ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 334

 

അബുവാണ് ബുള്ളറ്റ് ഓടിച്ചിരുന്നത് ഇടക് ഒന്ന് സൈഡിലോട് വലിയുന്ന ബുള്ളറ്റിൽ ഇരുന്ന് ഉമറവനെ കളിയാക്കി.

 

“ടാ അബൂ നീയിപ്പഴും കമ്മ്യൂണിസ്റ്റാ?”

 

“ന്തെടാ ഇപ്പ അങ്ങനൊര് ചോദ്യം?”

 

“ഒന്നുല്ല. വണ്ടിക്കൊരു ഇടതുപക്ഷ ചായ്‌വ്ണ്ട് അതോണ്ട് ചോയ്ച്ചാണ്..”

 

 

“ന്നാ നീ ഓട്ടിച്ചോ… നിക്ക് കൊഴപ്പുല്ല അല്ലേലെ ഒരു കണക്കിനാ ഇത് ബാലൻസ് ചെയ്യണേ അപ്പോഴാ അവന്റൊര് കോമഡി.”

 

അബു ഒന്ന് കല്ലിച്ചു.പരിചയമില്ലാത്ത യജമാനന്റെ കൂടെ യാത്ര ചെയ്യുന്ന ഒരു വിമ്മിഷ്ടം ബുള്ളറ്റ് അവനോട് കാണിക്കുന്നുണ്ടായിരുന്നു.

 

” ഞാൻ നിന്നോട് മര്യാദക് കുഞ്ഞിടെ സ്കൂട്ടി എടക്കാന്ന് പറഞ്ഞാല്ലേ കേക്കാണ്ടല്ലേ. നീതന്നെ ഓട്ടിച്ചാ മതി.. ഇങ്ങളല്ലേ അപ്പീസർ.. ”

 

ഉമർ അവനെ നല്ലോണം ഒന്ന് ചൊറിഞ്ഞു വിട്ടു.

അബു പെട്ടെന്ന് വണ്ടി ഒന്ന് ചവിട്ടി ഒതുക്കി നിർത്തി. റോഡിന്റെ സൈഡിലെ ഉരുളൻ കള്ളുകളിലേക്ക് നിരങ്ങി ചെറിയ ശബ്ദത്തോടെ ബുള്ളറ്റ് നിന്നു.

 

“ടാ ഞാൻ ചുമ്മാ പറഞ്ഞാടാ നീ വണ്ടിയിടക് ”

 

പുറകിലിരുന്നു കാഴ്ചകൾ കാണുകയായിരുന്ന ഉമറിന്  പുഞ്ചപ്പാടത്തെ കാഴ്ചകളും വഴിയോര കാഴ്ചകളും നഷ്ടപ്പെടുത്താൻ വയ്യായിരുന്നു. ബുള്ളറ്റ് എടുക്കേണ്ടി വന്നാൽ പിന്നെ അതികം കാഴ്ചകൾ ശ്രദ്ധിക്കാൻ പറ്റില്ലല്ലോ മുന്നിലോട്ട് ശ്രദ്ധിക്കണ്ടേ. അതിന്റെ ഈർഷ്യയിലാണ് അവനൊരു സന്ധി സംഭാഷണം തുടങ്ങിയത്.

 

“അതല്ലടാ കോപ്പേ പോലീസ്.”

 

അബു അത് പറഞ്ഞപ്പോഴാണ് അവനും കണ്ടത്.

അവര് നിക്കുന്നതിന്റെ കുറച്ചപ്പുറത്തായി.

ചെറിയൊരു വളവിൽ ഒഴിഞ്ഞ പറമ്പിലേക്ക് വണ്ടി കയറ്റി ഇട്ടാണ് നിക്കണത് അങ്ങനെ ആവുമ്പോൾ പെട്ടെന്ന് ആർക്കും വണ്ടിയും വളവായത് കൊണ്ട് ആളെയും കാണാൻ പറ്റില്ല.

 

“ഇനിയിപ്യെന്ത്ചെയ്യും?”

 

ഉമറബുവിനെ നോക്കി ഒരുപായം തിരഞ്ഞു.

 

“ഹെൽമെറ്റില്ല…ലൈസൻസ് എടുത്തിട്ടില്ല. ബുക്കും പേപ്പറും വണ്ടീൽ ഇണ്ടോന്ന് അറിഞ്ഞൂടാ”

 

അബു എണ്ണിയെണ്ണി പറഞ്ഞു.

 

“ഇതൊക്കിണ്ടായാലും അവര് കാശ് വേടിക്കും. അതോണ്ട് അവര് പോണ വരെ ദാ അവ്ട്ന്നൊരു ചായ കുടിക്കാ..”

 

ഉമർ പുഞ്ചപ്പാടത്തിന്റെ ഒരറ്റത്തായി റോഡിന്റെ സൈഡിൽ പോളി‌തീൻ ഷീറ്റ്കൊണ്ട് മറച്ച ഉന്തുവണ്ടി കടകളിലൊന്നിലേക് ചൂണ്ടി പറഞ്ഞു.

പാടത്തിന്റെ ഓരത്ത് അഞ്ചോളം കടകളുണ്ട് എല്ലാം ഒരേ പോലെയുള്ള ഉന്തുവണ്ടികളാണ്.

മഴ നനയാതിരിക്കാനും മറ്റുമായി കടയിൽ നിന്നു അടുത്തുള്ള മരങ്ങളിലേക്ക് പോളി‌തീൻ ഷീറ്റ് വലിച്ചു കെട്ടിയിരിക്കുന്നു ചില കടകൾക് മുന്നിൽ ബെഞ്ചുകൾ നിരത്തിയിട്ടുണ്ട് അങ്ങനൊരു ബെഞ്ചിൽ ഉമർ അബുവിനെ കൂട്ടി വന്നിരുന്നു ചായ പറഞ്ഞു.

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *