ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 334

 

എന്തുകൊണ്ടോ ആ കാഴ്ച അവനെ വല്ലാതെ അസ്വസ്ഥനാക്കി.ചുറ്റിനും ഉള്ളവരും കടകളിലുള്ളവരും അതുപോലൊരു സംഭവം കണ്ടിട്ടും ഒന്നും ശ്രദ്ധിക്കുന്നേ ഇല്ല അതവനെ തെല്ലൊന്ന് ആശങ്കപ്പെടുത്തി.

രംഗം അത്ര പന്തിയല്ല എന്ന് മനസിലാക്കി സാധനങ്ങളുമായി അവൻ അവർക്കരികിലേക് നടന്നു.

കൂട്ടത്തിൽ ഒരുത്തൻ ആ സ്ത്രീയെ കേട്ടലറക്കുന്ന തെറി വിളിക്കുന്നുണ്ട്.

ചുറ്റുവട്ടത്താരും ഇടപെടാത്തത് അവനിൽ ഒരത്ഭുതം സൃഷ്ടിച്ചു.

പലരും കടകളിൽ നിന്നെ ആമ പുറം തോടിനുള്ളിൽ നിന്നെന്ന പോലെ തലയെത്തിച്ചു നോക്കുന്നുണ്ട്.

 

“എന്താ ചേട്ടാ പ്രശ്നം. എന്തിനാ ചേട്ടാ ആ പാവത്തിനെ ഇങ്ങനെ ഉപദ്രവിക്കണേ ”

 

അവനവർക്കരികിൽ ചെന്ന് ചോദിച്ചു.

 

“അത് ചോദിക്കാൻ നീയെതാടാ. നായിന്റെ മോനെ..സാദനം വാങ്ങാൻ വന്ന വാങ്ങി പോടാ..#&₹..വേണ്ടാത്ത കാര്യങ്ങളിടപ്പെട്ട് തടി കേടാക്കണ്ട..”

 

അത് പറഞ്ഞു കൂട്ടത്തിൽ നല്ല തടിയുള്ള ഒരുത്തൻ ഖാലിദിനെ നെഞ്ചിൽ പിടിച്ചു തള്ളി.വേച്ചു പോയവൻ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വിൽക്കാൻ വെച്ചിരുന്ന ഡെസ്കിൽ ഇടിച്ചു നിന്നു.

 

ദേഷ്യം വന്ന് കണ്ണൊക്കെ ചുവന്നവന്റെ മുഖമെല്ലാം വലിഞ്ഞു മുറുകി.മുഷ്ടി ചുരുട്ടി അവൻ അവർക്കരികിലേക് വീണ്ടും നടക്കാൻ തുനിഞ്ഞു.

പുറകിൽ നിന്ന് സാധനങ്ങളുമായി വന്ന ഷാനു ഓടി വന്നവനെ പിടിച്ചു.

 

“ടാ നീയെന്ത് തേങ്ങയാ ഈ കാണിക്കണേ.

വന്നല്ലേ ഒള്ളു അപ്പൊ തന്നെ അടിയാ…”

 

ഖാലിദ് തിരിഞ്ഞവനെ ഒന്ന് നോക്കി അവന്റെ മുഖഭാവം പന്തിയല്ലെന്ന് ഷാനുവിന് മനസിലായി.

 

“ടാ നീയൊന്നടങ്ങ്. ഞാനൊന്ന് ചോദിക്കട്ടെ..”

 

അതും പറഞ്ഞവൻ പ്രശ്നം തീർക്കാൻ ചെന്നു.

 

“ചേട്ടാ അവർക്ക് നിങ്ങടെ അമ്മേടെ പ്രായല്ലേ. കുറച്ചു മാന്യത കാണിച്ചൂടെ…”

 

ഖാലിദ് നോക്കി നിൽക്കേ ഷാനു പോയ സ്പീഡിൽ തിരികെ വന്നു പക്ഷെ പറന്നായിരുന്നു എന്ന് മാത്രം.

പറന്ന് വന്നവൻ ഖാലിദിനടുത് വന്ന് വീണു.

 

ആ ദേഷ്യത്തിലും ഖാലിദോന്നു ചിരിച്ചു.

 

കൈ പിടിച്ചു ഷാനുവിനെ എഴുന്നേൽപ്പിച്ചവൻ അവന്റെ മുഖത്തേക്കൊന്ന് നോക്കി ചിരിച്ചു.

 

“നല്ല ചേലായ്‌ട്ടണ്ട്…”

 

“അവരത്ര സമാദാന പ്രിയരല്ലടാ.”

 

പല്ല് മുഴുവൻ കാണിച്ച ഒരിളി ഇളിച്ച് ഷാനു പറഞ്ഞു.

 

“മക്കളെ അവരാ ശിവമണിടെ ആൾക്കാരാ നിങ്ങ വേഗം ഇവിടെന്ന് പോവാൻ നോക്ക് ഇതിവിടെ ഡെയിലി നടക്കണതാ.”

 

തൊട്ടടുത്ത കടക്കാരൻ ഒരു താകീത് കൊടുത്തു.

 

“ആരാ ചേട്ടാ ശിവമണി”

 

ഷാനു ചോദിച്ചു.

 

“മോനെ അവനാണ് ഈ ചന്ത ഭരിക്കുന്നത് അവനെതിരെ ആരും നിക്കില്ല. ഒരു ദയയില്ലാത്ത പിശാചാ മക്കളെ നിങ്ങൾ വേഗം പോവാൻ നോക്ക്.”

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *