രാക്ഷസൻ 8 [FÜHRER] 328

അവന്‍ പിന്നീടൊന്നും പറഞ്ഞില്ല.. ഷര്‍ട്ടും വാങ്ങി ബൈക്കില്‍ കേറി..

പെട്ടന്നു ഭദ്ര അലോനിനെ തടഞ്ഞു നിര്‍ത്തി.. അല്ല ചേട്ടാ.. ചേട്ടന്‍ സിനിമേലെ സ്റ്റണ്ട് മാസ്റ്ററാണോ..

അലോക് ഒന്നു ചിരിച്ചു… വേണ്ടി വന്ന സ്റ്റണ്ടും ചെയ്യും സംവിധാനോം ചെയ്യും.. എന്തേ…

അവള്‍ ഒന്നുമില്ലെന്നു കണ്ണടച്ചു കാണിച്ചു..

വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തതും അലോക് പെട്ടന്നു ബ്രേക്കു ചവിട്ടി… അതു കണ്ട് അവര്‍ അവന്റെ അടുത്തേക്കു നടന്നു.. അവന്‍ മുത്തിനെ നോക്കി.. നമ്മള്‍ മുമ്പ് എവിടെയെങ്കിലും വെച്ചു കണ്ടിട്ടുണ്ടോ… എവിടെയോ കണ്ടു മറന്നൊരു മുഖം പോലെ അതാ ചോദിച്ചത്..

അവള്‍ ഇല്ലെന്നു തലയാട്ടി..

സോറി.. തോന്നിയതാവും എന്നു പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തുകൊണ്ടു പോയി…

നിനക്ക് അയാളെ അറിയുമോ.. ഭദ്ര അവളോടു ചോദിച്ചു…

ഇല്ലെടീ സത്യമാ ഞാന്‍ അയാളോടു പറഞ്ഞത്… എന്താ നീ അങ്ങനെ ചോദിച്ചത്…

അല്ല നീ അങ്ങനെ ആണുങ്ങളോടു സംസാരിച്ചു കണ്ടിട്ടില്ല.. അതുകൊണ്ട് ഒഴിവാക്കി വിട്ടതാണോയെന്നറിയാന്‍ ചോദിച്ചതാ… മുത്ത് ഭദ്രേ നോക്കി മുഖം കോട്ടി..

അയ്യേ… വന്നകാര്യം മറന്നു പോയി… അയാളുടെ പേരു പോലും ചോദിക്കാന്‍ പറ്റീല്ലല്ലേ…. ഭദ്ര പറഞ്ഞതു കേട്ട മുത്ത് അവളെ കളിയാക്കാന്‍ തുടങ്ങി..

പിറ്റേ ദിവസം മുത്ത് ഒറ്റയ്ക്കാണു കോളജില്‍ വന്നത്… വരാന്തയിലൂടെ നടക്കുന്നതിനിടെയാണു ഫോണ്‍ വിളിച്ചു നല്‍ക്കുന്ന ഒരാളുടെമേല്‍ അവളുടെ ദൃഷ്ടി പതിഞ്ഞത്.

തുടരും.