സംഹാരം [Aj] 135

ആത്മിക  ഹോസ്പിറ്റൽ ബെഡിൽ  കണ്ണടച്ച് കിടക്കുകയാണ്  പഴയ  ഓർമ്മകൾ പലതും  അവളുടെ കണ്ണുകളിൽ   മിന്നി മറഞ്ഞു പോയിക്കൊണ്ടിരുന്നു .

സെൻട്രൽ IB യിലെ  സീനിയർ  ഓഫീസർ , ആരുടെയും  മുന്നിൽ  മുട്ട് മടക്കാത്ത  AK  എന്ന പേരിൽ  അറിയപ്പെടുന്ന  പെൺപുലി ,  ഏറ്റെടുത്ത എല്ലാ മിഷനുകളും  വിജയം  ,ആരെയും  കൂസാത്ത  ജീവിതം.  എന്തിനും   കൂടെ  നിൽക്കുന്ന  അച്ഛൻ  റിട്ടയേർഡ്  കേണൽ   ശരവണൻ ,  അമ്മ  പാർവതി   പാവം ഒരു  വീട്ടമ്മ ….ഇവരാണ്  എന്റെ  ലോകം  . ബാക്കിയുള്ളവരിൽ നിന്നും    വ്യക്തമായ  ഒരകലം ഞാൻ  പാലിച്ചിരുന്നു  . കാരണം  ഞാൻ  ചെയുന്ന  ജോലിയിൽ   മനുഷ്യജീവന്   യാതൊരു വിലയും ഇല്ല . കഴിഞ്ഞ   മിഷൻ  പാക്ക് ബോഡറിൽ  ആയിരുന്നു 3   പേരാണ്   ആകെ   ജീവനോടെ  തിരിച്ചു വന്നത് .

രണ്ടു  മാസം   മുൻപ്  ചീഫാണ് എനിക്ക്    സ്പെഷ്യൽ മിഷൻ നൽകിയത്. മിലിറ്ററി  ഇന്റലിജിൻസ് അസ്സിസ്റ്റ്‌  ചെയ്യും.  താമസിക്കാൻ  ഉള്ള വീടിന്റെ  അഡ്രെസ്സ്   മാത്രം നൽകി ബാക്കി   എല്ലാം അവർ  കോൺടാക്ട്  ചെയ്യും  എന്നുപറഞ്ഞ് അദ്ദേഹം എന്നെ കേരളത്തിലേക് അയച്ചു.

പഠിച്ചതും  വളർന്നത്തുമെലാം  ഡൽഹിയിൽ ആയിരുന്നത്  കൊണ്ട്  കേരളത്തിലേക്ക്  പോകാൻ   എനിക്ക്  വളരെ താല്പര്യം ആയിരുന്നു.  അമ്മയും  അച്ഛനും  പറഞ്ഞു തന്ന അറിവ്  മാത്രമേ എനിക്ക് കേരളത്തെക്കുറിച്ച്  ഉണ്ടായിരുന്നുള്ളു. അവർ പറഞ്ഞു തന്ന അറിവുകൾവെച്ച് കേരളത്തിൻ്റെ ഒരു രേഖാ ചിത്രം ഞാൻ എൻ്റെ  മനസ്സിൽ കോറിയിട്ടിരുന്നു.. അങ്ങനെ കേരള മണ്ണിൽ ഞാൻ  കാലുകുത്തി . അതും  കേരളത്തിന്റെ  സംകാരിക  നഗരമായ വടക്കുംനാഥന്റെ മണ്ണിൽ.

അവിടെ  എന്നെ  കാത്തിരുന്നത്  ഇതുവരെ  കാണാത്ത  കാഴ്ചകൾ  ആയിരുന്നു   .ഇതുവരെ  ഉണ്ടാവാത്ത  അനുഭവങ്ങളും……..

എയർപോർട്ടിൽ  എനിക്ക്  വേണ്ടി ഒരു  വണ്ടി  ഉണ്ടായിരുന്നു .    വീട്ടിൽ  എത്തിയതും  എനിക്കുള്ള   ഗൺ   കിട്ടി  golck 17  ഞാൻ   ചീഫിനോട്  പ്രതേകം  പറഞ്ഞിരുന്നു  എനിക്ക്  glock  തന്നെ  മതി  എന്ന്  . ചീഫ്  ചിരിച്ചുകൊണ്ട്  തലയാട്ടി …. ചീഫ്  പപ്പയുടെ  അടുത്ത ഫ്രണ്ട്   കൂടി  ആണ്   അതുകൊണ്ട്    പുള്ളിക്  എന്നെ  വലിയ  ഇഷ്ടവുമാണ്.

