രാധാമാധവം [കുട്ടേട്ടൻ] 56

Views : 3436

രാധാമാധവം

Radhamadhavam | Author : Kuttettan

 

Hai, ഫ്രണ്ട്സ്,  ഞാൻ സന്ദീപ്(കുട്ടേട്ടൻ ). ഒരു പാവം പ്രവാസി. ഇതു എന്റെ ആദ്യത്തെ കഥയാണ്. എത്രത്തോളം നന്നാവും എന്ന് അറിയില്ല.  ജോലിക്കിടയിൽ കിട്ടുന്ന കുറച്ചു സമയം. ആ സമയത്ത് മനസ്സിൽ തോന്നിയത്  ആണ് ഒരു കഥ എഴുതിയാലോ എന്ന്. വായിച്ചിട്ടു അഭിപ്രായം പറയണേ. ഇനി വല്ല തെറ്റുകൾ ഉണ്ടെങ്കിൽ അതും പറയാം. പിന്നെ ഒരു കാര്യം,
ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയിട്ടു യാതൊരു ബന്ധവും ഇല്ല. ഇനി അഥവാ അങ്ങനെ ഉണ്ടെങ്കിൽ  ആദ്യമേ പറഞ്ഞേക്കാം ഞാൻ അതിനു ഉത്തരവാദി അല്ല.My phone number is 2255
Sorry ഡയലോഗ് മാറി????എന്റെ നമ്പർ +98

#################
??????
“ഇന്നലെ എന്റെ കണ്ണുനീരിന്റെ കൂടെ നിന്റെ ഓർമ്മകൾ കൂടി ഞാൻ കഴുവി കളഞ്ഞിരുന്നു … കണ്ണുനീർ എന്റെ കണ്ണിനെ തെളിമയാക്കി .. മറക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ മറന്നു കൊണ്ടിരിക്കുന്ന നിന്റെ ഓർമ്മകൾ എന്റെ മനസ്സിനെയും”
??????

########********########

അതെ ഇത് അവൾ തന്നെ,  പക്ഷെ അവൾ എങ്ങനെ ഇവിടെ അതും ഒരു ജോലിക്ക്.
എന്തായാലും ആധിയോട് ചോദിച്ചു നോകാം
ഞാൻ ഇന്റർകോം എടുത്തു
മീര,
മീര :സർ
ഞാൻ : where is ആദി

മീര : ഇവിടെ ഉണ്ട് sir
ഞാൻ : അവനോടു എന്റെ ക്യാബിനിലോട്ട് വരാൻ പറ, പിന്നെ sharp 10:30 ക്  ഇന്റർവ്യൂ സ്റ്റാർട്ട്‌ ചെയ്യും. Ok
മീര :ok sir
ഞാൻ ഫോൺ വെച്ചു.

ഇനി ഈ ഞാൻ ആരാണെന്നു അറിയണ്ടേ
എന്റെ പേര് മാധവ് കൃഷ്ണ, അച്ഛൻ മാധവൻ നായർ, അമ്മ ദേവകി
എനിക്ക് മൂന്ന് ചേച്ചിമാർ . മൂന്നു പേരുടെയും വിവാഹം കഴിഞ്ഞു
അവരെ നമുക്ക് വഴിയേ പരിചയപ്പെടാം.
പിന്നെ എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആദി.
ആദി എന്റെ കുട്ടികാലം മുതലേ ഉള്ള ഫ്രണ്ട് ആണ്. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവനെ ഞാൻ പരിചയപ്പെട്ടത്. അന്ന് മുതൽ അവൻ എന്റെ കൂടെ ഉണ്ട്.

Recent Stories

7 Comments

  1. Super
    Waiting for next part

  2. കഥ എഴുതുമ്പോൾ എഴുത്തുകാരൻ മിനിമം ശ്രദ്ദിക്കേണ്ട കാര്യം ഉണ്ട്, നിങ്ങൾ ഇതിനു തുടർച്ചയായി എത്ര ഭാഗങ്ങൾ വേണമെങ്കിലും എഴുതിക്കോളൂ പക്ഷെ വായനക്കാരനെ വെറും വിഡ്ഢി ആക്കരുത് കഥയുടെ കാമ്പ് കുറച്ചെങ്കിലും എഴുതുക അതിനെ മുൾമുനയിൽ നിർത്തുന്ന ഒരു ഭാഗത്ത് നിർത്തുക,
    താങ്കളുടെ എഴുത്ത് നല്ലതാണ് പക്ഷ ആസ്വദിക്കാൻ കഴിയാത്ത രീതിയിൽ എന്തിനാണ് എഴുതുന്നത്?
    ധാരാളം വായിക്കൂ അപ്പോൾ മനസ്സിലാകും എങ്ങനെയാണ് വായനക്കാരെ തൃപ്തിപെടുത്തേണ്ടത് എന്ന്,
    ഇതിന്റെ തുടർച്ച വേഗം ആകട്ടെ, ആശംസകൾ…

    1. കുട്ടേട്ടൻ

      പൊന്നു മാഷേ…. ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ല…. ചുമ്മാ ഇരുന്നപ്പോൾ ഒന്ന് എഴുത്തിനോക്കി….. ഇതിന്റെ ബാലൻസ് പാർട്ട്‌ പോസ്റ്റ്‌ ചെയ്തിരുന്നു… but അപ്രൂവൽ ലഭിച്ചില്ല…. പിന്നീട് പോസ്റ്റ്‌ ചെയ്യാൻ ഉള്ള ഇന്ട്രെസ്റ് പോയി…. ഇപ്പോ എന്റെ പുതിയ കഥ ശിവതാണ്ഡവം പോസ്റ്റ്‌ ചെയ്തു തുടങ്ങിയിട്ടുണ്ട്…… രാധാമാധവം സ്റ്റോറി ആദ്യത്തേത് ആണ്… ആയതുകൊണ്ട് തന്നെ അതിൽ ഒരുപാട് പോരായ്മകൾ ഉണ്ടെന്നു ആരെക്കാളും കൂടുതൽ നന്നായിട്ട് എനിക്ക് തന്നെ അറിയാം…. അതെല്ലാം റെഡി ആക്കിയിട്ടേ ഇനി പോസ്റ്റ്‌ ചെയ്തു തുടങ്ങൂ…….

  3. ഒരിച്ചിരൂടെ പേജ് കൂട്ടി ഇടാർന്നു.. എവിടേം എത്താതെ നിർത്തിയ പോലെ തോന്നി ..
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു❤️

  4. ഈ കഥ മറ്റൊരു സ്ഥലത്ത് ഞാൻ വായിച്ചിട്ടുണ്ട്. അതും താങ്കൾ തന്നെയാണോ എഴുതിയത്
    പേര് കണ്ടപ്പോൾ നോക്കിയതാണ് അപ്പൊ അത്പോലെ തന്നെ..

    1. കുട്ടേട്ടൻ

      അതെ…. but ഇവിടെ ഞാൻ കുറെ മുന്നേ പോസ്റ്റ്‌ ചെയ്തത് ആണ്… അപ്രൂവൽ കിട്ടാത്തത് കൊണ്ട് പിന്നീട് പോസ്റ്റ്‌ ചെയ്തില്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com