കണ്ണിൽ നിന്ന് പുറപ്പെട്ട തരംഗങ്ങൾ തലച്ചോറിലെത്താൻ ഉള്ള സമയം. അതിലവൾ തിരിച്ചറിഞ്ഞു ആ മുഖം.
ഉമർ..
അവളെറിയാതെ അവളുടെ ചുണ്ടുകൾ ആ പേര് പറഞ്ഞു പോയി.
ഒരു കാലത്ത് എല്ലാമായിരുന്നവൻ.
ഒന്നും പറയാതെ പോയവനെ കാത്തിരുന്ന് കണ്ണീരോഴുക്കിയ നാളുകളിൽ ഈയൊരു കൂടിക്കാഴ്ച ഒരുപാട് താൻ ആഗ്രഹിച്ചിരുന്നു.
ശേഷം ഇനിയൊരു തിരിച്ചു വരവവനില്ല എന്ന് മനസ്സിലാക്കി മറക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ച കുറെ നാളുകൾ, അതിനിടയിൽ ഏതൊരു പെണ്ണിനേയും പോലെ വീട്ടുകാരുടെ മാനസിക സമ്മർദത്തിന് വഴങ്ങി ഒരു വിവാഹം.
എങ്ങോട്ട് പോയെന്നോ എവിടെ പോയെന്നോ അറിയാത്തൊരുത്തനെ എത്ര നാൾ എന്ത് പറഞ്ഞു ഒരു പെണ്ണ് പിടിച്ചു നില്കും. ഒരുവാക്ക് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ എന്നൊരുപാട് ആഗ്രഹിച്ചിരുന്നു.
ഇപ്പോ താൻ ഒരുമ്മയാണ് ഒരു ഭാര്യയും
എന്നെ തന്റെ സ്വപ്നങ്ങളെല്ലാം തുടച് മാറ്റപ്പെട്ടിരുന്നു.
വിവാഹ ശേഷം അത് ഒന്നുകൂടി ദൃഢമായിരുന്നു.
ഇപ്പോ അവൾക് വേണ്ടിയാണ് ജീവിതം സ്വന്തം മകൾ സൈനുവിന് വേണ്ടി.
ഫാത്തിമാ…
വളരെ നേർത്ത ഒരു വിളി ഉമറിന്റെ തൊണ്ട ഇടറിയിരുന്നു
ആ വിളിയുടെ പകുതിമുക്കാലും അവൾ കേട്ടില്ല.കണ്ണിന്റെ ഒരു കോണിൽ സങ്കടം തുള്ളികളായി അടിഞ്ഞു കൂടി പുറത്തേക് ചാടാൻ വെമ്പി.
“ഫാത്തിമാ ഇതന്റെ മോളാ…”
ഒരു പിരിമുറുക്കം ഒഴിവാക്കാൻ അബു ഇടപെട്ടു.
“ആ…ന്റെ. മോളാ… സൈനബ സൈനൂന്ന് വിളിക്കും.
ഇയ് അബു അല്ലെ..”
ആദ്യ കാഴ്ച്ചയിൽ മനസിലായില്ലെങ്കിലും അടുത്ത വന്ന് സംസാരിച്ച് തുടങ്ങിയപ്പോൾ അവൾക്കാളേ മനസിലായി.
അബു അവൾക്കു കൂടി ഒരു ചായ പറഞ്ഞു.അവളൊരു പഴംപൊരി കൂടി എടുത്തു സൈനുവിന്റെ അടുത്തായിരുന്നു.
“ഫാത്തി ഇപ്പെന്താ ചെയ്യണേ.”
അബു അവർക്കിടയിലെ മഞ്ഞുരുക്കാൻ ശ്രമിച്ചു.
“ഞാൻ ഇവിടെ വല്യേപറമ്പ് നഴ്സറി സ്കൂളിൽ ടീച്ചറാടാ…
ഇവൾ ചിറ്റൂർ പഠിക്കാ ഇവളെടുത്ത് വരുന്ന വഴിയാ..”
അവൾ പരിപ്പുവടയുമായി മല്ലിടുന്ന സൈനുവിന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു.
“മോളേത് ക്ലാസിലാ പടിക്കണേ…”
ഫാത്തിമയിൽ നിന്ന് കണ്ണെടുത്തു ഉമർ സൈനൂനോടായി ചോദിച്ചു.
“ഒന്നില്”
അവൾ പരിപ്പുവടയിൽ നിന്ന് കണ്ണെടുത്തു തല ചെരിച്ചു ഉമറിനെ നോക്കി മറുപടി കൊടുത്തു.
അവളുടെ ആ കാട്ടായം കണ്ടവന് ചെറുതായി ചിരിവന്നു.
“ഫാത്തിടെ…കല്യാണം കഴിഞ്ഞിട്ട്
കുറെ ആയോ”
ഉമ്മറവന്റെ മുഴുവൻ ധൈര്യം സംഭരിച്ചു ചോദിച്ചു. ഇപ്പോഴും അവളുടെ മുഖത്തു നോക്കാൻ അവനു സാധിക്കുന്നുണ്ടായില്ല.