രാക്ഷസൻ 8 [FÜHRER] 328

രാക്ഷസൻ 8

Author : Führer

[ Previous Part ]  

അലോകും അമറും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായി നല്‍ക്കുന്ന ഭദ്രയെയാണ്…അവര്‍ക്കു നേരെ അവള്‍ നടന്നടുക്കുന്തോറും കാര്യങ്ങള്‍ പന്തിയല്ലെന്നു മനസിലായ അലോക് അവളോട് ഒന്നും സംസാരിക്കാതെ മുകളിലേക്കു വേഗത്തിൽ കേറിപ്പോയി.

അലോകേട്ട എനിക്കു സംസാരിക്കണം. ഭദ്ര പിന്നാലെ എത്തിയതും അലോക് തിരിഞ്ഞു നോക്കി. ഭദ്രയുടെ വാക്കുകളില്‍ മുമ്പുണ്ടായിരുന്ന ദേഷ്യം ഇത്തവണ അലോകിനു കാണാന്‍ കഴിഞ്ഞില്ല.

അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു. അവനും ഒരു വല്ലായ്മ തോന്നി.  എന്നിട്ടും അവന്‍ അവളെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പടികള്‍ കയറി.

തന്റെ പ്രണയത്തെ അലോക് തിരസ്‌കരിക്കുന്നത് അവള്‍ക്കു താങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

അവന്‍ പോയതും ഭദ്ര തന്റെയൊപ്പം നില്‍ക്കുന്ന അമറിനെ നോക്കി. അവളെയെന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അവനും അറിയില്ലായിരുന്നു. അവളെ നേരിടാനാകാതെ അവനും തിരിഞ്ഞു നടന്നു.

ഉമ്മാ…..അപ്രതീക്ഷിതമയി പുറത്തു കിട്ടിയ പ്രഹരത്തില്‍ അമര്‍ അലറി. അവൻ തിരിഞ്ഞു നോക്കിയതും കലിയോടെ നിൽക്കുന്ന ഭദ്രയെയാണ് കണ്ടത്.

നീ എന്തിനാടി എന്നെ തല്ലുന്നത്. അവനോടുള്ള ദേഷ്യം എന്നോടു തീര്‍ക്കുന്നതെന്തിനാ. അവൻ അവളെ തുറിച്ചു നോക്കി. അവൾ അപ്പോളും കലിപ്പിലായിരുന്നു.

ഇക്ക അങ്ങനെ വല്യ നല്ലപിള്ള ചമയണ്ട.. ഞാന്‍ രാവിലെ വന്നപ്പോ എന്താ പറഞ്ഞേ.. അവന്‍ ഇങ്ങേട്ടേക്കു വരുവോ ഇല്ലയോ എന്ന് അറിയില്ല.. വിളിച്ചില്ല… ഭദ്ര ഇപ്പൊ പൊയ്‌ക്കോ.. അലോകു വരുമ്പോ ഞാന്‍ വിളിച്ചറിയിക്കാം..നിന്നോടൊപ്പം ഞാനും ഉണ്ടാകും എന്നൊക്കെയല്ലേ.. എന്നിട്ടു സായിപ്പിനെ കണ്ടപ്പോ കവാത്തു മറന്നു..

ഏതു സായിപ്പിന്റെ കാര്യമാ ഭദ്രക്കുട്ടി പറയുന്നത്.. അമര്‍ താടി ചൊറിഞ്ഞു കൊണ്ട് അവളെ കളിയാക്കി ചോദിച്ചു..

അതു കേട്ടതും ഭദ്രയക്കു തന്റെ കലി ഇരട്ടിച്ചു… സായിപ്പു തന്റെ മറ്റവളെയും കൊണ്ട് ഒളിച്ചോടി..
പോയി തപ്പിപ്പിടിക്ക്… ഇതും പറഞ്ഞ് അവള്‍ അലോക് പോയ വഴിയേ മുകളിലേക്കു പോയി… ഈ സമയം അമര്‍ തന്റെ ചരിയടക്കാന്‍ പാടു പെടുകയായിരുന്നു..തനി ഭ്രാന്തി..അവൻ മനസ്സിൽ പറഞ്ഞു.

ഭദ്ര അലോകിന്റെ മുറിയുടെ മുന്നിലെത്തി വാതില്‍ തുറക്കാന്‍ നോക്കി.. വാതില്‍ അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയാണെന്നു മനസിലോയോടെ അവള്‍ വാതിലില്‍ തട്ടി വിളിച്ചു.. അലോകേട്ടാ വാതില്‍ തുറക്ക്.. എനിക്കു സംസാരിക്കണം… സംസാരിക്കാതെ ഞാന്‍ ഇവിടുന്നു പോവില്ല.. ഭദ്ര പലയാവര്‍ത്തി തട്ടി വിളിച്ചിട്ടും അലോക് വാതില്‍ തുറക്കാന്‍ തയ്യാറായില്ല…

അലോക് ഇനി വാതില്‍ തുറക്കില്ലെന്നു മനസിലായതോടെ അവള്‍ രണ്ടും കല്‍പ്പിച്ചു താഴേക്കിറങ്ങിപോയി…

നിരാശയോടെ പുറത്തേക്കു പോകുന്ന അവളെ കണ്ടതും അമര്‍ അവളെ നോക്കി ചിരിച്ചു.

എന്താ ഭദ്രേ ആളെ കണ്ടോ.. എന്നിട്ട് എന്തു പറഞ്ഞു… കല്യാണം ഉടനെ കാണുമോ.

ഇതു കേട്ട അവള്‍ അവനെ ദഹിപ്പിച്ചൊന്നു നോക്കി.. അമര്‍ പിന്നെ ഒന്നും മിണ്ടാന്‍ പോയില്ല.. ഇനി മിണ്ടിയല്‍ അതു അന്റെ അരോഗ്യത്തു ഹാനികരമാണെന്ന് അവനറിയാമായിരുന്നു. ഭദ്ര വേഗം പുറത്തേക്ക് ഇറങ്ങി പോയതും അമർ ടി.വി. ഓണാക്കി ചാനൽ മാറ്റി  കൊണ്ടിരുന്നു.

പുറത്തേക്കു പോയ ഭദ്ര അല്‍പ സമയത്തനു ശേഷം ഒരു കൊടുംകാറ്റു പോലെ അകത്തേക്കു വീണ്ടും കയറി വന്നു.

അവളുടെ വരവുകണ്ട അമര്‍ ഇരുന്നിടത്തു നിന്നും ചാടി എഴുനേറ്റു പോയി. അത്രയും രൗദ്രഭാവമായിരുന്നു അവൾക്ക്.

ഭദ്രേ നീ എന്നാ ചെയ്യാന്‍ പോകുവാ. മോളേ ആവശ്യമില്ലാത്ത പണി ഒന്നും കാണിക്കല്ലേ.. അമർ അവളെ അനുനയിപ്പിക്കാൻ നോക്കി.

അമറിന്റെ വാക്കുകള്‍ ഒന്നും അവളുടെ കാതില്‍ വീഴുന്നുണ്ടായിരുന്നില്ല. അവൾ അലോകിൻ്റെ മുറി ലക്ഷ്യമാക്കി നടന്നു.

അടച്ചിട്ട മുറിയ്ക്കു മുന്നില്‍ അവള്‍ വീണ്ടുമെത്തി അവൾ കതകിൽ തട്ടി വിളിച്ചു.

അലോകേട്ടാ ഞാന്‍ അവസാനമായി ചോദിക്കുവാ. വാതില്‍ തുറക്കുന്നുണ്ടോ ഇല്ലയോ..

വീണ്ടും അലോകിൻ്റെ ഭാഗത്തു നിന്നു പ്രതികരണം ഒന്നും ലഭിക്കാതെ വന്നതോടെ അവള്‍ കൈയ്യില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ചു വാതിലിൽ ആഞ്ഞു വെട്ടി…

മുറിയിലെത്തിയ അലോക് ഭദ്രയെക്കുറിച്ചു ചിന്തിച്ചു..  അവളെ എന്തു പറഞ്ഞു മനസിലാക്കുമെന്ന് അവനു യാതൊരു രൂപവും ഇല്ലായിരുന്നു. ആദ്യം കണ്ട നാള്‍ മുതല്‍ അവളില്‍ നിന്നു തന്നിലേക്കൊഴുകുന്ന നിലയ്ക്കാത്ത പ്രണയത്തെ പലയാവര്‍ത്തി അവഗണിച്ചിട്ടും ഓരോ പ്രാവശ്യവും മുന്‍പത്തേതിലും ഇരട്ടിയായി അവള്‍ തന്നെ സ്‌നേഹിച്ചു കൊണ്ടിരിക്കുകയാണ്.

തന്നെപ്പോലൊരാള്‍ക്കു ദാമ്പത്യ ജീവിതം പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അവളെ കൂടെ കൂട്ടിയാൽ താൻ കാരണം നാളെ അവളുടെ കണ്ണുകൾ നിറയാനിടയാകും. അവൾക്ക് എന്നെ പോലൊരാളെ തെരഞ്ഞെടുത്തതിൽ കുറ്റബോധം തോന്നാം. അങ്ങനെ ഒരു അവസ്ഥ വരാതിരിക്കാൻ അവളെ അവളുടെ വഴിക്കു വിടുന്നതാവും നല്ലതെന്ന് അവനു തോന്നി. അവള്‍ ഓരോ തവണ വാതിലില്‍ തട്ടി വിളിക്കുമ്പോളും അവളോട് എന്തുപറയണമെന്ന് അറിയാത്തതുകൊണ്ട് അവന്‍ മുറിക്കുള്ളില്‍ തന്നെയിരുന്നു.

കുറച്ചു നേരം ശബ്ദം ഒന്നും കേള്‍ക്കാതെ വന്നതോടെ അവള്‍ മടങ്ങിപ്പോയെന്നു മനസിലാക്കി അവന്‍ കണ്ണുകളടച്ച് കിടക്കിയിലേക്കു ചാഞ്ഞു.

അല്‍പസമയം കഴിഞ്ഞു അലോക് കേട്ടത് ഭദ്രയുടെ നിലവിട്ടുള്ള ശബ്ദമായിരുന്നു.

ഇവൾ പോയില്ലേ ഇതുവരെ.. അവൻ സ്വയം പറഞ്ഞു.  താന്‍ പ്രതികരിക്കാത്തതു കാരണം അവള്‍ ഭ്രാന്തെടുത്തു നില്‍ക്കുകയാണെന്നു അവനു മനസിലായി.

അപ്പോള്‍ തന്നെ മഴുകൊണ്ടുളള വെട്ടേറ്റ് വാതില്‍ കരയുന്ന ഒച്ചകേട്ടതും അലോകിനു ചിരിപൊട്ടി.

ഭദ്രയെ പിന്തുടര്‍ന്നെത്തിയ അമര്‍ തലയില്‍ കൈയ്‌വെച്ചു നിന്നു പോയി.

ഭദ്രേ നീയെന്താ ഈ കാണിക്കുന്നത്… അവളെ തടയാന്‍ ശ്രമിച്ച അവനെ തറപ്പിച്ചു നോക്കി. അവളുടെ മുഖത്ത് ദേഷ്യമായിരുന്നു. അലോക് സംസാരിക്കാൻ കൂട്ടാക്കാത്തതിലുള്ള അമർഷവും.
ഭദ്രേ നീ കോടാലി താഴെയിട്ടേ. നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ. അമർ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

ദേ ഇക്കാ, എൻ്റെ മുന്നീന്ന് പൊക്കോണം. അങ്ങേര് മുറിയടച്ചിട്ട് അകത്തിരുന്നു തപസുചെയ്താല്‍ ഭദ്ര മടങ്ങിപ്പോകുമെന്നു കരുതിയോ. കാണണം എന്നു ഭദ്ര തീരുമാനിച്ചാല്‍ കണ്ടിട്ടേ പോകൂ…. ഇക്ക തടയാന്‍ നില്‍ക്കേണ്ട… എന്തു ചെയ്യണമെന്ന് എനിക്കറിയാം.  അതോടെ അവന്‍ പിന്നീട് ഒന്നും പറയാതെ താഴേക്കു മടങ്ങി.

ഭദ്ര തന്റെ ഉദ്യമം തുടര്‍ന്നു കൊണ്ടിരുന്നു..

വാതില്‍ തകര്‍ന്നുവെന്നു മനസിലായതോടെ അവള്‍ അത് ആഞ്ഞു ചവിട്ടി തെറിപ്പിച്ചു അകത്തേക്കു കടന്നു. ഭദ്രയുടെ കണ്ണുകള്‍ അവനെ പരതി.. ഒടുവില്‍ കിടക്കയില്‍ തലവഴി പുതപ്പിട്ടു മൂടിക്കിടക്കുന്ന അലോകിനെ കണ്ടതോടെ അവള്‍ അവിടേക്കു ചെന്നു.

അവൾ കിടക്കയിലേക്ക് കേറി അലോകിൻ്റെ വയറിനു മുകളില്‍ കയറി കാല് രണ്ട് സൈഡിലുമായിട്ടിരുന്നു.

അന്നിട്ടും അലോക് അനങ്ങുന്നില്ലെന്ന് കണ്ട അവൾ തന്റെ കൈയ്യിലിരുന്ന മഴു ഉപയോഗിച്ചു അവന്റെ മുഖത്തു കിടന്ന പുതപ്പു നീക്കി മഴു അവന്റെ കഴുത്തിലേക്കു ചേര്‍ത്തു വെച്ചു.

കണ്ണു തുറന്ന അലോക് നോക്കിയത് പ്രണയവും ക്രേധവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഭദ്രയുടെ കണ്ണുകളെയാണ്. താമരയിതൾ പോലെയുള്ള അവളുടെ മിഴികള്‍ക്ക് തന്നോട് ഒരായിരം പരിഭവങ്ങള്‍ പറയാനുണ്ടെന്ന് അവനു തോന്നി.

പൊടുന്നനെ അലോകിനെ ഒന്നും പറയാൻ സമ്മതിക്കാതെ അവള്‍ തന്റെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും കൈയ് നീട്ടി എന്തോ എടുക്കന്നത് അവന്‍ കണ്ടു.

അതെന്താണെന്ന് നോക്കിയ അവന്റെ കണ്ണുകൾ നടുങ്ങി. പിന്നീട് അതൊരു പുഞ്ചിരിയിലേക്കുവഴിമാറി. അവൾ അവനെ തന്നെ ഉറ്റുനോക്കി.

ഭദ്ര തന്റെ ജീൻസിൻ്റെ പോക്കറ്റില്‍ നിന്നെടുത്ത മഞ്ഞ ചരടില്‍ കോര്‍ത്തെടുത്ത താലി അവനു നേരെ നീട്ടി

എനിക്കായല്ലെങ്കില്‍ പിന്നെ ആര്‍ക്കായാണു നിങ്ങള്‍ ഈ താലി വാങ്ങിയത്. ഒടുവില്‍ ദേവിയുടെ ക്ഷേത്രനടയില്‍ നിങ്ങളിത് ഉപേക്ഷിച്ചു മടങ്ങുന്നതും ഞാന്‍ കണ്ടു. ഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും പറ. ഭദ്രയുടെ മുന്നില്‍ മാത്രമെന്താ ഇയാളുടെ നാവു ചലിക്കാത്തത്.

ക്ഷോഭിച്ചുകൊണ്ട് അവള്‍  പറയുമ്പോഴും അവന്‍ ഭദ്രയുടെ കണ്ണുകളിലേക്കു നോട്ടം പായിച്ചുകൊണ്ട് ഒന്നും മിണ്ടാതെ തന്നെ കിടന്നു. അവൾ ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി.

ഭദ്രേ.. നിനക്കു മുന്നില്‍ നല്ലൊരു ജീവിതമുണ്ട്, എന്നെപ്പോലൊരുത്തന്റെ ഭാര്യയായി തീര്‍ക്കേണ്ടതല്ല നിന്റെ ഭാവി.. എന്നെക്കുറിച്ചു നിനക്കറിയാവുന്നതല്ലേ..
പക്ഷെ നീ അറിയാത്തൊരു വേഷമുണ്ടെനിക്ക്.. നിന്റെ മുന്നില്‍ വച്ചു തന്നെ എന്റെ കൈയ്യാല്‍ മനുഷ്യജീവനുകള്‍ പിടഞ്ഞു തീരുന്നതു കണ്ടിട്ടും നീ എന്തിനാ ഈ കൊലയാളിയെ ഇങ്ങനെ സ്‌നേഹിക്കുന്നത്.
നിനക്കു ഞാന്‍ ഒരിക്കലും ചേരില്ല…. നിനക്കെന്നല്ല ഒരു പെണ്ണിനും ഞാന്‍ യോഗ്യനല്ല… എന്റെ നിഴല്‍ പോലും മരണത്തിന്റെതാണ്.. എന്റെ വിയര്‍പ്പു തുള്ളികള്‍ക്കു രക്തത്തിന്റെ ഗന്ധമാണ്..പത്താം വയസുമുതല്‍ ഇന്നിവിടെവരെ ഞാന്‍ കൊന്നു തള്ളിയ ജീവനുകള്‍ക്കു കണക്കില്ല.. ഇനിയും പാപികള്‍ക്കു പെടുമരണം നല്‍കാന്‍ എന്റെ ഈ കൈയ്കള്‍ ഉണ്ടാകും… ഇവയൊന്നും എനിക്ക് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ല.. പക്ഷെ ഒരു നാള്‍ എന്റെ കര്‍മ്മങ്ങളില്‍ നിനക്കു കുറ്റബോധം തോന്നുന്ന നാള്‍ മുതല്‍ നീ എന്നെ വെറുത്തു തുടങ്ങും… അന്നും

അവന്റെ വാക്കുകള്‍ തുടരാന്‍ അവള്‍ അനുവദിച്ചില്ല..

മതി അലോകേട്ടാ. ഭദ്രയ്ക്കു നിങ്ങളില്‍ വിശ്വാസമുണ്ട്.. ഒരു നിരപരാധിയുടെ പോലും രക്തം ഈ കൈകളില്‍ പറ്റിയിട്ടില്ലെന്നും  ഇനി പറ്റുകയുമില്ലെന്നും എനിക്കറിയാം.. അതാണു ഭദ്രയ്ക്കു നിങ്ങളുടെ മേലുള്ള വിശ്വാസം.

കാത്തിരുന്നോളാം ഞാന്‍ ഈ ആയുസൊടുങ്ങും വരെ.. പക്ഷെ ഈ താലി എനിക്കു വേണം. ഇന്നു ഇപ്പോള്‍ തന്നെ.

നിങ്ങളോട് ആദ്യമായും അവസാനമായും ഭദ്ര ആവശ്യപ്പെടുന്നത് ഇതു മാത്രമാ. അവളുടെ ശബ്ദമിടറി. മിഴികൾ നിറഞ്ഞു തുളുമ്പി.

ഭദ്രയ്ക്കായി അവന്‍ പണ്ടൊരിക്കല്‍ വാങ്ങി ഉപേക്ഷിച്ച താലി വീണ്ടും ഒരു നിയോഗമെന്നപോലെ അവളുടെ കൈയ്കളാല്‍ തന്റെ നേര്‍ക്കു നീട്ടിപ്പിടിച്ചു നില്‍ക്കുന്നത് അലോക് നോക്കി നിന്നു.

ഉറച്ചൊരു തീരുമാനമെന്നപോലെ അവളുടെ കൈയ്യില്‍ നിന്നും താലി വാങ്ങി അവളുടെ കഴുത്തിലേക്കു ചാര്‍ത്തി.. ആനിമിഷം ഭദ്ര അറിയാതെ തന്റെ കണ്ണുകള്‍ അടച്ചു നിന്നുപോയി.. താലികെട്ടിയശേഷം അലോക് അവന്റെ സമീപത്തു കിടന്ന മഴുകൊന്നു തന്റെ വിരലില്‍ മുറിവുണ്ടാക്കി അവളുടെ സീമന്തരേഖ ചുവപ്പിച്ചു… നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുനീര്‍ അവന്‍ തുടച്ചു മാറ്റിയതും ഭദ്ര അവന്റെ നെഞ്ചിലേക്കു വീണ് അവനെ ഇറുക്കി പുണര്‍ന്നു. ഇനി ഒരിക്കലും അടർത്തിമാറ്റാനാവില്ലെന്ന പോലെ ശക്തിയായിരുന്നു അവളുടെ കരങ്ങൾക്ക്.

ഡീ….. നിട്ടിയുള്ള വിളികേട്ടു ഭദ്ര ഞെട്ടി  തിരിഞ്ഞു നോക്കി.

പിന്നില്‍ ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി മുത്ത്. കൂടെ അമറും അയ്യപ്പനും.. മുത്തിനെ നേരിടാനാകാതെ ഭദ്ര അലോകിൻ്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു.

ഇറങ്ങടി ഇങ്ങോട്ട്.

മുന്നോട്ടു നടന്ന മുത്ത് അവര്‍ക്കരികിലെത്തി അവളെ അലോക്കിൻ്റെ നെഞ്ചിൽ നിന്നു മാറ്റി..

എന്താടി നീ ഈ കാട്ടിയത്.മുത്ത് ദേഷ്യപ്പെട്ടു. ഭദ്ര എന്ത് പറയണമെന്നറിയാതെ നിന്നു.

എന്താടി നിൻ്റെ നാവിറങ്ങി പോയോ. നീ വീട്ടുകാരെ കുറിച്ച് ആലോചിച്ചോ പോട്ടെ ഈ എന്നെക്കുറിച്ച് ആലോചിച്ചോ.. നിന്റെ എല്ലാ പരിപാടികള്‍ക്കും കൂട്ടു നിന്ന എന്നോടു തന്നെ നീ ഇതു ചെയ്യണമായിരുന്നു.. എന്റെ ചെറിയ സ്വപ്‌നങ്ങള്‍പോലും നീയും ഇയാളും ചേര്‍ന്നു തച്ചുടച്ചില്ലേ…

ഭദ്ര ഞെട്ടി തരിച്ചു നില്‍ക്കുകയാണ്.. മുത്ത് പറയുന്നതെന്താണെന്നോ.. അവള്‍ ഇത്രയും ക്ഷോഭിക്കുന്നതെന്തിനണെന്നോ ഭദ്രയ്ക്കു മനസിയലായില്ല..

ഇതോടെ അലോക് ഇടയ്ക്കു കേറി.. മുത്തേ നീകരുതും പോലെയല്ല കാര്യങ്ങള്‍.

മിണ്ടരുതു നിങ്ങള്‍.. വര്‍ഷം കുറേയായി ഇവള്‍ നിങ്ങളുടെ പുറകേ നടക്കാന്‍ തുടങ്ങിയിട്ട്.. ഈ കാലയളവിനുള്ളില്‍ സ്‌നേഹത്തേടെ ഒരു വാക്കു പോലും പറയാതെ.. ഈ എന്നെക്കുറിച്ചു ചിന്തിക്കാതെ നിങ്ങള്‍ ഇവളുടെ കഴുത്തില്‍ താലികെട്ടിയേക്കുന്നു..

അവളുടെ വര്‍ത്തമാനം കേട്ട് അവനും വാപൊളിച്ചു നില്‍ക്കുകയാണ്… അവളോടൊപ്പം നില്‍ക്കുന്ന അയ്യപ്പനെയും അമറിനേയും നോക്കി കണ്ണുകൊണ്ട് എന്താ സംഭവമെന്ന് അവന്‍ കണ്ണുകൊണ്ടു ചോദിച്ചു.. ഇതെല്ലാം കണ്ട് അന്തം വിട്ടു നില്‍ക്കുന്ന അവരും കൈയ് മലര്‍ത്തി..

മുത്തേ നീ തന്നെയല്ലേ ഇവളെ കെട്ടാന്‍ പറഞ്ഞു എന്റെ ചെവി തിന്നോണ്ടിരുന്നത്.. ഇതിപ്പോ കെട്ടിയതാണോ കുറ്റും.. അലോക് അവളെ തുറിച്ചു നോക്കി.

അതെ കുറ്റം തന്നാ.. കെട്ടാന്‍ പറഞ്ഞെന്നു പറഞ്ഞു നെഞ്ചത്തു കേറ്റിയിരുത്തിയാണോ താലികെട്ടുന്നത്..

അതാണോ പ്രശ്‌നം അതു ഞാന്‍ കേറ്റിയിരുത്തിയതല്ല.. ഇവളു കേറിയിരുന്നതാ.. അലോക് ചിരിയോടെ പറഞ്ഞു.

ഇതു കേട്ട ഭദ്ര അവനെ നോക്കിപ്പേടിപ്പിച്ചു.

നീ ഉണ്ടക്കണ്ണുരുട്ടണ്ട… എല്ലാം വരുത്തിവെച്ചിട്ട് അവളു പേടിപ്പിക്കാന്‍ വന്നേക്കുന്നു.. അല്ല, എന്താ എന്റെ മുത്തിന്റെ ശരിക്കുള്ള പ്രശ്‌നം.. ഞാന്‍ കെട്ടിയതാണോ…

ശരിക്കുള്ള പ്രശ്‌നം പറഞ്ഞാന്‍ പരിഹരിക്കുമോ…

എങ്കി ഇവളെ ഒന്നൂടെ കെട്ടണം..

എന്താ… നിനക്കു വട്ടാണോ… അലോക് ഞെട്ടി കൊണ്ട് ചോദിച്ചു.

വട്ടു നിങ്ങക്കും നിങ്ങടെ ഭാര്യക്കുമാ.. മുത്ത് വിട്ടുകൊടുക്കാൻ തയാറായില്ല.

അതു കറക്ടാ.. അയ്യപ്പന്റെ കമന്റ ഉടനെത്തി…

ഡാ, എന്നെകൊണ്ടൊന്നും പറയിപ്പിക്കല്ല്.. അല്ല ഇവളെ എന്തിനാ ഒന്നൂടെ കെട്ടുന്നേ.. അവന്‍ തന്റെ സംശയം മുത്തിനോടാരാഞ്ഞു..

എനിക്കു കാണാന്‍.. പിന്നെ എനിക്കുള്ള ചില കടമകള്‍ ഒക്കെയുണ്ട് അതു ചെയ്യണം… തലിയില്‍ പൂവൊക്കെവെച്ച് ഒരുങ്ങണം, ഇവളുടെ മുടി പൊക്കി കൊടുക്കണം അങ്ങനെ പോകുന്നു ലിസ്റ്റ് …ഇത്രയും ഗൗരവത്തില്‍ പറഞ്ഞ് അവള്‍ ഭദ്രേയെയും അലോകിനെയും ഒളികണ്ണിട്ടുനോക്കി…

അയ്യപ്പനും അമറും കെട്ടിപ്പിടിച്ചു ചിരിയോടു ചിരി..അവര്‍ക്കൊപ്പം മുത്തും ചേര്‍ന്നതോടെ അലോകും ഭദ്രയും അവളെ ദേഷ്യത്തോടെ നോക്കി..

പേടിപ്പിച്ചുകളഞ്ഞു കുരിപ്പ്.  അലോക് മുത്തിന്റെ ചെവിക്കു പിടിക്കാന്‍ ചെന്നതും അവള്‍ തന്റെ പതിനെട്ടാമത്തെ അടവടായി നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു കൊണ്ടു ചോദിച്ചു..

പേടിച്ചു പോയോ ഏട്ടാ..

പണ്ടെന്നോ നഷ്ടപ്പെട്ടന്നു കരുതിയ തന്റെ പെങ്ങളെ കാലം ഭദ്രയിലുടെ മുന്നലെത്തിച്ചപ്പോള്‍ മുതല്‍ അലോകിന്റെ ജീവിത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയിരുന്നു.. ഒരു പിതാവിന്റെ സ്‌നേഹം നല്‍കി അവന്‍ മുത്തിനെ ഒരു കുഞ്ഞിനെപ്പോലെയാണു നോക്കുന്നത്.. ഒരു നോട്ടം കൊണ്ടുപോലും ആരും അവളെ വേദനിപ്പിക്കുന്നത് അവനു സഹിക്കുമായിരുന്നില്ല..

അല്ലയേട്ടാ.. ഇതെങ്ങനെ സംഭവിച്ചു.. ഇത്രയും നാൾ അമ്പിനും വില്ലിനും അടുക്കാതിരുന്ന അലോക് ആരോടും ഒന്നും പറയാതെ അവളെ കെട്ടിയത് അവർക്ക് വിശ്വസിക്കനായില്ല.

നിന്നെ എനിക്കു കിട്ടാന്‍ കാരണക്കാരിയായ ഇവള്‍ക്കു ഞാന്‍ ഒരു വാക്കു കൊടുത്തിരുന്നു..അവള്‍ക്ക് ഒരു വരം പോലെ എന്തും ചോദിച്ചുവാങ്ങാനുള്ള അവസരം.. അവള്‍ ചോദിച്ചത് ആ താലി അവളുടെ കഴുത്തില്‍ കെട്ടാനാണ്. അലോക് ഭദ്രേ നോക്കി പറഞ്ഞു.

ഓ അതുകൊണ്ടു കെട്ടിയതാല്ലേ.. അല്ലാതെ സ്‌നേഹമുള്ളതുകൊണ്ടല്ലേ.. ഭദ്ര ദേഷ്യത്തോടെ ചോദിച്ചു.

അങ്ങനെ ചോദിക്കെടീ.. മുത്തും അവളോടൊപ്പം നിന്നു.

ഡീ വേണ്ടാ.. അവൻ താക്കീതോടെ പറഞ്ഞു.

നമ്മളൊന്നും ചോദിക്കുന്നില്ലേ.. അല്ല ഇനി എന്താ രണ്ടിന്റെയും പരിപാടി…

എന്തു പരിപാടി..പിന്നെ നമുക്കു വേണേ പൂച്ചേനെ ചാക്കിക്കെട്ടി കൊണ്ടു കളയുന്നതു പോലെ ഇവളെ കൊണ്ടു കളഞ്ഞാലോ..

അതു പറഞ്ഞതും ഭദ്ര അവന്റെ പള്ളയ്ക്കു നോക്കി ഒന്നാന്തരം ഒരു പിച്ചു കൊടുത്തു..

