ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 326

 

കോപത്തിൽ അലറിക്കൊണ്ടയാൾ അവർക്കു പുറം തിരിഞ്ഞു നിന്നു.

 

അയാളുടെ കഴുത്തിന് താഴെയായി ഇരുമ്പ് പഴുപ്പിച്ചു വെച്ച പോലെ ഷാനുവിന്റെ കയ്യിലെ മോതിരത്തിലെ കല്ലിന്റെ ചിത്രം പതിഞ്ഞിരിക്കുന്നു.

 

അതിൽ നിന്ന് താഴേക്കു അയാളുടെ പുറത്തു തൊലി വെന്തുരുകി ചർമം അടർന്ന് വിണ്ടിരിക്കുന്നു.വിടവുകളിൽ മുറി പഴുത്തു ചലം കറുത്ത നിറത്തിൽ ഒഴുകിക്കൊണ്ടിരുന്നു.അതിൽ നിന്നും അസഹനീയമായ വിധം താപം വമിച്ചു.

 

സാദാരണക്കാരനായ ഏതൊരാളും കണ്ടാൽ മനംപുരട്ടുന്ന ആ കാഴ്ച കണ്ടിട്ടും അവരിൽ ഭയപ്പാടിന്റെതല്ലാത്ത വേറെ വികാരങ്ങളൊന്നും വന്നില്ല.

 

മോതിരത്തിന്റെ മുദ്ര ആഞ്ഞു പതിഞ്ഞ സമയം ബാക്കി ഭാഗം അതിന്റെ ശക്തിയിൽ വിണ്ടുകീറിയ പോലെ അവർക്കു തോന്നി.

“അവനുക്ക്…അവങ്കമ്മാ… ന്യാഭഗം മുഴുസാ കെടക്രതു വരെ താ നാമ കുലതുക്കെ ആയുസ്…

സാവ്‌ക് പഴിവാങ്ക അവനേ…ഇറുക്ക കൂടാത് മുടിച്ചിട്ട് വാ”

 

അയാൾ വീണ്ടും അവർക്കു മുഖം തിരിഞ്ഞു നിന്ന് അലറി കൊണ്ട് പറഞ്ഞു.

 

“ജാഥവാർമ്മാ…”

 

അയാളവനെ അരികിലേക് വിളിച്ചു.

കുലഗുരുവിനരുകിൽ ചെന്ന് ജാഥവർമൻ കാലിൽ തൊട്ട് അനുഗ്രഹം തേടി. അയാളവനെ തലയിൽ കൈ വെച്ചനുഗ്രഹിച്ചു.

 

ശേഷം അവിടെയിരുന്ന ചെറിയൊരു മരപാത്രത്തിൽ നിന്ന് മാംസം കരിച്ച കരി തന്റെ തള്ളവിരലിൽ എടുത്ത് അവന്റെ നെറ്റിയിൽ തിലകം ചാർത്തി.

 

അവന്റെ ഉടവാൾ വാങ്ങി കലി വിഗ്രഹത്തിന് അടുത്ത് വെച്ച് ഘോരമായ പൈശാചിക മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു. ശേഷം വളെടുത്തയാൾ മാരവർമ്മനെ നോക്കി.

 

അയാളുടെ ശിഷ്യന്മാർ അപ്പോഴേക്കും അവരവിടെ തല്ലിച്ചതച്ചിരുന്ന മനുഷ്യനെയും താങ്ങി പിടിച്ച് കൊണ്ടുവന്ന് ബലിക്കല്ലിൽ കിടത്തി.സ്വാമി പൈശാചിക മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് തന്നെ ആ വാളെടുത്തു ജാഥവർമ്മന് നൽകി.

മൃതപ്രാണനായ ആ മനുഷ്യൻ ഒന്നനങ്ങാൻ ആവാതെ കിടന്ന് മുരണ്ടുകൊണ്ടിരുന്നു.

 

ജാഥവർമ്മൻ അയാളെ ഒന്ന് നോക്കി നിന്നു.ശേഷം അടികൊണ്ടവശനായ ആ ചെറുപ്പക്കാരന്റെ കഴുത്തു നോക്കി തന്റെ ഉടവാൾ വീശി പൂവിറുക്കുന്ന ലാഘവത്തിൽ ആ വാളവന്റെ ഗളച്ഛേദം ചെയ്തു തല താഴെ വീണുരുണ്ടു.

ചുടുചോര അവന്റെ മേൽ തെറിച്ചു അവനത് വിരലുകൊണ്ട് കയ്യിലെടുത്തു ഒന്ന് മണത്തുനോക്കി ശേഷം അവനാവിരൽ വായിലാക്കി നുണഞ്ഞു.

 

മുദ്രമോതിരം ധരിച്ച ഖുദ്സിന്റെ രാജപുത്രനെ വധിക്കാൻ കളഭ്ര രാജവംശത്തിന്റെ യുവരാജാവ് “ജാഥവർമ വീരസിംഹൻ” നിയോഗിക്കപ്പെട്ടിരിക്കുന്നു.

 

“ഭാരതഖണ്ഡതർക് തേർക് ആളികും അഗത്തിക്കും ഇടയിലെ ഉൾകൊണ്ട പൂതത്തിൽ അവനെ ഉനക് തനിയാക തെറിവാൻ.”

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *