റെഡ് ഹാൻഡ് 3 [Chithra S K] 89

മനസിലായി. അവൾ പതിയെ ആ കിടക്കയിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രെമിച്ചു.അത് കണ്ടുകൊണ്ട് റീതു അവളുടെ തോളിൽ പിടിച്ചു.

“ദക്ഷ… നീ പേടിക്കണ്ട.. നീ സേഫാണ്… നീ നടന്ന കാര്യങ്ങളെല്ലാം ഇവരോട് പറ…”റീതു അവളുടെ തലയിൽ തടവികൊണ്ട് പറഞ്ഞു.

” എന്റെ കുഞ്ഞ്…. ” അവൾ നിറകണ്ണോടെ ചോദിച്ചു.

” ദക്ഷ…. പേടിക്കണ്ട…. നിന്റെ കുഞ്ഞ് സേഫായി തന്റെ ഈ ഫ്രണ്ട് റീതുവിന്റെ വീട്ടിലുണ്ട് … അവരാരും ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല. ” ശ്രീതു അവളെ ആശ്വസിപ്പിച്ചു. പതുക്കെ കസേരയിൽ നിന്നും എഴുന്നേറ്റ് പുറകിലേക്ക് തിരിഞ്ഞു നടന്ന് ദക്ഷയോട് തുടർന്നു.

” പക്ഷേ… ദക്ഷ ഞങ്ങളോട് സഹകരിക്കണം… ഞങ്ങൾ അവിടെ ചെല്ലുമ്പോൾ നിന്നെ ആക്രമിക്കുവാൻ തുനിഞ്ഞവരെല്ലാം കൊല്ലപ്പെട്ടനിലയിലായിരുന്നു… എല്ലാവരെയും കൊന്ന് കെട്ടിതൂക്കിയിരുന്നു… ഇതെല്ലാം ദക്ഷ ചെയ്തിരിക്കുവാൻ വഴിയില്ലെന്നറിയാം… പക്ഷേ… ആരോ ഒരാൾ ദക്ഷയെ ഇന്ന് സഹായിച്ചു… അതാര്? ” ഇത്രയും പറഞ്ഞുകൊണ്ട് അവൾ ദക്ഷയുടെ മുഖത്തേക്ക് നോക്കി. അവൾ മൗനം പൂണ്ട് തല താഴ്ത്തി ഇതൊന്നും കേൾക്കുന്നിലെന്ന ഭാവത്തോടെ ഇരിക്കുകയായിരുന്നു.

” എനിക്ക് നിങ്ങളുടെ നിയമത്തിൽ വിശ്വാസമില്ല ” അൽപ്പം ഗൗരവത്തോടെ തന്നെ ദക്ഷ പറഞ്ഞു.

” ദക്ഷ… വിശ്വാസമില്ല എന്നുള്ളത് അവിടെ നിൽക്കട്ടെ. തന്നെ വിശ്വനാഥൻ വിളിച്ചതിന്റെയും പിന്നെ ആക്രമിക്കുവാൻ ആളെ തരപ്പെടുത്തിയത് വിശ്വനാഥൻ ആണെന്നുള്ളതിനും വ്യക്തമായ തെളിവെന്റെ കൈയിലുണ്ട്… നമുക്കയാളേ പൂട്ടാം “ശ്രീതു വീണ്ടും അവളുടെ അടുത്തേക്കുവന്ന് പറഞ്ഞു.

” എങ്കിൽ പൂട്ടി കാണിക്ക്… മറ്റാർക്കും ഇല്ലാത്ത നട്ടെല്ല് ഉണ്ടെന്ന് കാണിക്ക്. ” ശ്രീതുവിന്റെ മുഖത്ത് നോക്കാതെ ദക്ഷ പറഞ്ഞു.പിന്നെ റീതുവിന്റെ മുഖത്തേക്ക് നോക്കി.

” റീതു… എനിക്ക് റസ്റ്റ്‌ എടുക്കണം നല്ല ക്ഷീണമുണ്ട്.. നീയൊന്ന് ഡോക്ടറോട് പറ ഇത് പോലെ ആരെയും കയറ്റിവിടരുതെന്ന്.”

റീതു ശ്രീതുവിന്റെയും അടുത്തുണ്ടായ പോലീസുകാരുടെയും മുഖത്തേക്ക് നോക്കി. ശ്രീതുവിന് മനസിലായി അവൾ തന്നോട് ഇറങ്ങിപോകുവാൻ പറഞ്ഞതാണെന്ന്. റീതുവിനെ കൈകൊണ്ടു  കുഴപ്പമില്ലെന്ന് ആംഗ്യം കാണിച്ചു കൊണ്ട് ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.

“എന്നാലും ആ പെണ്ണിന് ഒരു നന്ദിയുമില്ലേ… നമ്മളലെ അവളെ കറക്റ്റ് ടൈമിൽ ഹോസ്പിറ്റലിൽ എത്തിച്ചത്.” മുസ്തഫ നടക്കുന്നതിനിടയിൽ ശ്രീതുവിനോട് പറഞ്ഞു.

“എന്തിന് നന്ദി… നമ്മുടെ നിയമം അവളെ ഒരുതവണ അവഗണിച്ചപ്പോൾ അവൾ ഇത്തവണ നിയമത്തെ അവഗണിച്ചു… ഒരു ചതിയനെ ഒന്നിലധികം തവണ വിശ്വസിക്കുന്നവൻ വിഡ്ഢിയാണ്.അതാണ്ണിപ്പോൾ അവളും ചെയ്തത്.” ശ്രീതു ഗൗരവത്തോടെ തന്നെ ആശുപത്രിക്ക് പുറത്തേക്ക് നടന്നു.

****************************************

16 Comments

  1. ചിതൃസ് ….☺️

    chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
    അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്

    ❤️‍?❤️‍?❤️‍?❤️‍?

  2. Hi ചിത്ര,
    ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.

    പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.

    കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ ♥️❤️♥️

    1. ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….

    2. കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????

  3. ലക്ഷമി

    ❤❤❤

    1. താങ്ക് യൂ

  4. ????

  5. Super. Waiting 4 nxt part….

    1. താങ്ക് യൂ.. ഒത്തിരി സന്തോഷം ???

  6. ?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam

    1. മതി… മതി jasu

  7. Nannayittund…. Othiri gap illathe next part thannal santhosham

    1. ഞാൻ നോക്കുന്നുണ്ട് ബട്ട്‌ കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????

  8. ༒☬SULTHAN☬༒

    ❤❤❤❤….. പിന്നെ വായിക്കാട്ടോ ?….

    1. Yup sulu കുട്ടാ ???

Comments are closed.