പക്ഷെ അതിന്റെ വേദനയുടെ ഒരു കണികപോലും അവന്റെ മുഖത്തോ ശരീരഭാഷയിലോ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അവള്‍ മുത്തിനെ നോക്കി ചോദിച്ചു.. എന്താടി ഇതു കാണ്ടാമൃഗമോ.. ഇങ്ങേര്‍ക്കു വേദനയൊന്നുമില്ലേ…

കാണ്ടമൃഗത്തെ കെട്ടാഞ്ഞിട്ടു മോക്ക് ഉറക്കമില്ലാരുന്നല്ലേ.. ഇപ്പോ എന്തു പറ്റി.. അലോകണു മറുപടി കൊടുത്തത്..

അവള്‍ അവനെ മുഖം വക്രിച്ചു കാട്ടി..

അല്ലാ എനതാ മോള്‍ടെ പരിപാടി.. നീ വീട്ടില്‍ പൊയ്‌ക്കേ..

എന്തിന്…. ഞാന്‍ എന്റെ കെട്ടിയോന്‍ ഉള്ളിടത്തല്ലേ കഴിയേണ്ടത്…

അപ്പോ നീ പറഞ്ഞതോ കാത്തിരിക്കാന്‍ പോകുവാന്നോ മറ്റോ..

ആ ഞാനെങ്ങും ഓര്‍ക്കുന്നില്ല….. ഭദ്ര പറഞ്ഞതുകേട്ട് അലോക് അവളോടു ദേഷ്യപ്പെടാന്‍ പോകുവാണെന്നു മനസിലാക്കിയ മുത്ത് ഭദ്രയുടെ രക്ഷയ്‌ക്കെത്തി….

അപ്പോ രണ്ടും കൂടെ എനിക്കിട്ടു പണി തന്നതാണല്ലേ അലോക് മുത്തിനോട് ചേദിച്ചു.

അതേല്ലേ..അങ്ങനെ സന്യാസിയേ പോലെ നടക്കാന്‍ ഞാങ്ങളു സമ്മതിക്കില്ല…അല്ലേ ഭദ്രേ ഇന്നു മുതല്‍ എന്റെ ഏട്ടന്റെ എല്ലാ കാര്യങ്ങളും നീ നോക്കി നടത്തിക്കോണം കേട്ടോടി..

ടീ…ന്നോ.. എട്ടത്തീന്നു വിളിക്കടീ.. ഭദ്ര മുത്തിന്റെ ചെവിക്കു പിടിച്ചു..

ഒന്ന് പോയേ ടീ ഒരു എട്ടത്തിവന്നേക്കുന്നു. മുത്ത് അവളുടെ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു.

സംഭവമറിഞ്ഞു ബാക്കി ഏഴു പേരും ലാന്‍ഡ് ചെയതതോടെ പിന്നെ ആഘോഷമയിരുന്നു..

രാത്രി ഒരു ഗ്ലാസ് പാലുമായി ഭദ്രയെ അലോകുള്ള മുറിയില്‍ കയററ്റിവിട്ടിട്ടു മുത്ത് സഥലം വിട്ടു..

മുറിയില്‍ കയറി വാതിലടച്ചു.. അലോകിനടുത്തെത്തി..

അവന്‍ കാര്യമായ എന്തോ അലോചനയിലാണെന്നു അവള്‍ക്കു മനസിലായി..

അലോകേട്ടാ..അവളുടെ വിളിയാണ് അവനെ ചിന്തകളുടെ ലോകത്തു നിന്നു തിരികെ കൊണ്ടുവന്നത്.. അവന്‍ അവളെ നോക്കി..

ഒരു സാരിയാണ് അവള്‍ ഉടുത്തിരിക്കുന്നത്.. കുളിച്ചു മുല്ലപ്പൂവും ചൂടി നില്‍ക്കുന്ന അവളെ കാണാന്‍ പ്രത്യേക ഭംഗിയാണെന്നു അവനു തോന്നി.. അവളോടെന്തെങ്കിലും പറയാന്‍ തുടങ്ങിയ അവനെ അവള്‍ തടഞ്ഞു..

എനിക്കറിയാം എല്ലാം പെട്ടന്നായിപ്പോയി മനപ്പൂര്‍വമാണ്…. എന്നില്‍ നിന്ന് ഏട്ടന്‍ ഒരുപാടു ദൂരത്തേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണെന്ന പേടിയാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്.. ഇനിയൊരിക്കലും അതിനു കഴിഞ്ഞില്ലങ്കിലോ.. എന്നെ ഉള്‍ക്കൊള്ളന്‍ ഏട്ടന് എത്രസമയം വേണമെങ്കിലും എടുക്കാം അതുവനെ കാത്തിരിക്കാന്‍
അലോകേട്ടന്‍ കെട്ടിയ ഈ താലി മതി. എനിക്ക് ഈ ജന്‍മം മുഴുവന്‍ കാത്തിരിക്കാന്‍..

വീട്ടില്‍ എന്നെ കെട്ടിക്കാനുള്ള പരിപാടി അച്ഛന്‍ നടത്തിത്തുടങ്ങിയിട്ടു നാളുകളായി.. ഏതോ ഒരു ബിസിനസുകാരന്റെ മകനുമായി വിവാഹം നടത്താമെന്നും എന്റെ എതിര്‍പ്പു മറികടന്ന് അച്ഛന്‍ വാക്കു കൊടുത്തു… അതാ ഞാന്‍..

മുത്തിന്റെ കാര്യവും ഏട്ടന്‍ അന്ന് നേരിട്ടു കണ്ടതല്ലേ..

ഏട്ടനോടുള്ള പേടിയുടെ പുറത്താണ് അച്ഛനിതെല്ലാം ചെയ്യുന്നത്. എന്തൊക്കെയായാലും ഏട്ടൻ കൊന്നത് സ്വന്തം ചേരയെ അല്ലേ. അച്ഛൻ അതൊന്നും മറക്കില്ല.. ഇനിയും ഏട്ടൻ ഇല്ലാതെ എനക്ക് മുന്നോട്ടു പോകാൻ പോകാന്‍ വയ്യേട്ടാ…അവള്‍ വിതുമ്പിക്കരഞ്ഞുകൊണ്ടാണ് ഇത്രയും പറഞ്ഞു തീര്‍ത്ത്..

അവളുടെ കരച്ചിലിന്റെ ശബ്ദം കൂടിയതോടെ അലോക് ഭദ്രയെ മാറോടു ചേര്‍ത്തു നിര്‍ത്തി  ആശ്വസിപ്പിച്ചുകൊണ്ടിരുന്നു..അവളുടെ ഏങ്ങലടികള്‍ പതിയെ ഇല്ലതായി..

സമയം കടന്നുപോകെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങുന്ന അവളെ അവന്‍ നോക്കിക്കൊണ്ടിരുന്നു…

പതിയെ ഭദ്രയെ ആദ്യമായി കണ്ട ദിവസം അവന്റെ ഓര്‍മ്മയിലേക്കെത്തി…

ആരെയും കാണാതെ ആര്‍ക്കും കാതുകൊടുക്കാതെയുള്ള മൂന്നു വര്‍ഷങ്ങള്‍….റാണയുടെ തകര്‍ച്ചയോടെ തന്റെ തേരോട്ടം ആരംഭം കുറിച്ചതോടെ ഭരാതത്തെ തന്റെ കീഴില്‍കൊണ്ടുവരണമെന്ന വാശി.

ഓരോ ജീവനെടുക്കുമ്പോഴും എന്റെയുള്ളില്‍ നിറയുന്ന ആത്മസംതൃപ്തി കണ്ടു ഞാനൊരു രാക്ഷസനായി മാറുന്നുവെന്ന സുഹൃത്തുക്കളുടെ ആശങ്ക.

അവര്‍ പരിവര്‍ത്തനത്തിനായി എനിക്ക് അനുവദിച്ച അജ്ഞാതവാസക്കാലമാണ് ഈ മൂന്നു വര്‍ഷം.. പക്ഷെ അവര്‍ അറിഞ്ഞിരുന്നില്ല മരണത്തിന്റെ താഴ്‌വരയില്‍ എനിക്കായി കാത്തിരുന്ന രാജ്യത്തെക്കുറിച്ചും ഞാനെന്ന അവരുടെ രാജാവിനെക്കുറിച്ചും.

ഒരിക്കില്‍ ഗിരി ശൃംഗങ്ങള്‍ ഇറങ്ങിയെത്തിയ  ഗോത്രവര്‍ഗക്കാരന്‍ ഭരിച്ച നാട്.. ഇന്നു മോക്ഷംതേടി ദിനംപ്രതി അനേകായിരങ്ങള്‍ എത്തുന്ന പുണ്യഭൂമിയെന്ന് ആളുകള്‍ പറയുമ്പോളും മരണത്തിന്റെ താഴ്‌വാരമെന്ന് ആളുകള്‍ പറയാന്‍ മടിക്കുന്ന ഭൂമി.

അവിടെയുള്ളവര്‍ എന്നിലെ എന്നെ തിരിച്ചറിയാന്‍ പഠിപ്പിച്ചു… ഒടുവില്‍ ആ ഗ്രോത്രവര്‍ഗക്കാരന്റെ് ജന്മസ്ഥനാം സന്ദര്‍ശിച്ചു പുതിയ ദൗത്യവുമായൊരു മടക്കയാത്ര.

ചൈനയുടെ അതര്‍ത്തിയില്‍യില്‍ സ്ഥിതിചെയ്യുന്ന ഹിമാചല്‍പ്രദേശിലെ പേരറിയാത്തൊരു ഗ്രാമം…ദീര്‍ഘനാളത്തെ യാത്രയ്‌ക്കൊടുവില്‍ അഘോരി സന്യാസി സംഘത്തോടൊപ്പം അലോക് രാത്രി വൈകിയാണ് അവിടെ എത്തിച്ചേര്‍ന്നത്.

കടുത്ത തണുപ്പില്‍ നിന്നു രക്ഷനേടാന്‍ സന്യാസിമാരില്‍ നിന്നും ലഭിച്ച ചരസിന്റെ ലഹരിയില്‍ കിടന്നുറങ്ങിയ അലോകിന്റെ മുഖത്തേയ്ക്കു സൂര്യന്‍ തന്റെ രശ്മികള്‍ പായ്ച്ചു…

അലോക് കണ്ണു തുറന്നു ചുറ്റം നോക്കി. ഗ്രാമവാസിള്‍ തങ്ങളുടെ ജോലികള്‍ ആരംഭിച്ചിരുന്നു. ഇറങ്ങി പുറപ്പെട്ടിട്ട് എത്ര നാളായെന്നോ ഒന്നും അലോകിനു തിട്ടമില്ലായിരുന്നു.. ഒരുവില്‍ യാത്ര സന്യസിമാരോടു യാത്രപറഞ്ഞ് അലോക് നാട്ടിലേക്കു മടക്കയാത്രയ്ക്കു തയ്യാറായി..

ഹിമാചലയില്‍ നിന്നു നാട്ടിലെത്തിയ അലോക് സുഹൃത്തുക്കളെല്ലാവരും ചെന്നൈയിലാണെന്നുള്ള വിവരം അറിയുന്നതും അങ്ങോട്ടേയക്കു യാത്രതിരിച്ചു..

തങ്ങളുടെ കമ്പനിയുടെ കീഴില്‍ വാങ്ങിയ മെഡിക്കല്‍ കോളജിലേക്കാണ് അലോക് ആദ്യം പോയത്. അവർ അവിടെ ഉണ്ടെന്ന് അപ്പുമാമ പറഞ്ഞിരുന്നു. താൻ എത്തിയിട്ടുണ്ടെന്ന് അറിയിക്കെണ്ടെന്നും പറഞ്ഞാണ് ഇങ്ങോട്ടേക്ക് പോന്നത്.
അലോക് ഇല്ലാതിരുന്ന കലായളവിലാണു ആത്രേയ ഗ്രൂപ്പ് മെഡിക്കല്‍ കോളജ് വാങ്ങുന്നത്..

മെഡിക്കല്‍ കോളജിന്റെ കവാടം കടന്നെത്തിയ അലോക് ബൈക്കു പാര്‍ക്കു ചെയ്തു തിരിഞ്ഞതും  അരോ അവനെ ചവിട്ടി താഴെയിട്ടു… തഴെ വീണ അലോക് അവന്‍ തന്നെ ചവിട്ടിയതാരായെന്നു നോക്കിയതും
തന്റെ മുഖത്തേക്ക് എന്തോ വീണുവെന്നു മനസിലാക്കി അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. തന്റെ നേരെ ആരോ കരിഓയില്‍ ഒഴിച്ചതാമെണന്നു മനസിലായ അവന്‍ ചാടി എഴുനേറ്റു.
ചുറ്റു നോക്കിയ അവന്‍ കണ്ടത് മുന്നില്‍ ദേഷ്യം വന്നു ചുവന്ന മുഖവുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്.. അവളെ മൊത്തത്തില്‍ ഒന്നു നോക്കിയ അവന്റെ കണ്ണുകള്‍ ചെന്ന് എത്തി നിന്നത് അവളുടെ മിഴികളിലേക്കാണ്.. ഒരു നിമിഷം തന്റെ നോട്ടം അവളില്‍ നിന്നു മാറ്റാനാകാതെ അവന്‍ നിശ്ചലമായി നിന്നു പോയി..

ഡോ ഇനി അവളെ താന്‍ ശല്യം ചെയ്താല്‍ തനിക്ക് ഈ ഭദ്ര ആരാണെന്നു കാട്ടിത്തരും ഞാന്‍.. അവന്‍ പ്രേമിക്കാന്‍ നടക്കുന്നു.. നീയൊക്കെ ഒരു ആണാണോടാ.. അടിച്ചു നിന്റെ കരണം പുകയ്ക്കാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല…

അവള്‍ വീണ്ടും എന്തോ പറയാന്‍ തുടങ്ങിയ അവളുടെ അടുത്തേക്കു മറ്റൊരു പെണ്‍കുട്ടി ഓടിയെത്തി ചെവിയില്‍ എന്തോ പറഞ്ഞതും അവള്‍ ഞെട്ടി അലോകിനു നേരെ നോക്കി..

ഞാന്‍ പറഞ്ഞതൊന്നും മറക്കേണ്ട കേട്ടല്ലേ.. ഒന്നു കൂടെ ഭീഷണിപ്പെടുത്തി അവള്‍ സ്ഥലം കാലിയാക്കി…

എന്താ സംഭവിച്ചതെന്ന് മനസിലാകാതെ നിന്ന അലോക് മുഖം തുടച്ചുകൊണ്ട്  അവർ പോയ വഴിയേ ഒന്നു നോക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്കു നടന്നു..

ഭദ്രേ നിനക്കെന്തിന്റെ കേടാ… ഞാന്‍ അപ്പോഴേ വേണ്ടാന്നു പറഞ്ഞതാ.. അപ്പോ അവക്ക് ഒടുക്കത്ത ദേഷ്യം. എന്നിട്ടു വിനായക്‌നിട്ടു വച്ചത് കൊണ്ടതു വേറെ ആര്‍ക്കിട്ടോ..ഇനി അയാളാരാന്ന് ആര്‍ക്കറിയാം..

മുത്തേ നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ..ഒരു കൈയ്യബദ്ധം അതു ഏതു പോലീസിനും പറ്റും.. പിന്നെ ഇപ്പോ ഇവന്‍ ആരായാലും എനിക്കൊന്നുമില്ല… ഞാനേ  രാജശേഖരന്റെ മോളാ..

എന്നാ പ്രമുഖന്റെ മോള്‍ വാ ക്ലാസില്‍ പോകാം.. ഇല്ലേലേ മുറിവൈദ്യം മാത്രമേ പഠിക്കൂ..

ഓരോന്നും പറഞ്ഞു കൊണ്ട് അവര്‍ ക്ലാസ് മുറി ലക്ഷ്യമാക്കി നടന്നു….ഈ സമയം ഭദ്ര അലോകിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുയായിരുന്നു..

ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേഷന്‍ സെക്ഷനില്‍ എത്തിയ അലോകിന്റെ കരി പുരണ്ട വസ്ത്രം കണ്ട് ഉദ്യോഗസഥര്‍ അവനെ സൂക്ഷിച്ചുനോക്കി.. സെക്യൂരിറ്റി ഉദ്യോഗസ്ഥനെത്തി അലോകിനോടു എന്തുവേണമെന്ന് ആവശ്യപ്പെട്ടു..

ചെയര്‍മാനെ കാണാന്‍ വന്നതാണെന്നും അറിയിച്ചതോടെ അയാള്‍ അലോകിനോട് ഇരിക്കാന്‍ പറഞ്ഞ ശേഷം ചെയര്‍മാന്റെ മുറിയിലേക്കു പോയി… തിരികെ വന്നയാള്‍ ബോര്‍ഡ് മീറ്റിങ് നടക്കുകയാണെന്നും ഒരു മണിക്കൂറെങ്കിലും കാത്തിരിക്കണമെന്നും അലോകിനോടു പറഞ്ഞു..

സാരമില്ല കാത്തു നിന്നോളാമെന്നു പറഞ്ഞ് അവന്‍ വരാന്തയിലേക്കു നീങ്ങി നിന്നു.. ചുറ്റുപാടും നോക്കി നിന്ന അവന്‍ അപ്രതീക്ഷിതമായി ഭദ്രയെ വീണ്ടും കണ്ടു.. ജനലഴികള്‍ക്കുള്ളിലിരുന്നു പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്ന അവളെയും നോക്കി അവന്‍ അവിടെ തന്നെ നിന്നു..

ഇടയ്‌ക്കെപ്പോഴേ അവളും കണ്ടു അവനെ.. കണ്ണുരുട്ടി പേടിപ്പിച്ച ശേഷം അവള്‍ ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു..

അഡ്മിനിസ്‌ട്രേഷന്‍ ഓഫസില്‍ നിന്നു കരഞ്ഞു കൊണ്ടു പുറത്തേക്കിറങ്ങുന്ന പെണ്‍കുട്ടിയെ  അലോക് നോക്കി.. അവന്‍ നടന്നു അവളുടെ അടുത്തെത്തിയതും അപ്രതീക്ഷിതമായി അവള്‍ താഴേക്കു ചാടി..
ഒപ്പം അലോകും.. ചാടുന്നിനിടയില്‍ ഫയര്‍ സേഫ്റ്റി സിസ്റ്റത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഫയര്‍ ഹോസിന്റെ അഗ്രവും അവന്‍ കൈക്കലാക്കിയിരുന്നു..  താഴേക്കു വീണ അവളെ അവന്‍ നിലം പതിക്കുന്നതിനു മുന്‍പു കൈയ്ക്കുള്ളില്‍ ഒതുക്കി പിടിച്ചിരുന്നു.

ഇരുവരും താഴെയെത്തിയതോടെ അവന്‍ പെണ്‍കുട്ടിയെ ചുറ്റിപ്പിടിച്ചിരുന്ന കൈയ് വിട്ടതും അവള്‍ ബോധമറ്റു നിലത്തേയ്ക്കു വീണു. നിലത്തുകിടന്ന അവളെ ചോരയൊലിക്കുന്ന കൈകളോടെ അലോക് തട്ടിവിളിച്ചു..

സംഭവം കണ്ട് ഓടിക്കൂടിയവരിൽ ആരോ കൊണ്ടുവന്നു തന്ന വെള്ളം അലോക് അവളുടെ മുഖത്തേക്കു തളിച്ചു കൊണ്ട വീണ്ടും തട്ടി വിളിച്ചു.. കണ്ണു തുറന്ന അലോകിന്റെ മുഖത്തേയക്കും ചുറ്റിനും നോക്കി… താന്‍ മരിച്ചിട്ടില്ലെന്നു മനസിലാക്കിയ അവള്‍ പൊട്ടിക്കരഞ്ഞു..

എന്തിനാ സാര്‍ എന്നെ രക്ഷിച്ചത്.. എനിക്കു മരിക്കണം അവള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..

