ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 199

 

“ഡിഗ്രി പഠിക്കണ ടൈമിലാരുന്നു.

ഇപ്പോ ആറ് കൊല്ലം ആയി..”

 

അവളൊരു ഒഴുക്കൻ മട്ടിൽ അവന് മറുപടി കൊടുത്തു. അവൾക്കു അവന്റെ ആ ചോദ്യം ഇഷ്ടപെട്ടിരുന്നില്ല.

 

“ഹസ്ബന്റ് എവടാ?”

 

അബുവാണ് ചോദിച്ചത്.

അതിനവളൊന്ന് അവനെ തറപ്പിച്ചുനോക്കി.

 

അവൻ ആദ്യം ഒന്ന് പരുങ്ങി പിന്നെ ഒരു ദയനീയമായ ചിരി ചിരിച്ചു.

 

എന്തോ അധികനേരം അവിടെ നിൽക്കാൻ അവൾക്കു സാധിക്കുന്നുണ്ടായിരുന്നില്ല.

അവൾ വേഗം കുടിച്ച ചായക്ക് കാശും കൊടുത്ത് സൈനുവിനെ കൂട്ടി വണ്ടിയെടുത്തു പോയി.

സൈനു വണ്ടിയിൽ കയറി അബുവിനും ഉമറിനും കൈവീശി കാണിച്ചു.

 

ഉമർ കാശ് കൊടുക്കാം എന്ന് പറഞ്ഞെങ്കിലും അവളത് കേട്ടതായി എടുത്തില്ല.

 

“എനിക്ക് പിറക്കാതെ പോയ മകളാണ് ഉണ്ണീ നീ”

 

അബു ഉമറിനെ നോക്കി മമ്മൂട്ടി സ്റ്റൈലിൽ കയ്യ് താഴോട്ട് കുത്തികൊണ്ട് പറഞ്ഞു ചിരിച്ചു.

 

വോൾടേജ് കുറഞ്ഞു കത്തുന്ന ബൾബിന്റെ പോലെ ഉമർ ഒന്ന് ചിരിച്ചു.

 

അവൻ വേഗം കാശു കൊടുത്ത് പോകാനായി ദൃതികൂട്ടി.

 

“ടാ എങ്ങോട്ടാ പോലീസ് പോയിട്ടില്ല.”

 

“എനിക്കറിഞ്ഞൂടാ നീ വണ്ടി എട്ക് പോലീസ് പിടിച്ച ഞാൻ കാശുകൊടുക്കാ.”

 

ഉമർ ആകെ അസ്വസ്ഥനാണെന്ന്  തോന്നിയ അബു പിന്നെ ഒന്നും പറയാൻ നിന്നില്ല.

അവർ വണ്ടി എടുക്കാൻ നിന്ന സമയം തന്നെ പോലീസുകാർ ചെക്കിങ് അവസാനിപ്പിച്ചു തിരികെ പോയി.

 

അബു വേഗം വണ്ടി എടുത്ത് കൈതാരം പള്ളി ലക്ഷ്യമാക്കി പായിച്ചു.

 

ആസ്പറ്റോസ് വിരിച്ച കടമുറ്റത് അവിടവിടെയായി നാട്ടുകാർ ചായയും കുടിച് കൂട്ടം കൂടി ഇരിക്കുന്നുണ്ട്.

അമ്മാവന്മാർ ചിലർ പെട്രോളിന്റെ വിലയും രാഷ്ട്രീയ ചർച്ചകളും, യുവാക്കൾ തലേദിവസം നടന്ന മാച്ചിന്റെ കാര്യങ്ങളും, മറ്റു ചിലർ നാട്ടിലെ യുവതി യുവാക്കളുടെ സ്വഭാവ സവിശേഷതകളെ വിശകലനം ചെയ്ത് സർട്ടിഫിക്കറ്റ് നൽകുന്നുമുണ്ടായിരുന്നു.

അവിടവിടായി ചില കാലിഗ്ലാസുകൾ

അവരുടെ സംസാരത്തിന്റെ കാലപ്പഴക്കം കാണിക്കാൻ എന്നവണ്ണം വരണ്ടുണങ്ങി ഇരിക്കുന്നുണ്ട്.

 

ഷാനും ഖാലിതും ഷംസുക്കാടെ ചായക്കടയിലേക് കയറി ചെന്നു. പരിചയമില്ലാത്ത രണ്ടുപേർ വലിയവണ്ടിയിൽ വന്ന് കടയിലേക്ക് കയറിയത് കണ്ട് നാട്ടുകാർ വിചിത്രജീവികളെ നോക്കും പോലെ അവരെ നോക്കികൊണ്ടിരുന്നു.

അവരത് ശ്രദ്ധിക്കാതെ കടയിലേക്ക് കയറി ഒരു ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു.

കടയുടെ വലത് ഭാഗത്തു അരമതിൽ കെട്ടി അതിന് മുകളിൽ കറുത്ത മാർബിൾ വിരിച്ചിരിക്കുന്നു അതിന്റെ മുകളിലായി സാമോവർ കടയിൽ നിന്ന് റോഡിലേക്ക് നോക്കി ഇരിക്കുന്നുണ്ട്.

തൊട്ടടുത് പൊറോട്ടക് മാവ് കുഴച്ചു വെച്ചിരിക്കുന്നു.

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *