ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 345

 

അവരുടെ ചായ കുടി കഴിയും വരെ സച്ചി അവരോട് നാട്ടു വിശേഷങ്ങളും അവരുടെ വിശേഷങ്ങളും ചോദിച്ചും പറഞ്ഞും ഇരുന്നു.

സച്ചി പ്ലസ് ടു തോറ്റു പഠനം നിർത്തി ഓട്ടോ ഡ്രൈവർ ആണ്.

 

ചായകുടി തീരും മുന്നേ അവന്റെ ഫോണിലേക്കു കാൾ വന്നു അവൻ ഓട്ടം പോകാൻ ഇറങ്ങി.

 

“ടാ എല്ലാരും വൈകീട്ട് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ ഉണ്ടാവും

ഫ്രീ ആയ്ട്ട് അങ്ങോട്ടിറങ്ങ് ”

 

പോവും മുന്നേ സച്ചി അവരെ ഓർമപ്പെടുത്തി.സച്ചി പോയശേഷം അവർ ഷംസുക്കാടെ കയ്യിൽനിന്നും വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റും വാങ്ങി ചന്തയിലേക്ക് വെച്ച് പിടിച്ചു.

അത്താണി ചന്ത ഏക്കറുകണക്കിന് വരുന്ന പറമ്പിൽ വിശാലമായി കിടക്കുന്ന കച്ചവടകേന്ദ്രം.

ഷാനും ഖാലിദും വണ്ടി പാർക്കിങ്ങിൽ നിർത്തി ചന്തയിലേക്കു നടന്നു.

ചന്ത ദിവസം അല്ലാത്തതിരുന്നത് കൊണ്ടും സമയം ഉച്ച കഴിഞ്ഞതിനാലും തിരക്ക് കുറവായിരുന്നു.

 

ചെങ്കല്ലിൽ തീർത്ത ചുറ്റുമതിലിനു നടുവിലായി ഒരു കമാനം.

അതിലൂടെ നടന്നവർ ചന്തയിൽ കയറി.

കരിങ്കല്ലിന്റെ ചീളുകൾ പാകിയ നടപ്പതക്ക് ഇരുവശത്തുമായി ചെങ്കല്ലിൽ തീർത്ത കടകൾ.പലതും കലാപഴക്കം മൂലം ചുവരുകൾ പൊളിഞ്ഞും,വിണ്ടും ഇരിക്കുന്നുണ്ട്.

കയറി ചെല്ലുന്ന കാവടത്തിന്റെ വശങ്ങളിൽ കരകൗശല വസ്തുക്കളും കേരളത്തിന്റെ തന്നതായ വാസ്തു ശില്പങ്ങളും.

മൺ കുടങ്ങൾ, കൂജകൾ, പാത്രങ്ങൾ തുടങ്ങി മണ്ണുകൊണ്ട് ഉണ്ടാക്കിയ വസ്തുക്കൾ എല്ലാം വിൽക്കുന്ന ചന്തയാണ്.

 

നടപ്പാത അവസാനിക്കുന്നത് വലിയൊരു മൈതാനത്താണ്. മൈതാനത്തു നടുവിലായി ഒരു വലിയ ഗാലറി കെട്ടിപ്പൊക്കിയിരിക്കുന്നു. ഗാലറി വൃത്താകൃതിയിൽ  ആണ് ഗാലറിക് ചുറ്റും മുകളിൽ നിന്ന് താഴോട്ട് എന്നാ രീതിയിൽ പടികളായി ഇരിപ്പിടങ്ങൾ മുളക്കൊണ്ട് കെട്ടിയുണ്ടാക്കിയിരിക്കുന്നു.

ഏറ്റവും താഴെ നടുവിൽ ഒരു മൈതാനം പോലെ ഒഴിഞ്ഞ സ്ഥലം.

വർഷങ്ങൾക് മുൻപ് അവിടെ വന്ന് സർക്കസ്‌  കണ്ടോരോർമ രണ്ടാൾക്കും ഉണ്ടായിരുന്നു.

 

മൈതാനം ചുറ്റിനും എഴോളം നടപ്പാതകളുണ്ട് ഓരോ നടപ്പാതകളും ഓരോ സെക്ഷനുകൾ ആക്കി തിരിച്ചിരിക്കുന്നു.

 

അവർ പലവ്യഞ്ജനങ്ങൾ വിൽക്കുന്ന ചന്തയിലേക് കയറി സാധനങ്ങൾ വാങ്ങാനായി ഓരോ കടകളും കയറി ഇറങ്ങി വിലചോദിച്ചു ഒടുവിൽ തമ്മിൽ ഏറ്റവും വിലകുറഞ്ഞ ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി.

കുറച്ചധികം സാധനങ്ങൾ ഉള്ളതുകൊണ്ട് തന്നെ അവർ രണ്ട് മൂന്ന് തവണയായി വണ്ടിയിലേക് എത്തിക്കാം എന്ന് തീരുമാനിച്ചു.

 

രണ്ട് ട്രിപ്പ്‌ കഴിഞ്ഞ് ഖാലിദ് മൂന്നാമത് സാധനങ്ങളുമായി കാറിലേക് പോകുംവഴി അവനൊരു കാഴ്ച കണ്ടു നാലഞ്ചുപേർ ചേർന്ന് പ്രായം ചെന്ന ഒരു സ്ത്രീയെ മർദിക്കുന്നതാണ് കണ്ടത് അവരുടെ കൂടെ തല്ലുന്നവരുടെ കാലുപിടിച്ചു കരയുന്ന ഒരു പത്തുവയസ്സ് പ്രായം വരുന്ന ഒരാൺകുട്ടിയും .

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *