?⚜️Return of Vampire 3⚜️?[Damon Salvatore] 118

അവരുടെ പരിചയപ്പെടലുകൾ തകൃതിയായ് നടക്കുന്ന സമയം അവരുടെ ലെക്ടചർ ക്ലാസ്സിലേക്ക് വരുകയും ക്ലാസ്സ് ഫുൾ പരിചയപ്പെടുകയും, അവരുടെ കോഴ്സിനെക്കുറിച്ചും മറ്റും ആയി ഡിസ്കസ് ചെയ്യുവാനും തുടങ്ങി.

∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆

[ ആമസോൺ വനാന്തരത്തിൽ ]

വെള്ളച്ചാട്ടത്തിൻ്റെ നടുവിലായി സ്ഥിതി ചെയ്യുന്ന വലിയൊരു ഗുഹ. ഒരു നീണ്ട ഇടനാഴി അത് ചെന്നെതിനിൽകുന്നത് വളരെ വിശാലമായിരിക്കുന്ന സ്ഥലം, അഹ് ഇടനാഴിയുടെ ചുമരുകളിൽ വള്ളിച്ചെടികൽ പടർന്നു പന്തലിച്ചിരുന്നു. ചുറ്റിലും തീപന്തങ്ങൾ ചുമരിൽ വച്ചിരിക്കുന്നു, അതിൻ്റെ പ്രഭയിൽ അഹ് സ്ഥലം മുഴുക്കെ പ്രകാശപൂരിതമായിരിക്കുന്നു. അവിടെ ഒരു ഭാഗത്തായി കുറേ അറകൾ ഉള്ള ഒരു അലമാര, അതിൽ ഓരോ അറയിലും പലതരം ദ്രവ്യങ്ങൾ ചെറു ചെറു കുപ്പികളിലായ് അടച്ചുവച്ചിരിക്കുന്നു. പിന്നെ പലനിറങ്ങളിലുള്ള പൊടികൾ, ചെടികളുടെ വേരുകൾ, പലതരം മൃഗങ്ങളുടെ ഉണക്കിയ ശരീരഭാഗങ്ങൾ മറ്റും. മറുഭാഗത്ത് ഉള്ള അലമാരയിൽ കുറേ ഗ്രന്ഥങ്ങളും മറ്റും, അതിനോട് ചേർന്ന് ഒരു വലിയ നിലക്കണ്ണാടിയും. അഹ് വലിയ അറയുടെ നടുവിലായി വെള്ളയും കറുപ്പും പോടികൾകൊണ്ട് വരച്ച ഒരു മാന്ത്രികകളം, അതിന് നടുവിൽ അഘോരിയെപ്പോൽ  തോന്നിക്കുന്ന ഒരു വയോദികൻ. എന്നിരുന്നാലും അയാളുടെ ശരീരത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല, ഉരുക്ക്പ്പോലെ ഉറച്ച ശരീരം. അയാളുടെ ദേഹത്തൊക്കെയും എന്തൊക്കെയോ പച്ചകുത്തിയിരിക്കുന്നു. അയാൾ ആകെ ധരിച്ചിരിക്കുന്നത് പാലോസാ പാറൻ്റുപോലൊരു വസ്ത്രം, എന്നിട്ട് അരയ്ക് ഒരു ചരടുകൊണ്ട്  ആഹ് വസ്ത്രത്തെ ബന്ധിച്ചിരിക്കുന്നു. അയാളുടെ മുമ്പിലായി പാതി വെള്ളം നിറച്ചുവച്ചിരിക്കുന്ന ഒരു തളികയും, മഷിയും, തുറന്നുവച്ച ഒരു പുസ്തകവും, പിന്നെ ശിരസ്സ് അറുക്കപെട്ട നിലയിലുള്ള ഒരു മുട്ടനാടിൻ്റെ ഉടലും. അയാൾ അഹ് തളികയിലേക്ക് രക്തം വീഴുന്ന വിധത്തിൽ മുട്ടനാടിൻ്റെ അറുത്തെടുത്ത  തല ഉയർത്തിപ്പിടിച്ചുകൊണ്ട് മറ്റെ കൈയ്യിലുള്ള പൊടികളുടെ കൂട്ട് അഹ് തളികയിലേക്കു ഇട്ടുകൊണ്ട് ഹൃദിസ്ഥമാക്കിയ മന്ത്രങ്ങൾ ഓരോന്നും ഉരുവിട്ടുകൊണ്ടിരുന്നൂ. മന്ത്രങ്ങൾ ചൊല്ലി മുഴുവിപ്പിച്ചതും  മുമ്പിലേക്ക് വച്ചിരുന്ന തളികയിലെ ചുവപ്പ് നിറമുള്ള വെള്ളത്തിൽ നിന്ന് പുക വമിക്കുക്കയും അതിൻ്റെ നിറം കറുപ്പിനോട് സദൃശ്യമായി  മാറുന്നതിന് അനുബന്ധിച്ച് അതിൽ സാമും നവിനും ചേർന്ന് ആ  ശവപ്പെട്ടി തുറന്നതും, അതിലെ മനുഷ്യരൂപത്തിന് ജീവൻവെച്ചതിൻ്റെയും ചിത്രങ്ങൾ മിന്നി മറഞ്ഞു. അതുകണ്ടത്തും പൊതുവേ ക്രൗര്യം നിറഞ്ഞ മുഖത്ത് ഏറെ സന്തോഷവും അതുപോലെ ക്രൂര ഭാവവും കൂടിവന്നു അട്ടഹസിച്ചുകൊണ്ട് അയാൾ ആരോടെന്നില്ലാതെ മുകളിലേക്ക് നോക്കി ആക്രോശിച്ചു “ഞാൻ കാത്തിരുന്ന സുദിനം ആഗതമായിരിക്കുന്നു, വൈകാതെ തന്നെ നിന്നെ കണ്ടെത്തുകയും നിന്നിലൂടെ ഞാനവനെ മോചിപ്പിക്കുകയും ചെയ്യും.  ഇത്രയും നാൾ നീ എൻ്റെ ഉൾകാഴ്ചയിൽ നിന്നും വിദൂരമായിരുന്നു, അല്ല നിന്നെ എന്നിൽ നിന്നും മറച്ചിരുന്നു എന്നതാണ് സത്യം. പക്ഷെ ഇന്ന് എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചിരിക്കുന്നു. പുറംലോകത്തിനു അതൃശ്യമായ് പടുത്തുയർത്തിയ എൻ്റെ ഇ സാമ്രാജ്യത്തിൽ നിന്നെ ഞാൻ കൊണ്ടുവരും എന്നിട്ട് നിന്നിലൂടെ നിൻ്റെ ഉൽപത്തിക്ക് കാരണമായ അവനിലേക്കും. അവനെ പ്രപ്‌തമാക്കിയാൽ പിന്നെ ഇ ലോകം മുഴുവനും എൻ്റെ കാൽക്കീഴിലാവും.”

