കൊണ്ടുവരിക. പിന്നെ താൻ വിചാരിക്കുന്നത്ര എളുപ്പമല്ല ഇ വർക്ക് കാരണം അവനൊരു മനുഷ്യനല്ല. എൻ്റെ മന്ത്രശക്തിയിലൂടെ നിനക്ക് വഴികാട്ടുന്നതയിരിക്കും, അതുമാത്രമല്ല ഞാൻ ഒരു ഡിവൈസ് തരാം അതുവച്ച് അവനെ കീഴ്പ്പെടുത്തിയത്തിനു ശേഷമേ കൊണ്ടുവരാൻ ശ്രമിക്കാവുള്ളൂ. അല്ലാത്തപക്ഷം തൻ്റെ ജീവൻ അപകടത്തിലാവും” എന്നു പറഞ്ഞുകൊണ്ട് അയാൾ ധ്യാനത്തിൽ മുഴുകി. റിച്ചാർഡ് പുറത്തേക്കും നടന്നു നീങ്ങി.
∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆
കണ്ണ് തുറന്നു നോക്കുമ്പോൾ ചുറ്റും അന്ധകാരം, താൻ എവിടെയാണെന്നോ ഒന്നും മനസ്സിലാവുന്നില്ല. കൈകാലുകൾ ചലിപ്പിക്കാൻ നോക്കുമ്പോൾ താൻ ബന്ധനസ്ഥനാക്കപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലായി. കുറച്ച് നേരത്തിനു ശേഷം അഹ് ഇരുട്ടിലും ചുറ്റുമ്മുള്ളതൊക്കെ കാണുവാൻ സാധിച്ചു, ഒടുവിൽ അയാൾ സർവ്വശക്തിയുമെടുത്ത് കയ്യിലുള്ള ചങ്ങലകൾ പോട്ടിച്ചറിഞ്ഞ് അതിനുശേഷം കാലിൽ കെട്ടിയ ചങ്ങലയും അഴിച്ചെടുത്ത് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു, പക്ഷേ എഴുന്നേൽക്കുമ്പോൾ കൈകാലുകൾക്കൊക്കെയും ബലക്ഷയം സംഭവിച്ചതുപോലെ തോന്നുകയും നിവർന്നു നിൽക്കാൻ ഏറെ പ്രയാസപ്പെടുകയും ചെയ്തു. അവിടെ നിന്നും അയാൾ ഗുഹയുടെ ചുമരിൽ പിടിച്ചു നടന്നു ഗുഹാകവാടത്തിൽ എത്തി. വെളിയിലേക്ക് കാലെടുത്തു വെച്ചതും കാലുകൾക് പൊള്ളലേറ്റ് അകത്തേക്ക് തന്നെ പെട്ടന്നുതന്നെ കാലുകൾ വലിച്ചു. അയാൾക്ക് എന്താണ് അഹ് സമയം സംഭവിച്ചതെന്ന് മനസ്സിലായില്ല, അയാൾ വീണ്ടും പുറത്തേക്ക് കടന്നതും മേലാസകലം പൊള്ളലേറ്റ് അയാൾ തിരിച്ച് അഹ് ഗുഹയക്കുള്ളിൽ തന്നെ ഓടിക്കയറി. എന്നിട്ടവിടെ ചുമരിനോട് ചേർന്നിരുന്നു ചിന്തിച്ചു തനിക്കെന്താണ് പുറത്തേക്കിറങ്ങാൻ പറ്റാത്തത്, എന്തുകൊണ്ട് ശരീരമൊക്കെ പൊള്ളലേറ്റത്. ചിന്തിച്ചുകൊണ്ട് കയ്യിലും കാലിലും നോക്കുമ്പോൾ കാണുന്നത് പൊള്ളലേറ്റ പാടുകൾ ഒക്കെ താനേ മാഞ്ഞുപോവുന്നതാണ്. അയാൾക് ഒന്നും ഉൾകൊള്ളാൻ പറ്റുന്നില്ല, എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന്. കഠിനമായ ദാഹവും വിശപ്പും അയാളെ വളരെ ക്ഷീണിതനാക്കുകയും അതയാളെ പതിയെ മയക്കത്തിലേക്ക് തളളിവിടുകയും ചെയ്തു.