ചുറ്റും നോക്കിയ അലോക് ആ ഹോസ്പിറ്റലിലെ മുഴുവന്‍ ആളുകളും തങ്ങളെ നോക്കി നില്‍ക്കുകയാണെന്നു അവനു മനസിലായി…അലോക് പെണ്‍കുട്ടിയെ എഴുനേല്‍പ്പിച്ച് അവളെ ഹോസ്പിറ്റലിനുള്ളിലേക്കു കൊണ്ടു പോയി.. മറ്റു കുട്ടികളും അവരോടൊപ്പം ഉണ്ടായിരുന്നു.. അവരുടെയൊക്കെ ചോദ്യത്തിനു കരച്ചില്‍ മാത്രമാണ് അവളുടെ മറുപടി..

ഹോസ്പിറ്റല്‍ ബെഡിലിരിക്കുന്ന അവളുടെ കൈയ് തന്റെ കൈയ്ക്കുള്ളിലാക്കി അലോക് അവളോടു സംസാരിച്ചു…

മോളെ സ്വന്തം സഹോദരനായി കണ്ടു എന്തു പ്രശ്‌നമാണെങ്കിലും നിനക്ക് എന്നോടു പറയാം..

സ്വന്തം ജീവന്‍പോലും അപകടപ്പെടുത്തി തന്നെ രക്ഷിച്ച അലോകിന്റെ ചോദ്യത്തിന് അല്‍പം മടിച്ചിട്ടാണെങ്കിലും അവള്‍ മറുപടി പറഞ്ഞു..

അവരോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പ്രതിഷേധിക്കാനായി വിദ്യാര്‍ഥി ഐക്യ മുദ്രാവാക്യങ്ങള്‍ വിളിച്ചു അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലേക്കു തരിയാന്‍ പോയതും കരിപുരണ്ട അലോകിന്റെ മുഖം ക്രോധം കൊണ്ടു വിറച്ചു..
നിർത്തെടാ.. അലോക് ദേഷ്യത്തോടെ അലറി.

മുദ്രാവാക്യങ്ങള്‍ മുഴങ്ങികേട്ട അവിടം പൊടുന്നനെ നിശബ്ദമായി.. വിദ്യാര്‍ഥികളെ തള്ളിമാറ്റി അലോക് മുന്നോട്ട പോയി… എന്താണു നടക്കുന്നതെന്നു അറിയാതെ അവരും അലോകിനെ പിന്തുടര്‍ന്നു…

അഡ്മിനിസ്‌ഡ്രേന്‍ ബ്ലോക്കില്‍ ചെന്ന അലോക് അക്കൗണ്ട്‌സ് മാനേജരുടെ മുറി തിള്ളി തുറന്നു അകത്തു കയറി..

മുപ്പത്തിനു മുകളില്‍ പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ് അക്കൗണ്ട്‌സ് മാനേജരുടെ കസേരിയില്‍ ഉണ്ടായിരുന്നത്…
കതക് തള്ളിത്തുറന്ന് അകത്തേയക്കു കയറി വരുന്ന അലോകിനെ കണ്ട് അയാള്‍ ദേഷ്യപ്പെട്ടു..

ചവിട്ടിപ്പൊളിച്ചു ഇങ്ങനെ അകത്തേയ്ക്കു കയറാന്‍ ഇതു തന്റെ തറവാട്ടു വഹയൊന്നുമല്ല… പറഞ്ഞു തീര്‍ന്നതും അലോക് അയാളുടെ കരണം നോക്കി ഒന്നു പൊട്ടിച്ചു..

അടികൊണ്ട അക്കൗസ് മാനേജരുടെ താടിയെല്ലു പൊട്ടിപ്പോയി.. നിലത്തേക്കു വീണ അയാളുടെ നെഞ്ചിലേക്ക് അലോക് ആഞ്ഞു ചവിട്ടിയതും വായില്‍ നിന്നു രക്തം വന്ന അയാള്‍ക്കു ബോധം മറയുന്നതായി തോന്നി..

രക്തം വാര്‍ന്നൊഴുകുന്ന മുഖവുമായി കിടന്ന അയാളുടെ കാലില്‍ പിടിച്ചു വലിച്ചുകൊണ്ട് അലോക് മുന്നോട്ടു നടന്നു. പുറത്തുനിന്ന വിദ്യാര്‍ഥികളും ജീവനക്കാരുമെല്ലാം ഇതു കണ്ടു പേടിച്ച് അലോക്കിനു വഴിയൊരുക്കി. നടന്നു നീങ്ങുന്ന അലോകിനെ തടയാന്‍ ഓടിയെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും അവരെ ഒരു കൈയ്‌കൊണ്ട് അവന്‍ അടിച്ചു താഴെയിട്ടു.

ഈ സമയം അവിടെയെത്തിയ അമറും മറ്റുള്ളവരും പെണ്‍കുട്ടിയെ അശ്വസിപ്പിക്കുകയായിരുന്നു.. അപ്രതീക്ഷിതമായി അവര്‍ക്കു മുന്നിലേക്കു ഒരാള്‍ തെറിച്ചു വീഴുന്നത്. തന്റെ മുന്നില്‍ വീണു കിടക്കുന്ന ആളെ കണ്ട് അവള്‍ ചാടിയെഴുന്നേറ്റു. ഒന്‍പതു പേരും വാതിലനു നേരെ നോക്കി..

ഏറെ നാളുകള്‍ക്കു ശേഷം അപ്രതീക്ഷിതമായി അലോക്കിനെ കണ്ട സന്തോഷത്തില്‍ അവര്‍ മുന്നോട്ടു നടന്നു. എന്നാല്‍ കൈയ് ഉയര്‍ത്തി അവരെ തടയുകയാണ് അലോക് ചെയ്തത്.

നിലത്തു കിടന്ന അക്കൗണ്ട്‌സ് മാനേജരെ അവന്‍ കുത്തിന്നു പിടിച്ച് ഉയര്‍ത്തിയെടുത്തു.

ഫീസടയ്ക്കാന്‍ സാവകാശം ചോദിച്ച ഇവളെ നീ അന്തിക്കൂട്ടിനു ക്ഷണിക്കുമല്ലേടാ നായേ.. അലോക് അവൻ്റെ വയറിനിട്ട് ഇടിച്ചു. അവൻ വേദന കൊണ്ട് അലറി.

പണത്തിന്റെ കുറവു മാത്രമെ ഇവള്‍ക്കുള്ളൂ പക്ഷെ അതിന്റെ പേരില്‍ നീ അവളുടെ മാനത്തിനു വിലയിട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും അവള്‍ ഇല്ലാതാക്കാനൊരുങ്ങി.

നിന്നെ പോലെക്കുള്ളവന്‍ മാര്‍ക്കുള്ളതല്ല ഈ ഭൂമി. മരണമാണു നിനക്കുള്ള ശിക്ഷ. അവന്റ നേരെ ഉയര്‍ന്ന അലോകിന്റെ കൈകള്‍ ആ പെണ്‍കുട്ടി തടഞ്ഞു. അരുതെന്ന അവളുടെ മുഖഭാവം കണ്ട് അവന്‍ തന്റെ ഉദ്യമത്തില്‍ നിന്നു പിന്‍വാങ്ങി..

കണ്ടോടാ നീ ഇവളുടെ മാനത്തിനു വിലയിട്ട് അപമാനിച്ചപ്പോളും നിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇവള്‍ ശ്രമിച്ചത്. ഇറങ്ങിപ്പൊക്കോണം ഇവിടെ നിന്ന്. ഇനി എന്റെ കണ്‍വെട്ടത്തു കണ്ടാല്‍ ഇപ്പോള്‍ കാണിച്ച കരുണ ഞാന്‍ കാട്ടില്ല. അവനെ അലോക് പുറത്തേക്കു തള്ളി.

അവള്‍ ഇപ്പോളും കരയുകയാണെന്നു കണ്ട അലോക് അവളുടെ കൈയിൽ പിടിച്ചു.

ഇനി നീ കരയരുത്. ഇനി എന്തിന്റ പേരിലായാലും നിന്റെയെന്നല്ല ആരുടെയും കണ്ണീര്‍ ഇവിടെ വീഴില്ല. ഇത് എന്റെ വാക്കാണ്. ഇത്രയും പറഞ്ഞ ശേഷം അലോക് പുറത്തേക്കു നടന്നു, പിന്നാലെ ഒന്‍പതുപേരും.

കാഴ്ചക്കാരുടെ കൂടെ നിന്നിരുന്ന ഭദ്രയും മുത്തും അന്തം വിട്ടു നില്‍ക്കുകയായിരുന്നു. കുറച്ചു നിമിഷങ്ങളായി തങ്ങയുടെ മുന്നില്‍ നടക്കുന്നത് അവര്‍ക്ക് വിശ്വസിക്കാവുന്ന തിനും അപ്പുറമായിരുന്നു.

ഡീ.. നമ്മള്‍ കണ്ടതൊക്കെ സ്വപ്നമല്ലല്ലോ അല്ലേ.. ഭദ്ര മുത്തിനോടു പറഞ്ഞു.

അയാള്‍ ഇല്ലായിരുന്നെങ്കില്‍ ആകൊച്ചിന്റെ കാര്യം നീയൊന്ന് ആലോചിച്ചു നോക്കിക്കെ..

ശരിയാ… പക്ഷെ ആള്‍ എന്തായാലും നല്ല കലിപ്പനാ… നീ കേട്ടില്ലേ ഇതിന്റെ ഉടമസ്ഥരെക്കുറിച്ച്. അവരെപ്പോലും ഒരു വിരല്‍ കൊണ്ട് അയാള്‍ തടഞ്ഞു നിര്‍ത്തിയത്. അയാളുടെ ദേഷ്യം കണ്ടു അവര്‍ പോലും പേടിച്ചു നില്‍ക്കുവാരുന്നല്ലോ.

അയ്യോ.. നീ ഇയാളുടെ മേത്തല്ലേ കരി ഓയില്‍ ഒഴിച്ചത്. നീ ഒന്നു സൂക്ഷിക്കുന്നതു നല്ലതാ ഭദ്രേ.. അയാളുടെ ഒരു കൈയ്ക്കില്ല നീ.. കണ്ടില്ലേ ആ അക്കൗണ്ട്‌സ് മാനേജര്‍ സണ്ണിക്കിട്ട് അയാള്‍ അടിച്ചത്. ഹോ ഓര്‍ക്കുമ്പോള്‍ തന്നെ തല പെരുത്തു പോകും. മുത്ത് ഭീതിയോടെ പറഞ്ഞു.

