റെഡ് ഹാൻഡ് 3 [Chithra S K] 89

Views : 3461

നിന്റെ പുറകിൽ നടക്കുന്ന പേപ്പട്ടികളെ അഴിച്ചുവിട്ട് നീ തന്നെ നടത്തുന്ന ഹർത്താലിന് അനുഭവിക്കുന്നത് നിന്നെയൊക്കെ ജയിപ്പിച്ചു വിട്ട പാവം.. പാവം…ജനങ്ങളാണെന്ന് കരുതിയാണ്. അതെന്റെ കഴിവ്കേടായി കണ്ടാൽ മോനേ രഘോത്തമ്മ…ഈ മുട്ടുകാൽ അങ്ങു കേറ്റി നീ പണ്ട് കുടിച്ച അമ്മയുടെ മുലപ്പാൽ പുറത്തുകൊണ്ടുവരും ഈ ശ്രീതു ”

ശ്രീതു എഴുന്നേറ്റു നിന്ന മുസ്തഫയോടായി പറഞ്ഞു.

” ഇക്കക്ക് തന്നത് തിരിച്ചു കൊടുത്തിട്ട് ഇവനെ തൂക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയ്ക്കോ…”

പിന്നെ ശ്രീതു ആ സ്ത്രീയുടെ നേരെ തിരിഞ്ഞു.എന്നിട്ട് ഗൗരവത്തോടെ പറഞ്ഞു.

” നാളെ രാവിലെ സ്റ്റേഷനിൽ നീ ഉണ്ടാവണം.”

കോൺസ്റ്റബിളിനെ അരികിൽ വിളിച്ച് തന്റെ പേഴ്സിൽ നിന്നും കുറച്ചു കാശ് എടുത്ത് കൊടുത്തു.

” ഇവളെ ഇവളുടെ വീട്ടിൽ ഏതെകിലും ടാക്സി വിളിച്ചു കൊണ്ടാക്കിയിട്ട് താൻ നേരെ സ്റ്റേഷനിലേക്ക് ചെന്നേക്ക്. ”

പിന്നെ തന്റെ വാഹനത്തിന് നേരെ നടന്നു.

” റാഫി… വിശ്വനാഥന്റെ വീട്ടിലേക്ക് വിട്. ”

പോലീസ് വാഹനം ബീക്കൺ ലൈറ്റിട്ട് വിശ്വനാഥന്റെ വീട്ടിലേക്ക് പാഞ്ഞു.

**************************************

സമയം പന്ത്രണ്ടുമണിയാകുന്നു.

ശ്രീതുവും ബാക്കിയുള്ള പോലീസ്കാരും ഉറക്കമൊഴിച്ചു കാവൽ നിൽക്കുന്നു. ഫോൺ റിംഗ് ചെയുന്നത് കേട്ട് ശ്രീതു പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.

” ആ സർ… ഇതുവരെ കുഴപ്പമില്ല…. ഓക്കേ സർ… ഇന്ന് അവൻ വരും അവനെ പൂട്ടുകയും ചെയ്യും… ഒക്കെ സർ ”

അവൾ ഫോൺ കട്ട് ചെയ്തു. ബാൽക്കണിയുടെ ചുവട്ടിൽ നിൽക്കുന്ന റാഫിയുടെ അടുത്ത് ശ്രീതു ചെന്നു നിന്നു.

” ജെയിംസ് സാറാണ് വിളിച്ചത്… ഇവിടെ എന്തായി എന്നറിയാൻ.ആ ചുവന്ന കൈപ്പത്തിക്കാരനെ ഇന്ന് പിടികൂടാൻ കഴിയും എന്ന് അദ്ദേഹത്തിന് നല്ല വിശ്വാസമുണ്ട്. “

Recent Stories

The Author

Chithra S K

16 Comments

  1. ചിതൃസ് ….☺️

    chuper 🥰🥰.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ😁 … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും😌 …,.,
    അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  2. Hi ചിത്ര,
    ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.

    പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.

    കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ ♥️❤️♥️

    1. ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….

    2. കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ 😍😍😍😍

  3. ലക്ഷമി

    ❤❤❤

    1. താങ്ക് യൂ

  4. 💖💖💖💖

    1. 🥰🥰🥰🥰

  5. Super. Waiting 4 nxt part….

    1. താങ്ക് യൂ.. ഒത്തിരി സന്തോഷം 😍😍😍

  6. 🐸❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam

    1. മതി… മതി jasu

  7. Nannayittund…. Othiri gap illathe next part thannal santhosham

    1. ഞാൻ നോക്കുന്നുണ്ട് ബട്ട്‌ കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ 😍😍😍😍

  8. ༒☬SULTHAN☬༒

    ❤❤❤❤….. പിന്നെ വായിക്കാട്ടോ 😁….

    1. Yup sulu കുട്ടാ 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com