അതെ യാമത്തിൽ
ചന്ദ്രമുഖിയുടെ അടിത്തട്ടിൽ ചില അപശബ്ദങ്ങളും ഭാവമാറ്റവും പ്രകടമായിരിക്കുന്നു…
ഏതോ ദുരന്തത്തിന്റെ മുന്നൊരുക്കം പോലെ കുറുനരികളുടെയും കാട്ടുനായകളുടെയും നിർത്താതെയുള്ള ഓരിയിടൽ മായാസുരന്റെ മാറിൽ തട്ടി പ്രേതിധ്വനിച്ചു കൊണ്ടിരുന്നു ………
…………………………….
ഹോമകുണ്ഡത്തിൽ നിന്നും ഉയരുന്ന അഗ്‌നിയിലേക്ക് നെയ്യും മലരും നിവേദ്യവും അർപ്പിച്ചു പുരൂരവസ് ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിടുകയാണ്………
നെറ്റിയിൽ കുങ്കുമം ചാർത്തി നിരനിരയായി നിർത്തിയിരിക്കുന്ന നൂറ്റിയൊന്ന് കാളക്കുട്ടന്മാർ…..
അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്ന മന്ത്രധ്വനികൾക്ക് കൊഴുപ്പുകൂടാൻ ശിവതാളലയമായ ഡമരുവും കൂടെ വലംപിരി ശംഖിന്റെ ഭേരിമുഴക്കവും. ബലിപീഠത്തിന്റെ അരികിൽ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റു വെട്ടിത്തിളങ്ങുന്ന ഇരുതല മൂർച്ചയുള്ള കൊടുവാൾ….
ദേവിപ്രസാദത്തിനായി ദിവ്യബലി കഴിഞ്ഞിരിക്കുന്നു ഇനി മൃഗബലി……
മൃഗബലിക്ക് ശേഷം ഒരു നാഴിക കഴിഞ്ഞാൽ ശുഭ മുഹൂർത്തത്തിൽ ദേവീപ്രീതിക്കായുള്ള രക്താഭിഷേകം……………………………………………………..
കുളികഴിഞ്ഞു ചുവന്ന കോടിയെടുത്ത് നെറ്റിയിൽ ചുവന്ന ചാന്തും ചാർത്തി ശരീരം നിറയെ വെളുത്ത ഭസ്മം പൂശി ശതാനീകൻ അവസാന അന്നവും കഴിക്കാൻ ദർഭപ്പുൽ പായയിൽ ഇരുന്നു…
തന്റെ അരുമ മകന് ഏറ്റവും ഇഷ്ടപ്പെട്ട
മുൻഗാബീനും റാഗി റൊട്ടിയും പാകം ചെയ്യ്ത ശേഷം ബലധാര നിറഞ്ഞു തുളുമ്പുന്ന കണ്ണുകളാൽ ഹൃദയം പൊട്ടുന്ന വേദനയോടെ ശതാനീകന്റെ വായിൽ ഒരു പിടി അവസാന അന്നം നൽകുമ്പോൾ, താൻ കല്ലിൽ കൊത്തിയെടുത്ത മുഴുവൻ ദൈവങ്ങളെയും മനസ്സാ ശപിച്ചു. നിസ്സഹായനായി നോക്കി നിൽക്കാനേ സൂക്താങ്കാരിന് കഴിഞ്ഞുള്ളൂ…
നീലാകാശം പോലെ തെളിഞ്ഞ് നിന്നിരുന്ന യോഗിതയുടെ സുന്ദരമായ മുഖം കാർമേഘം മൂടിയ മാനം പോലെ ഒന്ന് പെയ്തൊഴിയാൻ വെമ്പി നിൽക്കുകയാണ്…..
വാടി തളർന്ന താമരത്തണ്ട് പോലെ ഇരിക്കുന്ന യോഗിതയുടെ നിറമിഴികളിൽ നിന്നും ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികളിൽ നിന്നും മാത്രമാണ് അതൊരു ജീവനുള്ള ശിലയാണെന്ന് മനസിലാകുന്നത്….
കൊട്ടും കുരവയുമായി തന്റെ നാഥനെ ദേവി സന്നിധിയിലേക്ക് കൊണ്ട് പോകാൻ രക്ഷാപാലകരും ഗ്രാമവാസികളും എത്തിയിരിക്കുന്നു…….
അവസാന അന്ത്യചുംബനം നൽകാൻ യോഗിത ശതാനീകന്റെ അടുത്തേക്ക് ചെന്നു…….
ചുവന്ന കോടിയെടുത്തു നിൽക്കുന്ന തന്റെ കാന്തനെ കണ്ട നിമിഷം അണപൊട്ടിയ മലവെള്ള പ്രവാഹം പോലെ പൊട്ടികരഞ്ഞു പോയി യോഗിത……….
എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ സൂക്താങ്കാരും.
തകർന്ന മനസ്സും തളർന്ന ശരീരവുമായി ബലധാരയും…..
മരവും മനുഷ്യനുമല്ലാത്ത ഒരു ജീവച്ഛയം പോലെ എല്ലാം കണ്ട് നിർവികാരാധിതനായി നിൽക്കാൻ മാത്രമേ ശതാനീകന് കഴിഞ്ഞുള്ളൂ…….
തന്റെ സ്വപ്നങ്ങളും മോഹങ്ങളും ഉപേക്ഷിച്ച്. തിരിച്ചു വരാത്ത ലോകത്തേക്ക് പുറപ്പെടുകയാണ്.
ജന്മം നൽകിയ മാതാപിതാക്കളെ തനിച്ചാക്കി……
തന്റെ പാതി ശരീരത്തെ വിധിയുടെ വിപീരിത നിമിത്തം മൂലം കൂരിരുട്ടിൽ ഒറ്റയ്ക്ക് നിർത്തി താൻ യാത്രയാകുകയാണ്……..
പിതാവിന്റെയും മാതാവിന്റെയും കാലുകളിൽ തൊട്ട് സ്രാഷ്ടാംഗം നമസ്കരിച്ച് തന്റെ പ്രിയതമക്ക് അന്ത്യചുംബനം നൽകി ശതാനീകൻ നിറഞ്ഞ മിഴികളോടെ പിന്തിരിഞ്ഞു നോകാതെ രക്ഷാപാലകരുടെ കൂടെ ബലിയാഗ തറയിലേക്ക് യാത്രയായി…..
തന്റെ പ്രിയതമന്റെ മുഖം അവസാനമായി ഒരു നോക്ക് ദർശിക്കണമെന്ന യോഗിതയുടെ ആവശ്യത്തിന് മുന്നിൽ സൂക്താങ്കാരിന് മൗനാനുവാദം നൽകേണ്ടി വന്നു……………………………..
…………………………………….