുടെ മനസ് പെട്ടെന്നു തന്നെ ചേക്കേറി.

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.