സമയം രാത്രി പതിനൊന്നുമണിയോടടുക്കുന്നു. വിശ്വനാഥൻ മുകളിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു. ഇടയ്ക്ക് ചുമരിലെ ക്ലോക്കിലേക്ക് നോക്കി. വീണ്ടും നടക്കും. പെട്ടന്ന് തന്റെ മൊബൈൽ റിംഗ് ചെയ്യുന്നു.അതിലെ സ്‌ക്രീനിൽ പേര് തെളിഞ്ഞു ‘ രഘു ‘.വിശ്വനാഥൻ ഫോൺ അറ്റൻഡ് ചെയ്തു.
” ആ പറ… രഘു… നീയെവിടെയാ… മനുഷ്യൻ ഇവിടെ തീ തിന്നുവ്വാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി…” വിശ്വനാഥൻ അല്പം ഗൗരവത്തോടെ തന്നെ സംസാരിച്ചു.
” എന്റെ പൊന്ന് സാറെ… സാറിങ്ങനെ പേടിക്കാതിരി… ഇത്രയും സെക്യൂരിറ്റി വെട്ടിച്ചു അവൻ അകത്തുകേറുകയൊന്നുമില്ല.. പിന്നെ ദക്ഷ… അവളെ രക്ഷിച്ചത് അവളുടെ ഒപ്പം വർക്ക് ചെയ്യുന്ന ഒരുത്തനാണ്. അവന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം… ഇതൊക്കെ വെറുതെ പേടിപ്പീരാ സാറെ.സാർ പറഞ്ഞ ആളെ ഞാൻ കൊണ്ടുവരുന്നുണ്ട്. ” രഘു കാറിന്റെ ബാക്കിൽ ഇരിക്കുന്ന ഒരു മുപ്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന സ്ത്രീയെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു.
” ഹാ… ടീച്ചറെ കിട്ടിയോ… കുറെ നാളായി അത് എന്റെ കൈയിൽ നിന്നും വഴുതിപോകുന്നു. അപ്പോഴാ അതിനൊരു ട്രാൻസ്ഫർ വേണമെന്ന് പറഞ്ഞു വന്ന് കാണുന്നത്. എന്നാൽ ആ ട്രാൻസ്ഫർ അങ്ങു നടത്തിയേക്കാമെന്നു വച്ചു. നീയൊരു കാര്യം ചെയ്യ് നമ്മുടെ വടക്ക് വശത്തുള്ള വീട്ടിൽ അവളെ കൊണ്ടുപോയിരുത്ത്. ഞാൻ ഇവരുടെ കണ്ണ് വെട്ടിച്ചു അങ്ങോട്ടേത്തിക്കൊള്ളാം. കാർ അകത്തേക്ക് കയറ്റണ്ട. പുറത്തു കുറച്ചു മാറ്റി നിർത്തിയാൽ മതി. ”
അതും പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോൾ അയാളുടെ മുഖത്തു വീണ്ടും ഒരു ചിരി വിടർന്നു. ഇരയെ കിട്ടിയ മൃഗത്തിന്റെ സന്തോഷം.
അങ്ങേതലക്കൽ ഫോൺ കട്ട് ചെയ്ത രഘു കാർ സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങവേ വിൻഡോ ഗ്ലാസിൽ മുട്ടികൊണ്ട് ശ്രീതു നിൽക്കുന്നു.
” ഹോ… മാരണം ” രഘു പിറുപിറുത്തുകൊണ്ട് ഗ്ലാസ് താഴ്ത്തി.
” രഘുത്തമൻ സാർ… ഒന്ന് പുറത്തേക്കിറങ്ങിയാൽ കൊള്ളാമായിരുന്നു.”ശ്രീതു കളിയാക്കിയ രീതിയിൽ രഘുവിനോട് പറഞ്ഞു.
” എനിക്ക് പോയിട്ട് പണിയുള്ളതാണ്.. എന്താ കാര്യമെന്ന് വേഗം പറഞ്ഞു തുലക്ക്… വെറുതെ മനുഷ്യന്റെ നേരം കളയാനായിട്ട്.. ”
ശ്രീതു അകത്തിരിക്കുന്ന സ്ത്രീയെ നോക്കി. എന്നിട്ട് രഘുവിനോടായി തുടർന്നു.
” മോനെ… രഘുത്തമ്മ… നിന്റെ ഈ ആവശ്യം അവിടെ മാറ്റിവച്ചേക്ക് ” പിന്നെ രഘു കണ്ടത് ശ്രീതു എന്ന പോലീസ്കാരിയെയാണ്.
ശ്രീതു കാറിന്റെ ബാക്കിലെ ഡോർ തുറന്ന് ആ സ്ത്രീയോട് ദേഷ്യത്തോടെ തുടർന്നു.
ചിതൃസ് ….☺️
chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്
❤️?❤️?❤️?❤️?
Hi ചിത്ര,
ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.
പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.
കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ ♥️❤️♥️
ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….
കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????
❤❤❤
താങ്ക് യൂ
????
????
Super. Waiting 4 nxt part….
താങ്ക് യൂ.. ഒത്തിരി സന്തോഷം ???
?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam
മതി… മതി jasu
Nannayittund…. Othiri gap illathe next part thannal santhosham
ഞാൻ നോക്കുന്നുണ്ട് ബട്ട് കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????
❤❤❤❤….. പിന്നെ വായിക്കാട്ടോ ?….
Yup sulu കുട്ടാ ???