മയക്കം വിട്ടെഴുന്നേറ്റ് നോക്കുമ്പോൾ രാത്രിയായിരുന്നു, അയാൾ പതിയെ ഗുഹവിട്ട് പുറത്തേക്കിറങ്ങി നടന്നു. അടുത്തെവിടെ നിന്നോ അരുവി ഒഴുകുന്ന ശബ്ദം കേട്ട് അയാൾ അവിടേക്ക് നടന്നു ചെന്ന്, അതിൽ നിന്നും വെള്ളം കുടിച്ച് ദാഹം മാറ്റി. എന്നിട്ടും തൻ്റെ അവശത മാറ്റുവാൻ അയാൾക്കായില്ല, തൻ്റെ ശരീരത്തിലെ ഓരോ അണുവും രക്തത്തിനായ് വെമ്പൽക്കൊള്ളുകയാണെന്ന് തിരിച്ചറിഞ്ഞു. അതയാളുടെ ഉള്ളിലുള്ള പൈശാചിക മൃഗത്തെ പുറത്തുകൊണ്ടുവരാൻ തുടങ്ങി. ഞരമ്പുകളോക്കെയും പുറത്തേക്ക് തെളിഞ്ഞുവന്നു, പേശികളൊക്കെയും വരിഞ്ഞു മുറുകുവാൻ തുടങ്ങി.
അപ്പോഴാണയാൾ രണ്ടുപേർ അങ്ങോട്ടേക്ക് വണ്ടിയിൽ വരുന്ന ശബ്ദം കേട്ടത്. പൊടുന്നനെ കാറ്റുപോലെ പാഞ്ഞുചെന്ന് വണ്ടി വരുന്ന വഴിയിൽ ശവം കണക്കെ കിടന്നു. ജീപ്പ് ഓടിച്ചുകൊണ്ടിരുന്ന ഫോറസ്റ്റ് ഓഫീസർ പരിഭ്രാന്തിയോടെ കൂടെയുണ്ടായിരുന്ന ഓഫിസറോട് പറഞ്ഞു” ദേ സറെ വഴിയിൽ ഓരാൾ കിടക്കുന്നു”. പക്ഷെ ഫോണിൽ നോക്കിയിരുന്നു ആരോടോ ചാറ്റ് ചെയ്യുന്ന അയാൾ അതു കാര്യമാക്കിയില്ല. പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ വണ്ടി ഓടിച്ചുകൊണ്ടിരുന്ന അയാൾ വേഗം പോയി താഴെ കിടക്കുന്നയാളെ മറിച്ചിട്ടു നോക്കി. ബോധമില്ലാത്ത അയാളെ മുഖത്ത് തട്ടി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു, അപ്പോഴാണ് വീണുകിടന്നയാളുടെ കണ്ണുകൾ തുറന്നതും. അതുകണ്ട് പോലീസുദ്യോഗസ്ഥൻ അശ്വാസത്താൽ ദീർനിശ്വാസം എടുത്തു. എന്നിട്ട് അയാളെ എഴുന്നേൽക്കാൻ സഹായിക്കാൻ ഒരുങ്ങിയതും അയാളുടെ കണ്ണുകൾ രക്തവർണമായി, ദംഷ്ട്രകൾ പതിയെ പുറത്തേക്ക് വന്നു. അതു കണ്ടതും പോലീസുദ്യോഗസ്ഥൻ ഓടി രക്ഷപ്പെടാനായ് എഴുനേറ്റു തിരിഞ്ഞതും, മുമ്പിൽ തന്നെ അയാൾ നിൽക്കുന്നു.ഞൊടിയിടയിൽ കൈകൾ നീട്ടികൊണ്ട് പോലീസുദ്യോഗസ്ഥനെ കടന്നുപിടിക്കുകയും ,അയാളുടെ കഴുത്തിൽ കടിക്കുകയും ചെയ്തു. രക്തം കുടിച്ചിട്ടും
മതിവരാതെ അയാളുടെ കുടൽ പിച്ചിച്ചീന്തി പുറത്തെടുത്ത് അട്ടഹസിച്ചു,
ബ്രോ ഇപ്പോഴാണ് വായിച്ചതു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Thank you❤️
സൂപ്പർ ബ്രോ നൈസ് സ്റ്റോറി വെരി ഇൻട്രേസ്റ്റിംഗ്
❤❤❤❤❤❤❤
?????
കുറച്ചുകൂടി പേജ് കൂട്ടി എഴുതുമോ
പെട്ടന്ന് തീർന്നുപോയി
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ♥♥♥♥♥♥
Thank you bro❤️
Nalla interesting aayittundu… Page kootiyal kollarnnu
Okey❤️
Page kootarunu DS
Okey❤️❤️❤️
3 പാർട്ടും വായിച്ചു ബ്രോ .ഞാൻ ആദ്യം ആയി ആണ് ഒരു vampire story വായിക്കുന്നത് നല്ല കഥ ?
♥️♥️♥️
Thank you bro❤️❤️
Very interesting
നിർത്തി പോകരുത് തുടരണം
❤️❤️❤️❤️????❤️❤️❤️❤️????❤️❤️❤️???
Ofcourse bro and thank you ❤️❤️❤️
nannayittund bro…thudaruu..
Thank you bro❤️❤️❤️
Nice story
Thank you bro❤️❤️❤️
Pages kurachude kuttamo
❤️
❤️
ഇവിടേം വന്നോ
❤️❤️❤️