  വീട്ടിൽ   എനിക്ക്  ഒരു  കമ്പനി  ഉണ്ടായിരുന്നു ,മിലിറ്ററി ഇന്റെലിജൻസിൻ്റെ  ഇൻവെസ്റ്റിഗേഷൻ  ഹെഡ്  ക്യാപ്റ്റൻ   അർച്ചന  വർമ   . പാവം  പിടിച്ച സംസാരത്തിലോ, ഭാവത്തിലോ , കാഴ്ചയിലോ   ഒരിക്കലും  ഒരു  ആർമി  ലുക്ക്‌  ഇല്ലാത്ത  പെൺകുട്ടി   (ശത്രുക്കൾ   കൂടുന്നതിന്  അനുസരിച്ചു  അവളുടെ  ഭാവം  മാറും  എന്ന്  പിന്നീട്  ആണ്  എനിക്ക്  മനസിലായത്  ) .   എനിക്ക്   അവളോട്  എന്തോ ഒരു   അടുപ്പം ഉള്ളതുപോലെ അനുഭവപെട്ടു…. …     അനിയത്തിയോട്  സംസാരിക്കുന്ന പോലെ തോന്നി എനിക്ക്……

പിറ്റേന്ന്  രാവിലെ   ഞാൻ ഹാളിൽ  എത്തിയപ്പോൾ    എനിക്കുള്ള  കോഫിയുമായി  അർച്ചന  മുന്നിൽ നിൽക്കുന്നു..

ഇന്നലെ  ട്രാവൽ  ചെയ്തു  വന്നത്  കൊണ്ടാണ് ഞാൻ  ശല്യം ചെയ്യാതിരുന്നത്. പിന്നെ  ആത്മിക  തന്നെ ഞാൻ     ആമി  എന്ന്  വിളിച്ചോട്ടെ ..??

ഞാനുമായി അത്രകും അടുപ്പമുള്ളവർ മാത്രമേ എന്നെ ആമി എന്ന്    വിളിക്കാറുള്ളു . അർച്ചനയേ കണ്ടതും എനിക്ക് എൻ്റെ സ്വന്തം അനിയത്തിയായി തോന്നി അതിനാൽ അവളോട് ഞാൻ അങ്ങനെ    വിളിച്ചോളൂ എന്ന് പറഞ്ഞു….

 അർച്ചനയെ   അച്ചു  എന്ന്  വിളിച്ചോട്ടെ എന്ന് ഞാനും ചോദിച്ചു  അതാണ്  എളുപ്പവും   വിളിക്കാൻ..

ഇവിടെ എന്നെ  എല്ലാവരും അങ്ങനെ  ആണ്  വിളിക്കുന്നത്…താനും ഇനി മുതൽ  അങ്ങനെ തന്നെ വിളിച്ചോളൂ എന്ന്  ഒരു ചിരിയോടുകൂടി അർച്ചന പറഞ്ഞു..

28 Comments

  1. ❤️❤️

  2. Bro appo dhruvanath ara

    1. എല്ലാം പറയാം അല്പം ക്ഷമയോടെ കാത്തിരിക്കൂ

      1. Bro thudakkam super…
        Nandante pole pakuthilu nirtharuthu….

  3. Good one.good begining nalloru investigation thriller varate

    1. താങ്ക്സ് ബ്രോ

  4. എല്ലാവർക്കും തുടക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  5. കൈലാസനാഥൻ

    തുടക്കം ഗംഭീരം .

    1. താങ്ക്സ്

  6. അടിപൊളി, വെടി മരുന്നിന് തിരി കൊളുത്തി കഴിഞ്ഞു. ഇനിയുള്ള ഭാഗങ്ങൾ നല്ല ഉഗ്രൻ വെടിക്കെട്ടോടെ വരട്ടെ

    1. താങ്ക്സ് ബ്രോ

  7. തുടക്കം കൊള്ളാം

  8. Aj ഒരു തകർപ്പൻ ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാം ചേരും പടി ചേർത്തുള്ള തുടക്കം. നന്നായി എഴുതി ?

  9. വിശാഖ്

    Adipoli thudakkam

    1. സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ്

  10. ❤️❤️❤️

  11. ❤️❤️❤️❤️❤️

Comments are closed.