ശിവശക്തി 12 [ പ്രണയരാജ] 402

ആകാശത്ത് അതിശക്തമായ ഒരു കൊള്ളിയാൻ മിന്നി. അന്ധകാരത്തെ കീറി മുറിച്ചു കൊണ്ട് പ്രകാശകിരണങ്ങൾ മണ്ണിൻ്റെ മാറുതേടി വന്ന നിമിഷം . വനാന്തരത്തിൽ അവരാ… രൂപം കണ്ടു ഭയചകിതരായി.

തലയും കയ്യും മാത്രം തെളിഞ്ഞ എന്നാൽ പൂർണ്ണതയില്ലാത്ത കറുത്ത പുകമയമായ രൂപം. നീണ്ടു കൂർത്ത വിരലും, മറച്ച മുഖത്തെ ദർശന യോഗ്യമായ തേറ്റ പല്ലുകളും കണ്ട അവരിലെ ഭയം ഉയർന്നു. ആ കാടിൻ്റെ നാലുപാടും അവരോടി പ്രാണരക്ഷാർത്തം

ഇരുളിൻ്റെ മറവിൽ ഒന്നും ദൃശ്യമാവാതെ അവർ പായുകയാണ്, പലരും തടഞ്ഞു വീഴുകയും വ്രണപ്പെടുകയും ചെയ്തു രക്തം ഒഴുകുന്നുമുണ്ട്. ഒരു വലിയ മരച്ചുവട്ടിൽ ഒരുവൻ ഭയത്തോടെ ചാരി നിൽക്കുകയാണ്.

ചുറ്റും അന്ധകാരം അവൻ്റെ ഹൃദയതാളം ഉയർന്നു കേൾക്കാം. ഭയത്താൽ ശരീരം വിറയ്ക്കുന്നുമുണ്ട്. പെട്ടെന്നവൻ്റെ ദേഹത്തൊരു കൈ വന്നതും അവൻ അലറി വിളിച്ചു ആ നിമിഷം തന്നെ അവൻ മരത്തിൻ്റെ ചില്ലകളിലേക്കാരാലോ ഉയർത്തപ്പെട്ടു. അവൻ്റെ അലമുറ ആ കാടിനെ തന്നെ നടുക്കി.

മറ്റൊരുവൻ  ഓടുകയാണ്. പക്ഷെ തനിക്കൊപ്പം മറ്റാരോ ഓടുന്നതു പോലെ അവനു തോന്നുന്നുണ്ടായിരുന്നു. അവൻ ഒരു നിമിഷം നിന്നു. ചുറ്റും നോക്കി, ഒന്നും ആ മിഴികൾക്ക് ദർശിക്കാനായില്ല. മുന്നോട്ടടി വെക്കാനായി കാലാഞ്ഞതും കാലിൽ ആരോ പിടി മുറിക്കിയതറിഞ്ഞവൻ തല കുനിച്ചു നോക്കി അലറുകയാണ്.

മണ്ണിൽ നിന്നും ഉയർന്നു വന്ന കൈകൾ തൻ്റെ കാലിൽ പിടിച്ചിരുക്കുന്നതു കണ്ട് അവൻ അലമുറയിട്ടു. അടുത്ത നിമിഷം ആ കൈകൾ അവനെ താഴേക്കു വലിച്ചതും , കൈകൾക്കൊപ്പം അവൻ്റെ ശരീരവും മണ്ണിൻ്റെ ഗർത്തങ്ങൾ തേടി , അവൻ്റെ അലമുറകൾ ആ മണ്ണിനടിയിൽ വിശ്രമം കൊണ്ടു.

ഒരുമിച്ച് ഓടികൊണ്ടിരിക്കുന്ന രണ്ടു പേരുടെ പുറത്താരോ പിടിച്ചുയർത്തി. മരങ്ങളുടെ ശിഖരങ്ങൾ താണ്ടി ചന്ദ്രക്കലയുടെ രണ്ടു അഗ്രങ്ങൾക്കു സമാന്തരമായി വാനിൽ അവർ ഉയർന്നു നിന്നു. ഇരുവരെയും തൻ്റെ കൈയ്യിൽ കോർത്ത് കറുത്ത പുകമയരൂപം ചന്ദ്രക്കലയിൽ ഇരിക്കുകയാണെന്നേ ദൃശ്യമാത്രയിൽ  തോന്നു.

അവർ തൻ്റെ പ്രാണനായി കേഴുന്ന അലമുറകൾ കേട്ട ആനന്ദത്തിൽ ആമി അട്ടഹസിക്കുകയാണ്. അവളുടെ ആ അട്ടഹാസം ആ വനത്തിൻ്റെ നിശബ്ദതയെ കീറി മുറിച്ചു. അടുത്ത നിമിഷം അവൾ തൻ്റെ കൈകൾ സ്വതന്ത്രമാക്കിയതും വനത്തിൽ നിന്നും മണ്ണിലേക്കവർ പതിച്ചു. നിമിഷ നേരം കൊണ്ടവർ നിശ്ചലരായി.

അവളാ വനത്തിൽ വേട്ടയാടുകയാണ്, പകയുള്ള മൃഗത്തെ പോലെ, ചുടുരക്തദാഹിയായി അവൾ സംഹാര താണ്ഡവമാടുകയാണ്, അതിൽ ജീവൻ പൊഴിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്.

അവസാന ഇരയെ തൻ്റെ കൈകളിൽ ഒതുക്കി, അവൻ്റെ കഴുത്തിൽ തേറ്റപ്പല്ലിറക്കി, രക്തം വലിച്ചു കുടിക്കുകയാണ്. അവൻ്റെ ശരീരം പിടയുകയാണ്.

മാലാഖേ……

ഉഗ്രകോപത്തോടെ ആമി തിരിഞ്ഞതും ഭയത്തോടെ പിറകോട്ടടിച്ചു വീണു മീനാക്ഷി . അവളുടെ മിഴികൾ ഭയത്തിനു കീഴടങ്ങി, മിഴികൾ നിറഞ്ഞൊഴുകി.

മാ… ലാ…. ഖേ….

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.