റെഡ് ഹാൻഡ് 3 [Chithra S K] 89

“ഇറങ്ങേടി വെളിയിൽ…”

അവർ പേടിച്ചു കാറിന്റെ വെളിയിലേക്കിറങ്ങി.

” ഹേയ്… നിങ്ങളെന്താ പെണ്ണുംപിള്ളേ ഈ കാണിക്കുന്നേ “രഘു കാറിന്റെ ഡോർ തുറന്ന് ശ്രീതുവിന്റെ നേരെ പാഞ്ഞടുത്തു. പക്ഷേ, രഘു പ്രതീക്ഷിക്കാതെയുള്ള ആക്രമണമാണ് ശ്രീതുവിൽനിന്നും ഉണ്ടായത്. അവന്റെ കോളറിൽ ചുറ്റിപിടിച്ച് കാറിന്റെ സൈഡിലേക്ക് ചേർത്തു നിർത്തി. രഘുവിന് ഒന്നനങ്ങാൻ പോലുമാവാതെ സ്തംഭിച്ചു നിന്നു പോയി.

“ഡാ…നിന്നെ പോലെയുള്ള നപുംസകങ്ങൾക്ക്  ചെരക്കാനല്ല ഞാനൊക്കെ എസ് ഐ ടെസ്റ്റ്‌ എഴുതി ഈ കാക്കിയും ഇട്ട് ഈ ജോലിക്കിറങ്ങിയത്.തേർഡ് റേറ്റഡ് പൊളിറ്റിക്കൽ പിമ്പ് ആയ നിന്റെ ദാ ഈ ഖദർ തൊട്ടതിന് ഞാൻ നൂറ്റൊന്ന് വട്ടം കൈ കഴുകിയിട്ടു വേണം എന്റെ വീടിനകത്തേക്ക് കയറാൻ. പിന്നെ നീയൊക്കെ സേവിച്ചും എച്ചിൽ പാത്രം കഴുകി കൊടുക്കുന്ന വിശ്വനാഥൻ എന്ന പരമചെറ്റയുടെ ഓരോ നെറികേടിന് നിന്നെയൊന്ന് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നിനക്ക് സമയം ഇല്ല അല്ലേടാ നായേ..” രഘുവിന്റെ കോളറിൽ നിന്നും പിടിവിട്ടുകൊണ്ട് ശ്രീതു പുറകിലേക്ക് നീങ്ങി.

“നീയും നിന്റെ പകൽമാന്യനായ എം എൽ എ യും കൂടി നടത്തിയ തന്തയില്ലാത്തരങ്ങൾക്കെല്ലാം തെളിവ് എന്റെ കൈയിലുണ്ട്.ഇപ്പോൾ നീ കൊണ്ടുപോകുന്ന ഈ ടീച്ചർ അടക്കം അതിന്റെ തെളിവലെടാ…” ആ സ്ത്രീക്ക് നേരെ കൈ ചൂണ്ടി ശ്രീതു അവനോട് ആക്രോശിച്ചു.

” മുസ്തഫ… ഈ രണ്ടെണ്ണത്തെയും പിടിച്ചു വണ്ടിയിൽ കയറ്റ്. ” അത്രയും പറഞ്ഞു ശ്രീതു തന്റെ വാഹനത്തിന് നേരെ നടന്നു.

മുസ്തഫയും കൂടെയുള്ള കോൺസ്റ്റബിളും  അവനെ പിടിക്കുവാനായി കൈയിൽ പിടിച്ചതും രഘു അവരുടെ കൈകൾ രണ്ടും തട്ടി മാറ്റി മുസ്തഫയെ തള്ളി.മുസ്തഫ കാറിന്റെ അരികത്തേക്ക് വീണു. ഇത് കണ്ടുകൊണ്ട് ശ്രീതു അവന് നേരെ പാഞ്ഞടുത്തു, അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. താഴെ വീണ അവന്റെ കോളറിൽ പിടിച്ച് പൊക്കി. ശ്രീതുവിന്റെ കരം അവന്റെ കവിളിൽ മൂന്ന് തവണ പതിഞ്ഞു.

“എടി… നിനക്കെന്നെ അറിയില്ല… ഇന്നലെങ്കിൽ നാളെ ഞാൻ പുറത്തിറങ്ങിയാൽ നീയും നിന്റെ കുടുംബവും ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടിവരും.”

ശ്രീതുവിന് കോപം ഇരച്ചുകയറി. അതിന്റെ ഫലമെന്നോണം അവന്റെ മുഖത്ത് ശ്രീതുവിന്റെ മുഷ്ടി പതിഞ്ഞു. മൂക്കിൽ നിന്നും വന്ന രക്തം പൊത്തിപിടിച്ചുകൊണ്ടു അയാൾ അലറി.

“ഡാ…. നായേ…നീയങ്ങു ഒലത്തും എന്നെ അല്ലേടാ… അതിന് നീയും നിന്റെ അപ്പൻ കാഞ്ഞിരങ്ങാട്ടെ രവി മേനോനും രണ്ടാമത് നല്ലൊരു തന്തക്ക് ജനിക്കണം… നിന്നെയൊക്കെ ദാ… ഈ ഖദറൂരി  അടിവസ്ത്രത്തിൽ സൂര്യന്റെ വെളിച്ചമുള്ള സമയത്ത് കൊണ്ടുപോകാൻ ശ്രീതുവിന് ഒരാളുടെയും അനുവാദം വേണ്ട… പിന്നെ ചെയ്യാത്തത്, നിന്റെ ഈ ആർക്കും വേണ്ടാത്ത ശരീരത്തിൽ തൊട്ടതിന് നാളെ ഇവിടുത്തെ ജനങ്ങൾ അനുഭവിക്കേണ്ടിവരുമെന്നോർത്താണ്.

16 Comments

  1. ചിതൃസ് ….☺️

    chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
    അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്

    ❤️‍?❤️‍?❤️‍?❤️‍?

  2. Hi ചിത്ര,
    ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.

    പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.

    കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ ♥️❤️♥️

    1. ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….

    2. കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????

  3. ലക്ഷമി

    ❤❤❤

    1. താങ്ക് യൂ

  4. ????

  5. Super. Waiting 4 nxt part….

    1. താങ്ക് യൂ.. ഒത്തിരി സന്തോഷം ???

  6. ?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam

    1. മതി… മതി jasu

  7. Nannayittund…. Othiri gap illathe next part thannal santhosham

    1. ഞാൻ നോക്കുന്നുണ്ട് ബട്ട്‌ കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????

  8. ༒☬SULTHAN☬༒

    ❤❤❤❤….. പിന്നെ വായിക്കാട്ടോ ?….

    1. Yup sulu കുട്ടാ ???

Comments are closed.