ശിവശക്തി 12 [ പ്രണയരാജ] 402

ചേച്ചീ……

എന്നുറക്കെ വിളിച്ചു കൊണ്ട് ആ കുഞ്ഞു കൈകൾ വാതിലിൽ നിർത്താതെ അടിച്ചു കൊണ്ടിരുന്നു.

ചേച്ചീ….

തുരക്ക്……

ഞാൻ പാവാ….

ചേച്ചീ……

ഒപ്പം അവൻ്റെ മിഴികൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയാണ്. അവളുടെ അവഗണന ആതാണ് ഈ ഭൂമിയിൽ അവന് താങ്ങാനാവാത്ത വേദന, കാർത്തുമ്പി അവളാണ് അവൻ്റെ ബലഹീനത .

എന്നാൽ അകത്ത് കർത്തുമ്പി ഉഗ്ര കോപത്തിലായിരുന്നു. പിഞ്ചു കുഞ്ഞാണെന്നോ, അവൻ്റെ അറിവില്ലായ്മയാണെന്നോ അവൾ മനസിലാക്കിയില്ല. അവൻ്റെ ചാപല്യമായി  കരുതി പൊറുക്കാൻ അവൾ ഒരുക്കമല്ലായിരുന്നു.

കോപത്തിൽ ചുവന്ന മുഖവും അഴിച്ചിട്ട കേശഭാരവും കരഞ്ഞു കലങ്ങിയ മിഴികളും അവളെ രക്തദാഹിയായ ഒരു യക്ഷിക്കു സമാനമാക്കി. സമയം ഏറെ നേരം കടന്നു പോയി. അപ്പുവും ഏറെ നേരം പരിശ്രമിച്ചു.

കുറച്ചു സമയങ്ങൾക്കു ശേഷം അപ്പുവിൻ്റെ ശബ്ദമൊന്നും കേൾക്കാതായ നിമിഷം , കാരണമറിയാതെ കാർത്തുവിൻ്റെ ഇടം നെഞ്ചു തുടിക്കുകയായിരുന്നു. അതിൽ നിന്നും ഉയർന്നു വന്ന ആതിയാൽ അവൾ വാതിൽ തുറന്നു.

വാതിലിനരികിൽ വെറും തറയിൽ കരഞ്ഞു ബോധരഹിതനായ അപ്പുവിനെ അവൾ വാരിപ്പുണർന്നു. മനസിൽ തളം കെട്ടിയ എല്ലാ കോപങ്ങളും കാറ്റിലലിഞ്ഞില്ലാതെയായി. അവൻ്റെ നെറുകയിൽ തുടരെ മുത്തിക്കൊണ്ടവൾ പതിയെ വിളിച്ചു.

അപ്പൂ….

അവനിൽ നിന്നും യാതൊരു പ്രതികരണവുമില്ല. ശ്വാസോച്ഛാസം നടക്കുന്നുണ്ട് എന്നത് അവൾക്ക് ആശ്വാസം പകർന്നെങ്കിലും അവനുണരാത്തത് അവളിൽ വ്യാകുലത നിറയാൻ കാരണമായി.

ഹരിനാരായണ തിരുമേനി തൻ്റെ പ്രിയ ശിഷ്യനെ അരികിൽ വിളിച്ചു.

അരുളിയാലും ഗുരുവേ…

ഒരുക്കങ്ങൾ ആരംഭിച്ചാലും അവൾ ഇവിടെ വരാൻ സമയമായി,

കാർത്തുമ്പി മാതാവാണോ….

അതെ, കാലചക്രം അതാവശ്യപ്പെട്ടു കഴിഞ്ഞു.

ഒരുക്കങ്ങൾ എല്ലാം നാം തന്നെ ചെയ്യാ…

അവർ വരുമ്പോ… വരവേൽപ്പിലും ഒരു കുറവുമുണ്ടാവരുത്.

ഒരു കുറവും വരാതെ ഞാൻ നോക്കാം

എനി കാളിയുടെ ഊഴം, അവരെ ഇവിടെ എത്തിക്കേണ്ടത് അവൻ്റെ കർമ്മമാണ്.

പക്ഷെ കാളി , അവരെ കൊണ്ടുവരും എന്നതിൽ എനിക്കു വിശ്വാസമില്ല.

അതിനും നിയോഗിക്കപ്പെട്ടവനുണ്ട് ശിഷ്യാ…

ആര്

അനന്തൻ, അവൻ കാളിയെ കൊണ്ടത് ചെയ്യിക്കും , ചെയ്തെ പറ്റു.

അകലങ്ങൾ താണ്ടി ഒരു കുടം ജലവുമായി കാമിനി നടന്നു വരുകയാണ്. നല്ലൊരു നാളെയുടെ പ്രതീക്ഷയ്ക്കായി ജലമെടുക്കാൻ പോയതിനാൽ വിശ്രമമില്ലാതെ ആ കാലുകൾ  ചലിച്ചത്. അത് അവളുടെ ശരീരത്തെ നല്ല പോലെ തളർത്തിയിരുന്നു. പതിയെ പതിയെ കാലടി വെച്ച അവൾ നാഗ അഗോരിക്കരികിൽ വന്നു നിന്നു.

അദ്ദേഹം ധ്യാനത്തിൽ ഇരിക്കുന്നത് കണ്ട കാമിനി, ആശയക്കുഴപ്പത്തിലായി, ധ്യാനം ഭംഗം ചെയ്യാനാവില്ലല്ലോ….

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.