അയാള്‍ എന്നെ ഒന്നും ചെയ്യില്ല.. ചെയ്യാനായിരുന്നെങ്കില്‍ അത് അപ്പോ തന്നെ കിട്ടിയേനെ.. പിന്നെ എന്നെ ഇപ്പോ തല്ലിയാല്‍ അയാള്‍ ഭാവിയില്‍ അതോര്‍ത്തു ദുഖിക്കും

എന്തിന്?
മുത്ത് കണ്ണു മിഴിച്ചു.

ഭാവി ഭാര്യയെ തല്ലിയതിന്..

അവളുടെ വാക്കുകള്‍ കേട്ട മുത്തിന്റെ കണ്ണുകള്‍ ഇപ്പൊ പുറത്തുചാടും  എന്ന അവസ്ഥയിലായി.. ഭദ്രയെ നോക്കിയപ്പോള്‍ അവള്‍ ഒരു ചെറിയ നാണമൊക്കെകാട്ടി നില്‍ക്കുന്നു.

നിനക്കു വട്ടാണോ ഭദ്രേ?. ആരാന്നോ എന്താന്നോ അറിയാത്ത ഒരാളെ കേറി പ്രേമിക്കാന്‍..

അല്ലേ തന്നെ നീ പ്രേമാണെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നാ മതി ഇപ്പോ അയാള്‍ നിന്നെ പിടിച്ച് ഉമ്മവെയ്ക്കും.

അതൊക്കെ പോട്ടെ
ഇനി അയാളെ എവിടെ പോയി കണ്ടു പിടിക്കും.

അറിയില്ല മുത്തേ. അയാളുടെ ആദ്യ നോട്ടം തന്നെ എന്റെ ചങ്കിലാ തറച്ചത്, പിന്നെ നിന്നെ ശല്യപ്പെടുത്താന്‍ വന്ന വനാണെന്നു കരുതിയാ ഞാന്‍ അങ്ങനെല്ലാം കാട്ടിയത്. അതു കൊണ്ടു നീ തന്നെ ഇക്കാര്യത്തില്‍ എന്നെ സഹായിക്കണം. നിനക്കു വേണ്ടിയല്ലേ ഞാന്‍ പോയി അടിയുണ്ടാക്കിയത്. അയാളുടെ വണ്ടിയിരിക്കുന്ന അങ്ങോട്ടു പോകാം.. എന്നിട്ട് കൈയോടെ ഒരു സോറിയും പറഞ്ഞേക്കാം..

മുത്ത് തലയില്‍ കൈയ് വെച്ചു നിന്നു.
ഭദ്ര മുത്തിനെയും വലിച്ചുകൊണ്ടു പാര്‍ക്കിങ് ഏരിയായിലേക്കു നടന്നു.

അലോകിനെ എല്ലാരും കൂടി പൊതിഞ്ഞു നില്‍ക്കയാണ്.. അപ്പോഴും അലോക് ഒരക്ഷരം പോലും മിണ്ടാതെ നിര്‍വികാരനായി നില്‍ക്കുക മാത്രമാണു ചെയ്യതത്.

എത്ര നാളായെടാ കണ്ടിട്ട്…ഇത്ര നാളുകള്‍ക്കിടയക്ക് ഒന്നു ഫോണ്‍ പോലും വിളിക്കാന്‍ തോന്നിയില്ലല്ലോ നിനക്ക്.. നിന്നെ തപ്പാത്ത സ്ഥലങ്ങള്‍ ബാക്കിയില്ല. ഒന്നോ രണ്ടോ ആഴ്ച മനസൊന്നു തണുക്കാന്‍ മാറി നില്‍ക്കാന്‍ പറഞ്ഞതിനു നീ ഇങ്ങനാണോ ചെയ്യുന്നത്….അല്ല ഇത്ര നാളും മാറി നിന്നിട്ടും പ്രയോജനം ഒന്നും ഇല്ലല്ലേ.. ഓരോരുത്തരായി അവനോടു ചോദിച്ചു കൊണ്ടിരുന്നു..

അലോകാകട്ടെ ഒന്നും ശ്രദ്ധിക്കാതെ നില്‍ക്കുകയാണ്.. അതു കണ്ടതും അവര്‍ക്കു സങ്കടമായി.. അവന്റെ മൗനത്തിനു കാരണം കുറച്ചു മുമ്പു നടന്ന സംഭവങ്ങളാണെന്നു അവര്‍ക്കു മനസിലായിരുന്നു…

നീ ക്ഷമിക്കടാ.. ഹോസ്പിറ്റല്‍ വാങ്ങിയപ്പോള്‍ മുമ്പുണ്ടായിരുന്ന ചില സ്റ്റാഫുകളെ നിലനിര്‍ത്തേണ്ടിവന്നു.. അങ്ങനെ ഉണ്ടായിരുന്നവനാണ് ആ അക്കൗണ്ട് മാനേജര്‍ സണ്ണി.. അവന്‍ ഇങ്ങനെയൊന്നും ചെയ്യുമെന്നു ഞങ്ങള്‍ കരുതിയില്ല… പൊറുക്കടാ നീ….അമര്‍ പറഞ്ഞു നിര്‍ത്തി.. പിന്നെയും ഒന്നും മിണ്ടുന്നില്ലെന്നു കണ്ട
അവര്‍ അവന്റെ മേലുള്ള പിടി മുറുക്കി..

അലോകിനും ഇതില്‍ കൂടുതല്‍ അവരുടെ മുന്നില്‍ മിണ്ടാതെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല… സുഹൃത്തുക്കള്‍ അല്ല സ്വന്തം സഹോരങ്ങള്‍ ആയിരുന്നു അവര്‍ അലോകിന്..
അവന്റെ മുഖത്ത് ആ പഴയ ചിരി വിടര്‍ന്നതോടെ അവര്‍ അവനെ മറിച്ചിട്ട് അവന്റെ മുകളിലേക്കു ചാടി… പിന്നീട് പണിക്കണങ്ങളും പരിഭവങ്ങളും അവര്‍ പറഞ്ഞു തീര്‍ത്തു….

ഡാ ഞാന്‍ കുറച്ചു കാലം ഇവിടെ കാണും ഒരു ഡോക്ടറായിട്ട്.. ഞാന്‍ ആരാണെന്നു മറ്റാരും അറിയണ്ട..

അതിനു നീ ഡോക്ടറായിട്ടു മാത്രം നില്‍ക്കേണ്ട കാര്യമുണ്ടോ.. ചെയര്‍മാന്‍ സ്ഥാനം നിന്റെ പേരിലാണു ഞങ്ങള്‍.. അഖില്‍ പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ അവന്‍ അഖിലിനെ തടഞ്ഞു… വേണ്ടെടാ… ഞാന്‍ ഒരു ഡോക്ടര്‍ മാത്രമായി തന്നെ ഇവിടെ തുടരും ബാക്കി ഞാന്‍ പിന്നെ പറയാം..

അതെ നമ്മുടെ ഹോസ്പിറ്റലില്‍ തന്നെ ഇരിക്കട്ടേ.. ഇന്ത്യയിലെ തന്നെ മികച്ച പീഡിയാട്രിക് ഡോക്ടര്‍… ഒരു കൈയ്യാല്‍ ജനനവും മറുകൈയ്യാല്‍ മരണവും നല്‍കുന്ന ഡോക്ടര്‍.. ഇങ്ങനൊരു ഡോക്ടറെ വേറെ എവിടെ കിട്ടും.. അയ്യപ്പന്‍ ഇടയ്ക്കു കേറി അലോകിനിട്ടു ചൊറിഞ്ഞു..

അതു കേട്ടതും അലോകിനു ദേഷ്യം വന്നു.. ഡാ കോപ്പേ നിനക്ക് ഒരു മാറ്റവും ഇല്ലോ.. മിണ്ടാതിരുന്നില്ലെങ്കില്‍ എന്റെ കൈയ്യില്‍ നിന്നു വാങ്ങും…

അതൊക്കെ പോട്ടേ.. നീയെന്താ വല്ല വര്‍ക്‌ഷോപ്പിലും ജോലിക്കു നില്‍ക്കുവാരുന്നോ…ഗിരി അവനോടു ചോദിച്ചു.

അലോക് ഒന്നും മനസിലാകാതെ അവനെ നോക്കി..

നിന്റെ മുഖത്തും ഷര്‍ട്ടിലുമെല്ലാം കരി ഓയില്‍..

അതു പറഞ്ഞതും അലോകിന്റെ മനസിലേക്ക് ഭദ്രയുടെ മുഖം കടന്നു വന്നു..

ഒന്നും പറയണ്ടാടാ ഞാന്‍ വന്നു ഇറങ്ങിയതും ഒരു കുരുപ്പ് എന്നെ ചവിട്ടി താഴെയിട്ടു തെറിയും വിളിച്ചു മേത്തു കരിഓയിലും ഒഴിച്ചിട്ടു പോയി..

അലോക് പറഞ്ഞു തീര്‍ന്നതും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി…

ചിരി സഹിക്കാനാകാതെ അയ്യപ്പന്‍ അവനോടു ചോദിച്ചു.. നീ എന്താടാ അവളോടു ചെയ്തത്…

എല്ലാവരുടെ കളിയാക്കി ചിരിയും അയ്യപ്പന്റെ ചോദ്യവുമെല്ലാം കേട്ട് അവനു ചൊറിഞ്ഞു കേറി..

ഡാ കോപ്പന്‍മാരെ അവള് ആളുമാറി ചെയ്തതാ.. അവളുടെ കൂടെ വേറൊരു പെങ്കൊച്ചും ഉണ്ടായിരുന്നു…

ശരി ഞങ്ങള്‍ വിശ്വസിച്ചു.. അന്നിട്ടു അവളെ നീ എന്തു ചെയ്തു… വിഷ്ണു അകാംഷയോടെ ചോദിച്ചു…

ഞാന്‍ എന്തു ചെയ്യാന്‍ ആളുമാറിയെന്നു മനസിലായപ്പോ അവള്‍ രണ്ടു ഡയലോഗ് കൂടി അടിച്ചിട്ടു സ്ഥലം വിട്ടു….