അല്പസമയത്തിനുശേഷം ശാന്തനായ അയാൾ അയാളുടെ സഹായിയെ വിളിച്ചു.

“റിച്ചാർഡെ…………ഇവിടെ വരൂ”.

അപ്പോഴേക്കും അവിടേക്ക് ഒരു ആജാനുഭാഹുവായ ഒരു മനുഷ്യൻ വന്നു, ഗ്രെ കളർ ഷർട്ടും മാറ്റ് ബ്ലാക് കളർ ഓവർക്കൊട്ടും അതെ കളർ പൻ്റുമയിരുന്നൂ അയാൾ ധരിച്ചിരുന്നത്. വുഡ്‌ലാണ്ടിൻ്റെ ഷൂസും കയ്യിൽ കാർട്ടീയാൻ്റെ  ബ്ലാക്ക് വാച്ചും ഒരു പക്കാ എക്സിക്യുട്ടീവ് ലുക്ക്. അയാൾ ശിരസ്സ്കുനിച്ചു പറഞ്ഞു “യെസ് ബോസ്സ്, ഗിവ് മി ദ ഒഡർ.”

“നീ ഉത്തര ദിശയിലേക്ക് പോകണം അവിടെ ഒരു തടാകത്തിനടുത്തുള്ള ഒരു ഗുഹയിൽ ഞാൻ അന്വേഷിക്കുന്ന ഒരാളുണ്ട്. ഇനി അഥവാ അവൻ അവിടെ നിന്നും പുറത്തുകടന്നെങ്കിൽ ഉടൻ തന്നെ കണ്ടെത്തി എൻ്റെ മുമ്പിൽ

21 Comments

  1. ബ്രോ ഇപ്പോഴാണ് വായിച്ചതു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. Thank you❤️

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ നൈസ് സ്റ്റോറി വെരി ഇൻട്രേസ്റ്റിംഗ്
    ❤❤❤❤❤❤❤
    ?????
    കുറച്ചുകൂടി പേജ് കൂട്ടി എഴുതുമോ
    പെട്ടന്ന് തീർന്നുപോയി

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ♥♥♥♥♥♥

    1. Thank you bro❤️

  3. Nalla interesting aayittundu… Page kootiyal kollarnnu

    1. Okey❤️

  4. Page kootarunu DS

    1. Okey❤️❤️❤️

  5. 3 പാർട്ടും വായിച്ചു ബ്രോ .ഞാൻ ആദ്യം ആയി ആണ് ഒരു vampire story വായിക്കുന്നത് നല്ല കഥ ?

    ♥️♥️♥️

    1. Thank you bro❤️❤️

  6. Very interesting
    നിർത്തി പോകരുത് തുടരണം
    ❤️❤️❤️❤️????❤️❤️❤️❤️????❤️❤️❤️???

    1. Ofcourse bro and thank you ❤️❤️❤️

  7. nannayittund bro…thudaruu..

    1. Thank you bro❤️❤️❤️

    1. Thank you bro❤️❤️❤️

  8. Pages kurachude kuttamo

    1. ഇവിടേം വന്നോ

    2. ❤️❤️❤️

Comments are closed.