പക്ഷെ അവളുടെ കൂടെ വന്ന പെണ്‍കുട്ടി.. ഞാന്‍ എവിടയോ കണ്ടു മറന്ന മുഖമാണത്…. എവിടെയാ കണ്ടതെന്നെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല…

എന്താണ് അലോക് സാറിന്റെ മനസിനൊരു ചാഞ്ചാട്ടം…വിഷ്ണു അലോകിന്റെ താടിയില്‍ പിടിച്ചൊന്നു വലിച്ചു..

വിഷ്ണുവിന്റെ കൈയ് തട്ടി മാറ്റി…അലോക് സാര്‍ ചാഞ്ചാടുമ്പോ പറയാം. ഇപ്പോ തല്‍ക്കാലം മക്കള്‍ ചെല്ല്… എനിക്കു കുറച്ചു പണിയുണ്ട് താടിയും മുടിലുമെല്ലാംമൊന്നു വെട്ടിയൊതുക്കണം.. പിന്നെ ഒന്നു ഫ്രഷ് ആകണം വന്നയുടനെ നിന്നെയൊക്കെ കാണാന്‍ വന്ന എന്നെ പറഞ്ഞാല്‍ മതിയല്ലേ..അലോക് അവരോടു യാത്ര പറഞ്ഞിറങ്ങി…

ബൈക്കിനരികല്‍ എത്തിയതും രാവിലെ കണ്ട രണ്ടു പെണ്‍കുട്ടികളും അവിടെ നില്‍ക്കുന്നതു അലോക് കണ്ടു.. തന്നെ ചവിട്ടിയിട്ടവള്‍  ബൈക്കില്‍ കയറിയിരുന്നു സെല്‍ഫിയെടുപ്പാണ്.. രണ്ടാമത്തവള്‍ എന്തോ ചിന്തിച്ചുകൊണ്ടു വടക്കോട്ടും നോക്കി നില്‍ക്കുന്നു…

അലോക് അടുത്തെത്തിയതും രണ്ടും ചാടിയെഴുനേറ്റു…

എന്താ പിന്നേം ചവിട്ടിയിടാന്‍ വന്നതാണോ.. അവന്റെ ചോദ്യം കേട്ടു മുത്ത് തലതാഴ്ത്തി.. അതോടെ ഭദ്ര ഇടയ്ക്കു കേറി..

ചേട്ടാ ഒരു കൈയബദ്ധം നാറ്റിക്കരുത്.. അതും പറഞ്ഞ് അവള്‍ ഒരു കവര്‍ അവനു നേരെ നീട്ടി…
ഇതെന്താ…അവന്‍ അതു വാങ്ങതെ അവളോടു ചോദിച്ചു.

ചേട്ടാ ഒരു ഷര്‍ട്ടാണ്. ഭദ്ര സന്തോഷത്തോടെ അവനു നേരെ കവറ് നീട്ടി.

എനിക്കു വേണ്ടാ.. അലോക് നിരസിച്ചു.

അങ്ങനെ പറയരുതു ചേട്ടാ… പറഞ്ഞൂല്ലോ അബദ്ധം പറ്റിയതാണെന്ന്… ഇവളെ സ്ഥിരമായി ഒരുത്തന്‍ ശല്യം ചെയ്യാറുണ്ടായിരുന്നു അവനാണെന്നു കരുതിയാ ഞാന്‍…

അവന്‍ പിന്നീടൊന്നും പറഞ്ഞില്ല.. ഷര്‍ട്ടും വാങ്ങി ബൈക്കില്‍ കേറി..

പെട്ടന്നു ഭദ്ര അലോനിനെ തടഞ്ഞു നിര്‍ത്തി.. അല്ല ചേട്ടാ.. ചേട്ടന്‍ സിനിമേലെ സ്റ്റണ്ട് മാസ്റ്ററാണോ..

അലോക് ഒന്നു ചിരിച്ചു… വേണ്ടി വന്ന സ്റ്റണ്ടും ചെയ്യും സംവിധാനോം ചെയ്യും.. എന്തേ…

അവള്‍ ഒന്നുമില്ലെന്നു കണ്ണടച്ചു കാണിച്ചു..

വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തതും അലോക് പെട്ടന്നു ബ്രേക്കു ചവിട്ടി… അതു കണ്ട് അവര്‍ അവന്റെ അടുത്തേക്കു നടന്നു.. അവന്‍ മുത്തിനെ നോക്കി.. നമ്മള്‍ മുമ്പ് എവിടെയെങ്കിലും വെച്ചു കണ്ടിട്ടുണ്ടോ… എവിടെയോ കണ്ടു മറന്നൊരു മുഖം പോലെ അതാ ചോദിച്ചത്..

അവള്‍ ഇല്ലെന്നു തലയാട്ടി..

സോറി.. തോന്നിയതാവും എന്നു പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തുകൊണ്ടു പോയി…

നിനക്ക് അയാളെ അറിയുമോ.. ഭദ്ര അവളോടു ചോദിച്ചു…

ഇല്ലെടീ സത്യമാ ഞാന്‍ അയാളോടു പറഞ്ഞത്… എന്താ നീ അങ്ങനെ ചോദിച്ചത്…

അല്ല നീ അങ്ങനെ ആണുങ്ങളോടു സംസാരിച്ചു കണ്ടിട്ടില്ല.. അതുകൊണ്ട് ഒഴിവാക്കി വിട്ടതാണോയെന്നറിയാന്‍ ചോദിച്ചതാ… മുത്ത് ഭദ്രേ നോക്കി മുഖം കോട്ടി..

അയ്യേ… വന്നകാര്യം മറന്നു പോയി… അയാളുടെ പേരു പോലും ചോദിക്കാന്‍ പറ്റീല്ലല്ലേ…. ഭദ്ര പറഞ്ഞതു കേട്ട മുത്ത് അവളെ കളിയാക്കാന്‍ തുടങ്ങി..

പിറ്റേ ദിവസം മുത്ത് ഒറ്റയ്ക്കാണു കോളജില്‍ വന്നത്… വരാന്തയിലൂടെ നടക്കുന്നതിനിടെയാണു ഫോണ്‍ വിളിച്ചു നല്‍ക്കുന്ന ഒരാളുടെമേല്‍ അവളുടെ ദൃഷ്ടി പതിഞ്ഞത്.

തുടരും.

45 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    Bro super…… ഒന്നും പറയാൻ ഇല്ല ഇനി പോയി അടുത്ത പാർട്ട്‌ വായിക്കട്ടെ

  3. പിണങ്ങൂലെങ്കില്‍ ഒരു കാര്യത്തെ ചോദിച്ചോട്ടെ നേതാവെ ???

    ഈയിടെയായി വരുന്ന പാർട്ടികളിലെ എല്ലാ ആദ്യപേജും ഇങ്ങനെ ബോള്‍ഡ് ആന്ഡ് ലാര്‍ജ്ജ് ഫോണ്ട് സെറ്റ് ചെയ്യുന്നതെന്തിനാ? ???

    1. Ariyilla bro. Njaan submit vazhi anu kadha ayakkunmath. Athil paragraph font anu idunne. But publish ayi varumbol ingane anu kanunnathu.kuttettanod next part sradhikkan parajittund.
      ❤️❤️❤️❤️❤️

      1. ബ്രോയുടെ ഒരാളുടെ കഥയില്‍ മാത്രമേ ഞാനിതു കണ്ടുള്ളൂ. അത് കൊണ്ടാണ് ട്ടോ അങ്ങിനെ ചോദിച്ചത് ???

        1. Ingane chodikkunnathu nallathalle bro. Big font vayanak discomfort anu. Adutha part il kuttettan sariyakkumayirikkum.

          Why sad emojis bro.

          “Kara pattunnathu nalla karyathinu anengil kara nallathalle”.

          ???

  4. അദ്വൈത്

    കഴിഞ്ഞ രക്തഗന്ധിയായ അദ്ധ്യായത്തിനു ശേഷം നല്ല കുളികാറ്റു പോലൊരദ്ധ്യായം.❤️

    1. Tnx bro.
      ❤️❤️❤️❤️❤️
      Othiri sneham
      Orupadu santhosham
      Next part submit chythittund

  5. ബ്രോ കഥ മാസ് ആയി വരുന്നുണ്ട്..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. Tnx ragendu
      ❤️❤️❤️❤️❤️
      Orupadu santhosham

    1. Tnx bro
      ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️

  6. FÜHRER ബ്രോ,
    ഈ ഭാഗവും പൊളി, മനസ്സിന് സന്തോഷം പകർന്ന ഭാഗം,
    കഥ ത്രില്ലടിപ്പിച്ചു മുന്നോട്ട് കൊണ്ട് പോകുന്നു… കാത്തിരിക്കാം തുടർഭാഗത്തിനായി…

    1. Tnx jwala
      Othiri sneham orupadu santhosham
      Next part ennu theerum
      ❤️❤️❤️❤️❤️❤️❤️

  7. Adipoli episode
    Kidukki
    Waiting for next part

    1. Tnx bro
      Adutha part enn theerum
      ❤️❤️❤️❤️❤️

  8. adipoli..machane….kidu….

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️

  9. നൈസ്…

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️

  10. ❤❤❤❤❤❤

    1. Tnx bro
      ❤️❤️❤️❤️

  11. അടിപൊളി….

    1. Tnx bro
      Orupadu sneham
      ❤️❤️❤️❤️❤️

  12. ഒരു പേജോ

    1. 15 plus page und bro. But eallam otta page ayi anu publish cheythe

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

  13. ഈ പാർട്ടും അടിപൊളി ബ്രോ ?

    ❤️❤️❤️

    1. Tnx bro
      Orupadu sneham
      ❤️❤️❤️❤️

      1. Tnx pavithra
        ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️

  14. പഴയ സന്യാസി

    1. ഈ പാർട്ടും അടിപൊളി ബ്രോ ?

      ❤️❤️❤️

    2. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️

Comments are closed.